ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

November 9, 2012

വാള്‍പോസ്റ്റ് (ടെലിഫിലിം)

ഇതൊരു ബ്ലോഗ്‌ പോസ്റ്റല്ല യുടുബില്‍ അപ്ലോഡ്‌ ചെയ്തിട്ടുള്ള ഒരു ഹൃസ്വചിത്രം കാണാനായുള്ള ക്ഷണം മാത്രം. ദോഹ ഡ്രീംസ് അവതരിപ്പിക്കുന്ന ആദ്യ സംരംഭം വാള്‍പോസ്റ്റ് (Wall post) പതിമൂന്നു മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ടെലിഫിലിം , കണ്ടു വിലയിരുത്തണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.



ഇന്ന് വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും എന്നാല്‍ നിത്യസംഭവമായതിനാല്‍ ശ്രദ്ധിക്കപ്പെടാത്തതുമായ ഒരു വാര്‍ത്തയാണ് യുവത്വങ്ങളുടെ അകാലമരണങ്ങള്‍ , 'കുഴുഞ്ഞുവീണു മരിച്ചു , ഹൃദയാഘാതം മൂലം യുവാവ് മരിച്ചു ,സ്കൂള്‍ വിദ്യാര്‍ഥിനീ യാത്രക്കിടെ മരിച്ചു , ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മരിച്ചു , കല്യാണതലേന്ന് യുവാവ് മരിച്ചു...' എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കാണാത്ത ദിനങ്ങള്‍ ചുരുക്കം.

ഈ വാര്‍ത്തകളോട് ചേര്‍ത്ത് വായിക്കപ്പെടേണ്ട ചില വാര്‍ത്തകള്‍ കൂടി നാം നിത്യേന കാണാറുണ്ടെങ്കിലും അതാരും അത്ര ഗൌരവമായി എടുക്കാറില്ലെന്നതാണ് യാഥാര്‍ത്യം. ഫാസ്റ്റ്‌ഫുഡ്‌ മരണത്തിലേക്കുള്ള എളുപ്പമാര്‍ഗ്ഗം; ആഴ്ചയില്‍ ഒരിക്കല്‍ പോലും ഫാസ്റ്റ് ഫുഡ്‌ കഴിക്കരുത് , സോസേജ്‌ കഴിച്ചാല്‍ കാന്‍സറിനു സാധ്യത തുടങ്ങിയ അത്തരം വാര്‍ത്തകള്‍ നമ്മള്‍ കണ്ടില്ലെന്നു വെക്കാറാണ് പതിവ്.


ഇത്തരം വാര്‍ത്തകളെ  അടിസ്ഥാനമാക്കി ഞങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ ബോധവത്കരണ സംരംഭമായി ഒരു ഹൃസ്വചിത്രം ഇവിടെ സമര്‍പ്പിക്കുന്നു, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എല്ലാവരും ദോഹയില്‍ (ഖത്തര്‍ ) വിവിധ കമ്പനികളില്‍ ജോലി നോക്കുന്നവരാണ്‌,പ്രൊഫഷണല്‍  ആര്‍ട്ടിസ്റ്റുകളോ പ്രോഫഷണന്‍  ഉപകരണങ്ങളോ  ഇല്ലാതെ ഒരു എളിയ സംരംഭം, നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തുടക്കാരെന്ന നിലക്ക് ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് ഉത്തേജനമാണെന്നതിനാല്‍ മനസ്സില്‍ തോന്നിയത് എന്തുതന്നെയായാലും അതിവിടെയോ യുടുബ്‌ കമ്മന്റ് പേജിലോ  കുറിക്കണമെന്ന് അപേക്ഷയോടെ വാള്‍പോസ്റ്റ് എന്ന ഈ കൊച്ചു ടെലിഫിലിം ഇവിടെ സമര്‍പ്പിക്കുന്നു.

ഈ സംരംഭത്തിന്റെ ക്യാമറക്ക്‌  മുന്നിലും  പിന്നിലും  പ്രവര്‍ത്തിച്ചവര്‍ :-


അജീഷ് കുമാര്‍ 

ഷാന്‍ വെങ്കിടങ്ങ്‌ 
നവാസ് തൊഴിയൂര്‍ 
തുഷാന്ത് 
 ആരിഫ് .യു .എ (ഗതാഗതം )


 നാഷി  ബക്കര്‍ 

 സലിം  കോഴിക്കോട് 

 സബിത്ത് 
( സഹസംവിധാനം )

 സിദ്ദിക് തെക്കേകാട് 

സിജോ ബേബി 

റിയാസ് ആര്‍ .എം 
(ചായാഗ്രഹണം )
അലി മാണിക്കത്ത് 
(രചന -സംവിധാനം)

11 അഭിപ്രായ(ങ്ങള്‍):

siddhu said...

PAKSHA BHADAM PADILLA ALIYUDEY PHOTO MATHRAM HD QUALITY.......

NAMMMAL ARA NINGHAL AMMASANUM MARUMAGHANUM

nammudey kayyillumund HD Photos.

Sureshkumar Punjhayil said...

Best Wishes...!!!

Cv Thankappan said...

ആശംസകള്‍

ഷാജു അത്താണിക്കല്‍ said...

ആശംസകൾ

moh said...

good, but reduce speed while showing diary(loan)

പട്ടേപ്പാടം റാംജി said...

നല്ല വൃത്തിയുള്ള ചിത്രം. ആരും അഭിനയിക്കുകയാണ് എന്ന് തോന്നില്ല. നേരിട്ട് കാണുന്ന ഒരു സംഭവം പോലെ മനസ്സിലേക്ക് കയറുന്നു. അവസാനഭാഗത്തെ കാര്യങ്ങള്‍ ഒന്ന് കൂടെ സ്‌ട്രെസ് ചെയ്യേണ്ടിയിരുന്നോ എന്നെനിക്ക് തോന്നി.
പൊതുവേ നീറ്റ് ആയിരിക്കുന്നു.

Unknown said...

രംജി ഭായ്...വളരെ സന്തോഷം....ആദ്യ ശ്രമം എന്ന നിലക്ക്, ചിലതൊക്കെ കുറഞ്ഞും മത് ചിലതു കൂടിയും പോയെന്നു അറിയാം .നിങ്ങള്ടെയൊക്കെ വിലപ്പെട്ട അഭിപപ്രായങ്ങളും നിര്‍ദേശങ്ങളും മുന്‍ നിര്‍ത്തി,ഭാവിയില്‍ കൂടുതല്‍ ശ്രദ്ധിക്കാം....

മാണിക്യം said...

ദോഹ ഡ്രീംസ് അവതരിപ്പിച്ച വാള്‍പോസ്റ്റ് എന്ന ടെലിഫിലിം വളരെ നല്ല സംരംഭം ആയി . ഇതിന്‍റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കുംഅഭിനന്ദനങ്ങള്‍!!

ഇന്നുണ്ടാകുന്ന മിക്ക രോഗങ്ങളും ശരിയല്ലാത്ത ഭക്ഷണ രീതിയുടെതാകുന്നു. രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നു. എണ്ണയില്‍ വറുത്ത ധാരാളം മാംസങ്ങളും മത്സ്യങ്ങളും ഒക്കെ യുവാക്കളും കുട്ടികളും ഭക്ഷിക്കുന്നു ഇത് കോളസ്ട്ട്രോള്‍ ഡയബട്ടിക്സ്‌ എന്നിവയ്ക്ക് വഴി തെളിക്കുന്നു .

പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുക കഴിയുന്നതും കോളകളും വറുത്ത ഭക്ഷണവും അതിമാധുരവും ഒഴിവാക്കുക. എന്ന ഒരു സന്ദേശ വും ഇതോടൊപ്പം പ്രചരിക്കട്ടെ.

മുസ്തഫ|musthapha said...

good work guys! congrats...
expecting more and wish you all the very best...

prakashettante lokam said...

congratulations sideeq.

kharaaksharangal.com said...

നല്ല റിയാലിറ്റി തോന്നിക്കുന്ന സിനിമ. സ്വപ്നം കാണുന്ന രംഗം വളരെനന്നായി.

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..