ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

Showing posts with label ചുറ്റുപാടുകള്‍. Show all posts
Showing posts with label ചുറ്റുപാടുകള്‍. Show all posts

May 12, 2012

എന്റെ നാട്ടിലൂടെ..

തൊഴിയൂര്‍ ഗ്രാമത്തിലേക്ക് സ്വാഗതം  ഗുരുവായൂര്‍ പൊന്നാനി റോഡ്‌ -ഗുരുവായൂര്‍ നിന്നും നാല് കിലോമീറ്റര്‍ തൊഴിയൂര്‍ സുനേന നഗറിലേക്ക് .

January 18, 2012

"കൂട് കൂട്ടാന്‍ പോണോരെ ..ഇതിലെ, ഇതിലെ.."


കഴിഞ്ഞ വര്‍ഷം ഞാനൊരു പുതിയ വീട് വെച്ചു, മനോരമ പ്രസിദ്ധീകരണമായ 'വീട്' മാഗസിന്‍റെ 2009 ലെ ഒരു ലക്കത്തില്‍ കണ്ട ഒരു ഇടത്തരം പ്ലാനില്‍ 
എന്റെ ഇഷ്ടത്തിനൊത്ത് ചില കൊച്ചു മാറ്റങ്ങള്‍ വരുത്തി 
അത് അവലംബിച്ചായിരുന്നു നിര്‍മ്മാണം.
2010 ജനുവരിയില്‍ ആരംഭം കുറിച്ച പണി സാമ്പത്തിക മാന്ദ്യങ്ങളില്‍  തട്ടിയും തടഞ്ഞും  
കഴിഞ്ഞ വര്‍ഷം  ഒക്ടോബറില്‍ ഏകദേശം കേറി താമസിക്കാനുള്ള പരുവത്തില്‍ ആയിക്കിട്ടി. 
പുതുതായി പണിത വീടുകളുടെ ഫോട്ടോകളും അവയുടെ പ്ലേനുകളും വീട് മാഗസിനില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് വളരെ ഉപകാരപ്രദമാണ്.
ഡിസംബര്‍ ലക്കം വീട് മാഗസിന്റെ വാര്‍ഷിക സ്പെഷ്യല്‍ പതിപ്പില്‍ 
പത്ത് വ്യത്യസ്തമായ വീടുകളും അവയുടെ പ്ലാനുകളും കണ്ടപ്പോല്‍ തോന്നിയ ഒരു ഐഡിയയാണിത് , ആ പ്ലേനുകളുടെയും വീടുകളുടെയും ഫോട്ടോകള്‍
 ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു.
എന്നെപ്പോലെ ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കിലോ! ഓരോ പ്ലേനുകളും തയ്യാറാക്കിയവരുടെ പേരുവിവരങ്ങളും ഫോണ്‍ നമ്പരും അവയോട് കൂടെയുണ്ട്.
വീട് മാഗസിന്റെ പ്രവര്‍ത്തകര്‍ക്ക് കടപ്പാടും കൃതഞ്ജതയും രേഖപ്പെടുത്തുന്നു.

December 20, 2011

ചില അമ്മമാരും കുഞ്ഞുങ്ങളും .

                                              ഈ സുരക്ഷിതത്വം മറ്റെവിടെ കിട്ടാന്‍ ?

August 24, 2011

മുയലും ആമയും..

മുയല്‍ :  ഒന്നാം നമ്പര്‍ ഓട്ടക്കാരന്‍ , പക്കാ വെജിറ്റേറിയന്‍, ദുര്‍മേദസ്സ് തൊട്ടുതീണ്ടിയിട്ടില്ലാത്ത ശരീരം,  ദിവസവും കുറഞ്ഞത് അഞ്ചു കിലോമീറ്റര്‍ ദൂരമെങ്കിലും ഓടിയും ചാടിയും കറങ്ങുന്നു, ഏറെ പോഷക സംപുഷ്ടങ്ങളായ ക്യാരററ്, കിഴങ്ങുകള്‍ തുടങ്ങിയയാണ് പ്രധാന ഭക്ഷണം, ജീവിത കാലയളവ് മിക്കവാറും അഞ്ചോ ആറോ വര്‍ഷം, ഏറ്റവും കൂടിയത് പതിമൂന്നു വര്‍ഷമാണ് റിക്കാര്‍ഡ്‌.


June 10, 2011

അന്തരങ്ങള്‍ .

 ഊഷര ഭൂമിയില്‍ വരണ്ടുപോകുന്ന ജീവിതങ്ങളെപോലെ പലപ്പോഴും ഇവിടുത്തെ കാഴ്ചകളും ..

August 20, 2010

"ചില വിഷാദ ചിന്തകള്‍"

  ആഘോഷങ്ങളെ വരവേല്‍ക്കാനുള്ള തിരക്കിനിടയില്‍  ഇവരെ  ഓര്‍ക്കാന്‍ ഒരു നിമിഷം ..

         പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞ  ഈ കുഞ്ഞു കണ്ണുകളിലെ വികാരം?
                 ആശകളും മോഹങ്ങളുമില്ലാത്ത  ഈ കുരുന്നു ബാല്യങ്ങളുടെ ഭാവി !
              പാലും തേനും വേണ്ട ..വിശപ്പകറ്റാന്‍ ഒരു തുള്ളി  ശുദ്ധ ജലമെങ്കിലും...
                വയറു വിശക്കുമ്പോള്‍ കരയാനല്ലാതെ ഇവന് മറ്റെന്തു കഴിയും?
                                                      ഭൂമിയിലെ  ചില നരക കാഴ്ച്ചകള്‍..
                                    ഒരു നേരത്തെ വിശപ്പ്‌ മാറ്റാന്‍ എന്തെങ്കിലും..!
                                                സദ്യവട്ടങ്ങളുടെ  ബാക്കിക്കായി ..!

July 28, 2010

മുള്ളുള്ള ചില മനോഹര പുഷ്പങ്ങള്‍

                                           കാണാന്‍ എന്ത് ഭംഗി..പക്ഷേ..
 
                            മുള്ളുകള്‍ക്കിടയിലെ അദൌമ സൗന്ദര്യം
                                              നടുവില്‍ മുള്ളാണെങ്കിലും...
                  കൂര്‍ത്ത മുള്ളും അതുപോലെ തന്നെ ഈ പൂവും !
                           മുള്‍ക്കൂടിനുള്ളില്‍ ഒറ്റപ്പെട്ടു പോയ ഒരു പാവം.
                                                മുള്ളുകള്‍ക്ക് മീതെയെങ്കിലും...
                                               മുള്ളുകള്‍ക്കിടയിലെ  ശോണിമ.
                                                                മുള്ളും പിന്നെ .. പൂവും

July 2, 2010

വഴികള്‍

ഹരിതമനോഹരം ഈ കാട്ടുവഴി
മനോഹരം ഈ പൂമര വഴി..
അതിമനോഹരം ചിലത്..
ചില വിചിത്ര വഴികള്‍..
ഉയരങ്ങളിലെ വഴികള്‍..
അതിന്നിടയിലെ നമ്മുടെ സ്വന്തം  നാട്ടുവഴി..






April 29, 2010

‍ധാരണകള്‍


    ചിലകാര്യങ്ങള്‍  ചെയ്യാനാവില്ലെന്ന് മുന്‍ധാരണ ഉണ്ടാവാം..

                     എന്നാല്‍ ചുറ്റുപാടുകള്‍ ശ്രദ്ധിച്ച്‌ നോക്കൂ

                       പിന്നെ സര്‍വശക്തിയും സംഭരിച്ച് മുന്നോട്ട്..

    തീര്‍ച്ചയായും എത്തിപ്പിടിക്കാനാവും എന്ന വിശ്വാസം..

      ആത്മധൈര്യത്തിന്‍റെ അന്തസത്ത ഇവിടെ സമ്മേളിക്കുന്നു..
                  പൂര്‍ണവിജയിതനായി ഇനിയും മുന്നോട്ട്...