ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

August 24, 2011

മുയലും ആമയും..

മുയല്‍ :  ഒന്നാം നമ്പര്‍ ഓട്ടക്കാരന്‍ , പക്കാ വെജിറ്റേറിയന്‍, ദുര്‍മേദസ്സ് തൊട്ടുതീണ്ടിയിട്ടില്ലാത്ത ശരീരം,  ദിവസവും കുറഞ്ഞത് അഞ്ചു കിലോമീറ്റര്‍ ദൂരമെങ്കിലും ഓടിയും ചാടിയും കറങ്ങുന്നു, ഏറെ പോഷക സംപുഷ്ടങ്ങളായ ക്യാരററ്, കിഴങ്ങുകള്‍ തുടങ്ങിയയാണ് പ്രധാന ഭക്ഷണം, ജീവിത കാലയളവ് മിക്കവാറും അഞ്ചോ ആറോ വര്‍ഷം, ഏറ്റവും കൂടിയത് പതിമൂന്നു വര്‍ഷമാണ് റിക്കാര്‍ഡ്‌.
ആമ : അനങ്ങാപ്പാറ നയക്കാരന്‍,  ഒരു മീറ്റര്‍ നീങ്ങാന്‍ ചിലപ്പോള്‍ ഒരു ദിവസം പിടിക്കും, കണ്മുന്നില്‍ കണ്ടുകിട്ടുന്നതെല്ലാം  മൂക്കുമുട്ടെ തിന്ന് പാറപോലെ ദിവസങ്ങളോളം കിടക്കാനും മടിയില്ലാത്ത കുഴി മടിയന്‍, കൊഴുപ്പും മാംസവും അടിഞ്ഞുകൂടി ചീര്‍ത്ത ശരീരം,  പക്ഷെ അറുപതു മുതല്‍ നൂറ്റിപ്പതിനഞ്ഞു വര്‍ഷം വരെ ആയുസ്‌ കാണുന്നു..
                                        ( വിവരങ്ങള്‍ക്ക് വിക്കിപീഡിയയോട് കടപ്പാട് )
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കില്‍ പിന്നെ നമുക്ക് എന്തോന്നിനാണീ എക്സസൈസും ഓട്ടവും ചാട്ടവുമെല്ലാം? ഹല്ല പിന്നെ! ഹ ഹഹ..
( ഇവന്മാരെ കുറിച്ച് വായിച്ചപ്പോള്‍ ചുമ്മാ തോന്നിയത് എഴുതിയതാണെ മാഷേ, എക്സസൈസ് പരിപാടികളൊന്നും നിറുത്തിയെക്കല്ലേ, ആമയെപ്പോലെ ദീര്‍ഘായുസ്സ്‌കൊണ്ടൊക്കെ എന്ത് കാര്യം! ഉള്ളകാലം ആരോഗ്യത്തോടെ ഇരിക്കണേല്‍ മുയലിനെപ്പോലെ കുറച്ച് മിനക്കെടുക തന്നെ വേണം, ദീര്‍ഘാരോഗ്യ ആയുഷ്മാന്‍ ഭവ: )66 അഭിപ്രായ(ങ്ങള്‍):

Mohamedkutty മുഹമ്മദുകുട്ടി said...

എന്നാല്‍ പിന്നെ ആദ്യ കമന്റ് എന്റെ തന്നെ ആയിക്കോട്ടെ!. തീരെ എക്സര്‍സൈസ് ചെയ്യാറില്ല. അപ്പോള്‍ ദീര്‍ഘായുസ്സിന്റെ കാര്യം ഓകെയല്ലെ( സോറി, ഞാന്‍ ആമയല്ലല്ലോ,മനുഷ്യനല്ലെ?).അപ്പോ എന്റെ കാര്യം കട്ടപൊക!..

MyDreams said...

ithu vaayikkunathinu munne njana excise nirthi ...:)

മഖ്‌ബൂല്‍ മാറഞ്ചേരി said...

സിദ്ധിക്കാ .. ആമയും മുയലും തമ്മിലുള്ള പഴയ കുശുമ്പും കുന്നായ്മയും തീര്‍ക്കാന്‍ മുന്നിട്ടിറങ്ങാമോ .. നിങ്ങള്‍ പ്രവാസികള്‍ വിചാരിച്ചാല്‍ നടക്കുമെന്നെ...
ജസ്റ്റ് ട്രൈ .....

കൊമ്പന്‍ said...

സഖാവ് ആമ സിന്ദാബാദ്

ആളവന്‍താന്‍ said...

ഹ ഹ ഹ കൊള്ളാമല്ലോ...

Lipi Ranju said...

എന്റമ്മോ... അതിനുമാത്രം ആയുസ്സ് കിട്ടിയിട്ടെന്തിനാ ഇക്കാ ! മുയലിനെപ്പോലെ ജീവിക്കുന്നത്രയും നാള്‍ നന്നായി ജീവിച്ചാല്‍ മതി.. പക്ഷേ അതാണെങ്കില്‍ തീരെ കുറഞ്ഞും പോയല്ലോ !! അപ്പൊ അതിനിടയ്ക്ക് വരാന്‍ ഇപ്പൊഴത്തെ പോലെ കുറച്ചു മടിയും കുറച്ചു എക്സസൈസും ഒക്കെ തന്നെ നല്ലത് :)

SHANAVAS said...

എന്തായാലും സിധീക്ക ഭായ് ഈ പോസ്ടിട്ടത് നന്നായി..ഞാന്‍ തീരെ ശരീരം അനക്കില്ല എന്നൊരു പരാതി ഉണ്ട്..അവരോടൊക്കെ പറയാമല്ലോ...നോക്കിയേ,ആമ വെറുതെ കിടന്നു തിന്നിട്ടും നൂറു കൊല്ലം ജീവിക്കുന്നുണ്ടല്ലോ എന്ന്..

Jefu Jailaf said...

എന്റെ വോട്ട് ആമക്ക്‌.. :)

ഷാജു അത്താണിക്കല്‍ said...

ഹൊ പുതിയ കണ്ടു പിടിത്തം

രമേശ്‌ അരൂര്‍ said...

അതിനിപ്പോ ആരാ വ്യായാമം ചെയ്യുന്നത് ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

(എന്റെ അറിവ് ശരിയെങ്കില്‍), ഏറ്റവും കുറവ് ശ്വാസോച്ഛ്വാസം നടത്തുന്ന ജീവികള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുമെന്നാണ്. ആമയാണ് ഏറ്റവും കുറവ് ശ്വാസം എടുക്കുന്ന മഹാന്‍!
ഏറ്റവും കൂടുതല്‍ ശ്വാസോച്ഛ്വാസം നടത്തുന്നവക്ക് ആയുസ്സ് കുറയുമെന്നും കേള്‍ക്കുന്നു !
വ്യായാമവും ദീര്‍ഘായുസ്സും തമ്മില്‍ ബന്ധമില്ല. എന്നാല്‍ ആരോഗ്യവുമായി ബന്ധമുണ്ട് താനും. തളര്‍വാതം പിടിച്ചു അനക്കമില്ലാതെ ദശകങ്ങളോളം ജീവിക്കുന്ന മനുഷ്യര്‍ ഇന്നും നമുക്കിടയില്‍ ഉണ്ടല്ലോ.
വ്യായാമം ചെയ്യുന്ന ആരെങ്കിലും ഇത് വായിച്ചു അത് നിര്‍ത്തിയാല്‍ ആയുര്‍ദൈര്‍ഘ്യം ഉണ്ടാവുമെങ്കിലും ആരോഗ്യം ഉണ്ടാവില്ല.

ചന്തു നായർ said...

രാവിലെ കുറച്ച് നടന്നാലേ എന്റെ വാമഭാഗം ഇച്ചിരി ചായേന്റെ വെള്ളം തരികയുള്ളൂ...ഇതാ..ഇപ്പോൾ തന്നെ അവൾക്ക് പോസ്റ്റ് ചെയ്യുന്നൂ....ഇനി വേണം രാവിലെ ഒന്ന് ഉഷാറായിട്ട് ഉറങ്ങാൻ...ഹല്ല പിന്നെ.....സിദ്ധിക്കക്ക് നമോവാകം..

INTIMATE STRANGER said...

ഹി ഹി കൊള്ളാം സിദ്ധിക്ക ... ഇസ്മായില്‍ ചേട്ടന്റെ കമന്റും വായിച്ചു...

Vp Ahmed said...

ആമക്ക് നല്ല തൊലിക്കട്ടിയാ. അത് കൂടെ എഴുതാമായിരുന്നു, സിദ്ദീക്ക്

ഹാഷിക്ക് said...

എന്തുകൊണ്ട് വ്യായാമം ചെയ്യുന്നില്ല എന്ന് ചോദിക്കുന്നവര്‍ക്കുള്ള നല്ല ഒരു മറുപടി ആയിരുന്നു ഈ പോസ്റ്റ്‌. രാവിലെ മടിപിടിച്ച് കിടക്കുവാന്‍ ഊര്‍ജ്ജം പകരുന്ന ഒന്ന്. പക്ഷെ, സെക്കന്‍ഡ്‌ ഹാഫില്‍ ഇസ്മായില്‍ കുറുമ്പടി വന്ന് അത് നശിപ്പിച്ചു. :-)

Echmukutty said...

വെറുതേ നടക്കാത്ത ഓരോ കാര്യം പറഞ്ഞ് മനുഷ്യരെ വിഷമിപ്പിയ്ക്കാൻ....

ആമയും മുയലും ഓഫീസിൽ പോകാറുണ്ടോ? ബ്ലോഗെഴുതാറുണ്ടോ...നമ്മുടെ മാതിരി ഗമേം കുശുമ്പും കുന്നായ്മേം ഒക്കേണ്ടോ? നമ്മള് വേറെ അവര് വേറെ.....

പോസ്റ്റ് ഇഷ്ടമായി കേട്ടോ.

ഒരു ദുബായിക്കാരന്‍ said...

ഇനി എന്നോട് ആരെങ്കിലും വ്യായാമം ചെയ്യാന്‍ പറയട്ടെ അപ്പോള്‍ ഈ പോസ്റ്റ്‌ കാണിച്ചു കൊടുക്കും...അല്ല പിന്നെ..എനിക്കും ഇഷ്ടായി

ഫസലുൽ Fotoshopi said...

ini oottam okke nirthaam lle

ജീ . ആര്‍ . കവിയൂര്‍ said...

ഞാന്‍ കരുതി തലക്കെട്ട്‌ കണ്ടപ്പോള്‍ ഇക്കാ ഏതോ പുതിയ

കഥ പറയാന്‍ പോകുകയാണെന്ന് പിന്നെ എവിടെ വന്നപോഴല്ലേ മനസ്സിലായുള്ളൂ

വ്യായാമം ചെയ്യണം എന്ന് പറയാന്‍ വിളിച്ചതാണെന്നു കൊള്ളാല്ലോ ഈ കഥ

വീ കെ said...

ആമയും മുയലും കൊള്ളാം...
പഴയ ഓട്ടപ്പന്തയത്തിനൊന്നും ഇനി പറ്റില്ല..
ആ ഓർമ്മകളും പേറി ഇങ്ങനെ കിടക്കാനേ ആമച്ചാർക്കു പറ്റൂ..

അനുരാഗ് said...

പോസ്റ്റ് ഇഷ്ടമായി

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ലൊന്നാന്തിരം ആമ മാർക്ക് കാരുടെ എഴുത്ത് കേട്ടൊ ഭായ്

ചെറുത്* said...

ചെറുപ്പം ചെറുപ്പകാലത്ത് തന്നെ കളിച്ച് തീര്‍ക്കണം എന്നാണാഗ്രഹം ഭവജിഭായി, അല്ലാതെ ഇങ്ങനെ വലിച്ച് നീട്ടികൊണ്ട് നടന്നിട്ട് എന്തോ കാര്യം

കട: സുഖമോ ദേവി ;)

Manoraj said...

ഹ..ഹ... അപ്പോള്‍ ഞാനൊക്കെ രക്ഷപ്പെട്ടു

ഓഫ്: എച്ച്മുവിന്റെ കമന്റ് കലക്കീ. :)

സിദ്ധീക്ക.. said...

@ മോമുട്ടിക്കാ:@ മൈ ഡ്രീംസ്: ആമയെപ്പോലെ ദീര്‍ഘായുസ്സ്‌കൊണ്ടൊക്കെ എന്ത് കാര്യം! ഉള്ളകാലം ആരോഗ്യത്തോടെ ഇരിക്കണേല്‍ മുയലിനെപ്പോലെ കുറച്ച് മിനക്കെടുക തന്നെ വേണം..
@ മഖ്‌ബൂല്‍ മാറഞ്ചേരി:അതെക്കുറിച്ച് ഞാനൊരു കഥ എഴുതിയിരുന്നു,തപ്പി നോക്കട്ടെ കിട്ടിയാല്‍ പോസ്റ്റാം.
@ കൊമ്പന്‍: അങ്ങനെതന്നെ അങ്ങനെതന്നെ..

സിദ്ധീക്ക.. said...

@ ആളവന്‍താന്‍ : ഹ ഹഹ ..
@ ലിപി : അപ്പൊ അതിനിടയ്ക്ക് വരാന്‍ ഇപ്പൊഴത്തെ പോലെ കുറച്ചു മടിയും കുറച്ചു എക്സസൈസും ഒക്കെ തന്നെ നല്ലത് :)അത്ര തന്നെ.
@ ഷാനവാസ്‌ഭായ് :പരാതി ഇതോടെ തീരുമായിരിക്കും അല്ലെ? അത് നന്നായി..
@ ജെഫു : അപ്പൊ മടിയാനാണല്ലേ!
@ ഷാജൂ : ഇനി എന്തൊക്കെ കണ്ടുപിടുത്തങ്ങള്‍ കാണാന്‍ കിടക്കുന്നു.

Pradeep Kumar said...

കഥകളിലൊക്കെ മുയലിനെ അഹങ്കാരിയും പൊങ്ങച്ചക്കാരനും ഒക്കെ ആയി ചിത്രീകരിച്ച് ഒരു പ്രതിനായക സങ്കല്‍പമാണല്ലോ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്.എന്നാല്‍ ആമയെ മാന്യനും സ്ഥിരോത്സാഹിയും ബുദ്ധിമാനുമൊക്കെയായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഈ രണ്ട് ജീവികളെക്കുറിച്ചും മനസില്‍ പതിഞ്ഞു കിടക്കുന്ന ആ വിശ്വാസം ഇപ്പോള്‍ പൊളിഞ്ഞു വീണു.

സിദ്ധീക്ക.. said...

@ രമേശ്‌ജീ : ഹാവൂ ..സമാധാനമായി എന്നെപ്പോലെ ഒരാളെ കണ്ടെത്തിയല്ലോ !
@ ഇസ്മയില്‍ ഭായ് : നിങളുടെ കമ്മന്റോടെ വ്യായാമം നിറുത്താന്‍ പരിപാടി ഇട്ടവര്‍ക്കു ഒരു കാരണം കൂടിയായി , എക്സസൈസ്‌ ചെയ്യമ്പോള്‍ ശ്വാസചോസത്തിനു വേഗത കൂടുമെല്ലോ !
@ ചന്തു ജീ : പോണ്ടാട്ടിയെകൊണ്ട് എന്നെ നാല് പരയിപ്പിക്കാനുള്ള പരിപാടിയാണല്ലെ?
@ ഇന്ടിമാട്റ്റ് സ്ട്രങ്ങേര്‍ : ഇനിയിപ്പോ എന്താ പരിപാടി ?
@ മുഹമ്മദ്‌ ഭായ് : അത് കരുതിക്കൂട്ടി ഒഴിവാക്കിയതാ.
.

Anonymous said...

കൊള്ളാം എനിക്കും ആമയുടെ നടപടിയാ ഇഷ്ട്ടം പക്ഷേ അത്ര അധികം ആയുസ് എന്തിനാ ഞമ്മടെ മക്കള്‍ക്ക്‌ തട്ടിക്കളിക്കാനോ ... ഇത് വായിച്ചു ആമയ്ക്കൊരു സല്യൂട്ട് കൊടുത്തു പോകാന്‍ നോക്കിയത അപ്പോളല്ലേ മനുഷ്യനെ പേടിപ്പിക്കാന്‍ തണലിന്റെ കമെന്റു ..
എന്ത് തന്നെയായാലും എച്ചുംകുട്ടി പറഞ്ഞതാ അതിന്റെ ശരി .. ഹല്ലാ പിന്നെ .. ഞാന്‍ ഏതായാലും ലിപി രന്‍ജൂ പറഞ്ഞതിനോടും യോജിക്കുന്നോട്ടോ കൊള്ളാം ഈ തോന്നലുകള്‍..ആശംസകള്‍ .

സിദ്ധീക്ക.. said...

ഹാഷിക്ക് : ഇസ്മായില്‍ ഭായിയുഎ പോസ്റ്റിലും അത് നിറുത്താന്‍ പറ്റിയ ഒരു കാരണം ഉണ്ട്..കണ്ടില്ലേ?
എച്ചുമൂ : അത് കലക്കി ., മറുത്തൊന്നും പറയാനില്ല ..നമോവാകം .
ദുബായിക്കാരാ : നമ്മളെ കുറിച്ച് പറയിപ്പിച്ചേ അടങ്ങൂ അല്ലെ ?
ഫസലുല്‍ : അത് വേണോ ? ഒന്നൂടൊന്നു ആലോചിച്ചോളൂ .
കവിയൂര്‍ ജീ : ഹ ഹഹ ..ഇപ്പോഴുള്ളത് നിറുത്തണ്ട കേട്ടാ.

സിദ്ധീക്ക.. said...

@ വീകേ : ആമയിങ്ങനെ കിടന്നോട്ടെ , ഫുദ്ധീടെ കാര്യത്തില്‍ അവന്‍ തന്നെയനത്രേ ഇപ്പോഴും കേമന്‍ .
@ അനുരാഗ് : സന്തോഷം .
@ മുരളീ ജീ : കൊതുകുതിരിയാണോ ഉദ്ദേശിച്ചത് , അവരെനിക്കു ഒന്നും തന്നിട്ടില്ലാട്ടോ .
@ ചെറുത്‌ : അത് കാര്യം ..അല്ലാതെ പിന്നെ

~ex-pravasini* said...

വ്യായാമമോ..?! ഏയ്..!

സിദ്ധീക്ക.. said...

@ മനോരാജ് ജീ : ഓരോരോ കാരണങ്ങള്‍ , അല്ലെ!
@ പ്രദീപ്ജീ : ആ വിശ്വാസങ്ങളൊക്കെ അങ്ങിനെതന്നെ കിടക്കട്ടെ , വെറുതെ പോളിച്ചടക്കണ്ട.
@ ഉമ്മു അമ്മാര്‍ : കൂടുതല്‍ ഇക്കാലത്ത് ജീവിക്കാതിരിക്കുകതന്നെയാണ് നല്ലതല്ലേ !
@ എക്സ് പ്രവാസി : അത് കേട്ടിട്ടുപോലുമില്ല അല്ലെ , നന്നായി .

സിദ്ധീക്ക.. said...

@ മനോരാജ് ജീ : ഓരോരോ കാരണങ്ങള്‍ , അല്ലെ!
@ പ്രദീപ്ജീ : ആ വിശ്വാസങ്ങളൊക്കെ അങ്ങിനെതന്നെ കിടക്കട്ടെ , വെറുതെ പോളിച്ചടക്കണ്ട.
@ ഉമ്മു അമ്മാര്‍ : കൂടുതല്‍ ഇക്കാലത്ത് ജീവിക്കാതിരിക്കുകതന്നെയാണ് നല്ലതല്ലേ !
@ എക്സ് പ്രവാസി : അത് കേട്ടിട്ടുപോലുമില്ല അല്ലെ , നന്നായി .

മാണിക്യം said...

തലകെട്ട് കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു 'നേനാ സിദ്ധീഖി'ന്റെ കഥ അടിച്ചു കൊണ്ട് വന്നതായിരിക്കും എന്ന്, വായിച്ച് വന്നപ്പോഴല്ലേ 'കെണി' ആണെന്ന് മനസ്സിലായത്,
ഇതിപ്പോള്‍ വ്യായാമിച്ചാല്‍ മുയലിനോളം ആയുസ്സ്!
വ്യായാമിച്ചില്ലങ്കില്‍ ആമയോളം ആയുസ്സും!!
എന്താ ഇപ്പോ തെരഞ്ഞെടുക്കുക?
ഉമ്മു അമ്മാര്‍ പറഞ്ഞത് നേര് എന്തിനാ മറ്റുള്ളവര്‍ക്ക് തട്ടിക്കളിക്കാന്‍ നീണ്ട് ആയുസ്സ്?
എച്ച്മു പറഞ്ഞതാ ശരി ഒള്ള നേരത്ത് ബ്ലോഗ് എഴുതാം വായിക്കാം.:)

അലി said...

മുയലിനെ പോലെ സ്മാർട്ടായ ആമയെ പോലെ ദീർഘായുസ്സായ ജന്മം എല്ലാവരും കൊതിക്കുന്നു...

kochi kazhchakal said...

മൂക്കുമുട്ടെ ശാപ്പാടടിച്ചു ചുരുണ്ടുകൂടി ഇരികുന്നോനു 120. തുള്ളിച്ചാടി നട്ക്കുന്നോനു 6. ഒരു പിടീം കിട്ടണില്ല ???

mini//മിനി said...

ചെയ്യേണ്ടത് പെട്ടെന്ന് ചെയ്തുതീർത്താൽ കിട്ടേണ്ടത് പെട്ടെന്ന് കിട്ടിയിട്ട് ജീവിതം ഒടുങ്ങും. ആമമുയൽ സിന്ദാബാദ്,,,

പഥികന്‍ said...

പലര്‍ക്കും മറുപടി നല്‍കാന്‍ ഒരു ഉദാഹരണം കൂടിക്കിട്ടി. :)

അനില്‍കുമാര്‍ . സി.പി said...

ചിത്രവും ഒപ്പമുള്ള കമന്‍റും ഇഷ്ടമായി.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

നാട്ടിൽ വരുന്നതിനു മുന്നെ പൊണ്ണത്തടി കുറക്കണം..അല്ലെങ്കിൽ ശരിയാക്കുമെന്ന് നാട്ടിൽ നിന്ന് അറിയിച്ചതായി ആരോ പറന്ഞു കേട്ടു. അതിനു ഇന്ങനെ ഒരു രക്ഷപ്പെടൽ സൂത്രം കണ്ടെത്തുമെന്ന് വിചാരിച്ചില്ല. തൊലിക്കട്ടി സമ്മതിച്ചു ..

ഓഫ് :

എന്റെ മൊബൈൽ വർക്ക് ചെയ്യുന്നില്ല. എന്നെ വിളിച്ചാൽ കിട്ടുകയില്ല

നന്ദു കാവാലം said...

very innocent picture and writing. malayalam font undaayirunnathu kanunnilla....sorry
Nandu Kavalam

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

what an innovation sirji

ആചാര്യന്‍ said...

ഇപ്പോള്‍ ആമാക്കും ആയുസ്സ് കുറവല്ലേ..നക്ഷത്ര ആമയനെന്കില്‍ പറയുകയും വേണ്ടാ ഏത്...

സിദ്ധീക്ക.. said...

@ മാണിക്യം : അത് തന്നെ നല്ലത് , ഉള്ള നേരം കൊണ്ട് നാല് ബ്ലോഗ്.
@ അലിഭായ് : രണ്ടും കൂടി നടക്കുന്ന കാര്യമാണ് ബുദ്ധിമുട്ട് ..
@ കൊച്ചിക്കാഴ്ച്ചക്കാരാ : അങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്.
@ മിനി ടീച്ചര്‍ : അങ്ങനെ കഴിയുന്നവര്‍ ഭാഗ്യന്മാര്‍ തന്നെ ടീച്ചറെ ..

സിദ്ധീക്ക.. said...

@ പഥികന്‍ ജീ : ഹ ഹ ..ആഹ്ടു നന്നായി .
@ അനില്‍ജീ : വളരെ സന്തോഷം
@ ബച്ചുണ്ണീ : അവടെ എങ്ങനെയായാലും കണക്കാ ..ദീപസ്തംഭം മഹാശ്ചര്യം..! , അത്ര തന്നെ. മൊബൈല്‍ ഓണ്‍ ആവുമ്പോള്‍ ഞാന്‍ പിടിച്ചോളാം.

സിദ്ധീക്ക.. said...

@ നന്ദു ജീ : ഇതു ഭാഷയില്‍ അയ്യാലും കാര്യം മനസ്സിലായാല്‍ മതിയല്ലോ ?
@ സുനില്‍ ജീ : അതൊക്കെ ചുമ്മാ ഇരിക്കുമ്പോള്‍ മണ്ടയില്‍ ഉരുത്തിരിയുനതാന്നെന്നെ
@ ആചാര്യന്‍ : അത് കഥ വേറെ ഭായ് .

Salam said...

നമുക്ക് വ്യായാമം വാക്കിലല്ലേ ഉള്ളൂ.
ഏതായാലും നല്ല ലോജിക്ക്.
മുയലിനെ പോലെ കുറച്ചു കാലം ജീവിക്കുനതാണ്
ആമയെപോലെ ദീര്‍ഘകാലം ജീവിക്കുന്നതിലും നല്ലത്.

kARNOr(കാര്‍ന്നോര്) said...

രാവിലേം വൈകിട്ടും അരമണിക്കൂർ എക്സർസൈസ് റ്റീവീൽ (ആബ്കിങ് പ്രോ) കാണുന്നതാ നമ്മുടെ ആരോഗ്യ രഹസ്യം.

സിദ്ധീക്ക.. said...

@ സലാംജീ : മുയലിനെ പോലെ കുറച്ചു കാലം ജീവിക്കുനതാണ്
ആമയെപോലെ ദീര്‍ഘകാലം ജീവിക്കുന്നതിലും നല്ലത്..അദ്ദാണ് കാര്യം.
@ കാര്‍ന്നോര്‍ : നമ്മക്കിവിടെ അതിനും കൂടി നേരം കിട്ടണില്ല കാര്‍ന്നോരെ..

സ്വന്തം സുഹൃത്ത് said...

ഈ മടിയന്‍ ആമയെ അത്ര കളിയാക്കുകയൊന്നും വേണ്ട.. പുള്ളീക്കാരനും ഒരിക്കല്‍ മുയലീനെ ഓട്ടമത്സരത്തില്‍ തോപ്പിച്ച് കഥ നമുക്കറിവുള്ളതല്ലേ ഹഹ!.. നല്ല നിരീക്ഷണം ആശംസക്ള്‍..!

Mohamedkutty മുഹമ്മദുകുട്ടി said...

കാര്‍ന്നോറ് പറയുന്നതാ ശരി.വ്യായാമം ടീവിയില്‍ കണ്ടാല്‍ പല ഗുണങ്ങളുമുണ്ട്!(ഹാ..ഹ..ഹാ.)

jayarajmurukkumpuzha said...

nalla rasakaramayittundu....... bhavukangal.....

സിദ്ധീക്ക.. said...

@ സ്വന്തം സുഹൃത്തേ : ഫുദ്ധിമാന്‍ മൊയല്‍ തന്നെ , സമ്മതിച്ചേ.
@ മോമുട്ടിക്കാ : നെയ്യപ്പം തിന്നണ പോലെയല്ലേ!
@ജയരാജ്‌: സന്തോഷം ജീ ...

Mohamedkutty മുഹമ്മദുകുട്ടി said...

ഇപ്പരിപാടി തന്നെയാ ഇപ്പോള്‍ ഫേസ് ബുക്കിലും. ആരെങ്കിലും ഒരു ഫോട്ടോ വലിച്ചിടും,അതിന്നിടിയില്‍ പിന്നെ സൊറ തുടങ്ങുകയായി!. ഗ്രൂപ്പു ചാറ്റിനൊരു ബ്ലോഗ് തുടങ്ങിയാല്‍ പോരെ?.മുമ്പൊക്കെ അങ്ങിനെ പലരും ഇട്ടിരുന്നു.സ്ഥിരം മെംബര്‍മാര്‍ അവിടെ വന്നു കൊച്ചു വര്‍ത്തമാനം പറയാന്‍ തുടങ്ങും. എല്ലവരും ഓണ്‍ ലൈന്‍ ആണെങ്കില്‍ ബഹു വിശേഷമാവും!

Areekkodan | അരീക്കോടന്‍ said...

ith nalla katha!!!

the man to walk with said...

Best wishes

സിദ്ധീക്ക.. said...

മോമുട്ടിക്കാ : ഇവിടെ വരുമ്പോള്‍ കാനുന്നവര്‍ക്കെല്ലാം ഒരു മറുപടി കുറിപ്പ് അത്രേയുള്ളൂ..
അരീക്കോടന്‍ ഭായ് : കണ്ടതില്‍ സന്തോഷം.
the man to walk with : വളരെ സന്തോഷം.

കുസുമം ആര്‍ പുന്നപ്ര said...

മാഷേ ഈ ആമേടെ പടം കൊള്ളാം. എവിടുന്നു കിട്ടി ഈ കാരാമയെ?

jayarajmurukkumpuzha said...

hridayam niranja onashamsakal...........

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇതിന്റെ ലിങ്ക് ഞങ്ങൾ കഴിഞ്ഞ ആഴ്ച്ചയിലെ ബിലാത്തിമലയാളി’യുടെ വരാന്ത്യത്തിൽ കൊടുത്തിട്ടുണ്ടായിരുന്നു കേട്ടൊ
ദേ..ഇവിടെ
https://sites.google.com/site/bilathi/vaarandhyam

നന്ദി.

ente lokam said...

ishtapettu......

സിദ്ധീക്ക.. said...

കുസുമ ടീച്ചറെ സന്തോഷം കണ്ടതില്‍ ചിത്രം ഗൂഗിള്‍ തന്നെ തന്നതാ.
ജയകുമാര്‍ജീ : വളരെ സന്തോഷം .
..

സിദ്ധീക്ക.. said...

മുരളീ ജീ : ഞാന്‍ നോക്കി കണ്ടില്ല , അതൊന്നും കാര്യമില്ല.. ഇനിയും കാണാം
വിന്സന്റ് ഭായ് : തിരിച്ചെത്തിയല്ലേ ? ഞാന്‍ ഈ നു നാട്ടില്‍ പോകും ഇന്ഷാആള്ള.
.

ajith said...

ആമാ ആമാ...(ഇത് തമിഴിലെ ആമയാണ് കേട്ടോ)

ബ്ലോഗുലാം said...

ആമയും മുയലും പന്തയം വെച്ചു!! പിന്നെ?

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..