ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

December 9, 2010

ബൂലോക മല്‍സരം -കണ്ണുകളുടെ അവകാശികള്‍ ?


ഇത് ബൂലോകര്‍ക്ക് മാത്രമായുള്ള ഒരു  മത്സരമാണ്,ഓര്‍മ്മ ശക്തി എത്രത്തോളം നിലനില്‍പ്പുണ്ടെന്നു അറിയാനായി ഒരു പരീക്ഷണ മല്‍സരം, എഡിറ്റ്‌ ചെയ്തു പോസ്റ്റിയ താഴെയുള്ള  മൂന്നു ഫോട്ടോകളിലായി നമ്മുടെ ബൂലോകത്തില്‍ ബ്ലോഗുകളിലൂടെ സുപരിചിതരായ  മുപ്പത്തിയാറു പുരുഷ ബ്ലോഗ്ഗര്‍ മാരുടെ കണ്ണുകള്‍ ഉണ്ട് , ഇവരില്‍ തൊണ്ണൂറു ശതമാനം പേരും സ്ഥിരമായി കമ്മന്റുകളില്‍ കാണാറുള്ളവരാണ്, മറ്റുചിലര്‍ ബ്ലോഗുകള്‍ കൊണ്ട് പ്രസിദ്ധരായവരും , എങ്ങിനെ ആയാലും എല്ലാവരും ബൂലോകത്തെ പുപ്പുലികള്‍ ,പുള്ളിപുലികള്‍, പുലിക്കുട്ടികള്‍ എന്നീ മൂന്ന് ഗണങ്ങളില്‍ പെടുന്നവരാണ്..ഇന്‍റര്‍നാഷണല്‍ പുലികളായ നമ്മുടെ ബ്ലോഗു വിദ്വാന്മാരെ എല്ലാവരും ഒരു കണ്ണ് പോസ്റ്റിയാലും തിരിച്ചറിയും  എന്നതിനാല്‍ ഇവിടെ ചേര്‍ത്തിട്ടില്ല , പിന്നെ എനിക്ക് പരിചയമില്ലാത്ത കരിമ്പുലികളും വിട്ടുപോയിട്ടുണ്ട് ,ബാക്കിയുള്ള  എല്ലാവരെയും  അടുത്ത സമ്മര്‍ സീസണ്‍ മല്‍സരത്തില്‍ ഉള്‍പ്പെടുത്തും ,പെണ്‍ പുലികളെ ആസ്പദമാക്കി  ഒരു മല്‍സരം ഉടനെ ഉണ്ടാവും ..
ഈ കണ്ണുകളില്‍ നോക്കി ഇവരെ തിരിച്ചറിയണം, ഒന്ന് രണ്ടു ഫോട്ടോകള്‍ ആ ബ്ലോഗര്‍മാരുടെ യാഥാര്‍ത്ഥ ഫോട്ടോകള്‍ അല്ലെങ്കിലും അവരെ തിരിച്ചറിയാന്‍ അത് മതി എന്ന നിലക്കും മറ്റുള്ള ഫോട്ടോകള്‍  ഒറിജിനല്‍ ആണെന്ന ധാരണയോടും കൂടിയാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്.
ഖത്തറിലെ അന്‍സാരി ബിസിനസ്‌ ഗ്രൂപ്പില്‍ പെട്ട ഫാമിലി ഫുഡ്‌ സെന്‍റെര്‍ ഈ വിന്‍റര്‍ സീസണില്‍ നടത്തുന്ന ബിസിനസ്സ് പ്രമോഷന്‍റെ ഭാഗമായി മൂന്ന് CADILLAC SRX 2010 കാറുകള്‍ സമ്മാനമായി നല്‍കുന്നുണ്ട്, അമ്പതു റിയാലിന്റെ ബില്ലിന് ഒരു കൂപ്പണ്‍ വീതം ലഭിക്കും ..

 ചിത്ര കൂടം ബ്ലോഗ്ഗിന്‍റെ വിന്‍റര്‍ പ്രമോഷന്‍റ ഭാഗമായാണ് ഈ മെമ്മറി ടെസ്റ്റ്‌ മല്‍സരം, മല്‍സരത്തില്‍ വിജയികളാവുന്നവര്‍ക്ക് ഇലക്ട്രോണിക് ഐറ്റങ്ങള്‍ ആയിരിക്കും സമ്മാനമായി ലഭിക്കുക, കണ്ണുകളുടെ യഥാര്‍ത്ഥ ഉടമകളെ ഏറ്റവും കൂടുതല്‍ കണ്ടെത്തുന്ന വ്യക്തികള്‍കായിരിക്കും ഒന്നും, രണ്ടും  സമ്മാനങ്ങള്‍ ലഭിക്കുക , കൂടുതല്‍ പേര്‍ ഒരേ പോലെ ശരിയുത്തരം നല്‍കിയാല്‍  നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കുന്നതാണ്,  സ്വന്തമായി ബ്ലോഗ് ഉള്ളവര്‍ക്ക് മാത്രമേ ഈ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉള്ളൂ.. സമ്മാനങ്ങളുടെ വിവരം 2010 ഡിസംബര്‍ 25 നു ഇതേ ബ്ലോഗുകളില്‍ (മാലപ്പടക്കം , ചിത്രകൂടം ) പ്രസിദ്ധപ്പെടുത്തും, 2011 ജനുവരി 18നു മുമ്പായി എന്ട്രികള്‍  ലഭിച്ചിരിക്കണം . 2011 ജനുവരി 25 നു മല്‍സര ഫലം ബ്ലോഗുകളില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.
ഈ ബൂലോക മത്സരത്തില്‍ നമ്മുടെ ബ്ലോഗ്ഗര്‍മാരെ കൂടുതല്‍ പങ്കെടുപ്പിക്കുന്നതിനായി നിങ്ങള്‍ അറിയുന്നവരുമായി ഈ ലിങ്ക് പങ്കു വെക്കുമെല്ലോ !  ഈ പരീക്ഷണ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബൂലോക സുഹൃത്തുക്കള്‍  ഫോട്ടോയില്‍ കാണുന്ന സീരിയല്‍  നമ്പരുകള്‍ പ്രകാരം കണ്ണിന്‍റെ ഉടമയുടെ പേരുകള്‍ ടൈപ്പു ചെയ്ത് ചേര്‍ത്ത്  അയക്കുന്ന ആളുടെ മുഴുവന്‍ പേരും അഡ്രസ്സും കോണ്ടാക്റ്റ് നമ്പറും  മെയില്‍ ഐഡിയും സഹിതം  താഴെയുള്ള മെയില്‍ അഡ്രസ്സില്‍ അയക്കുക..
ffcfriendsgroup@gmail.com
പ്രത്യേക ശ്രദ്ധക്ക്:-
കമ്മന്‍റ് കോളത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മാത്രം ചേര്‍ക്കുക. എന്ട്രികള്‍ കമ്മന്റുകോളം വഴി സ്വീകരിക്കുന്നതല്ല . 

                                 ഇനി ഫോട്ടോകള്‍ സൂക്ഷമായി നിരീക്ഷിച്ച് ഉത്തരം കണ്ടെത്തൂ..


71 അഭിപ്രായ(ങ്ങള്‍):

Mohamedkutty മുഹമ്മദുകുട്ടി said...

മനുഷ്യനെ ഇങ്ങനെ എടങ്ങേറാക്കരുത്!. കണ്ണിന്റെ ഉള്ള കാഴ്ചയും കൂടി ഇല്ലാതാകും!. അല്ലെങ്കില്‍ തന്നെ ഇവിടെ കൂടുതല്‍ കണ്ണടക്കാരാണല്ലോ?

ബിഗു said...

Best Kanna Best :)

Echmukutty said...

എന്റമ്മച്ചിയേ!

ജിക്കുമോന്‍ - Thattukadablog.com said...

ഒരു കണ്ണട ഇല്ലാതെ ഇതങ്ങോട്ട് കാണാന്‍ ഒക്കുന്നില്ലലോ സിദ്ധികിക്കാ ;-)

സിദ്ധീക്ക.. said...

മോമുട്ടിക്കാ ഇങ്ങള് മനുഷന്മാരെ ഇടങ്ങറാക്കാന്‍ തൊടങ്ങീട്ട് കാലം ശ്യായില്ലേ ? ഇനിപ്പോ ഇങ്ങളും കൂടിയൊന്നു എടങ്ങറാവ്..സമ്മാനം ഇങ്ങക്ക് തന്നെ..
ബിഗു :Thanks Kannaa Thanks..:D
എച്ചുമു ..അമ്മച്ചിയെ വിളിച്ചോണ്ട് കാര്യല്ലാട്ടാ...ഉത്തരം അയക്കണം ഉത്തരം..
ജിക്കു ചേട്ടാ..ഇപ്പൊ ശരിയാക്കിത്തരാം..

യൂസുഫ്പ said...

പാവം എച്ച്മുകുട്ടി രക്ഷപ്പെട്ടു. പാവം ആരുടെ കണ്ണാ ഇടാന്ന് അറിയില്ലല്ലോ.

ഹംസ said...

ഒന്നുകൂടി പറ.. ഒരാള്‍ക്ക് എത്ര പ്രാവശ്യം ഉത്തരം അയക്കാന്‍ പറ്റും?

കുസുമം ആര്‍ പുന്നപ്ര said...

അയ്യോ..ഇതെന്തു പണിയാ ഈ കാണിച്ചേ..കലമാന്‍ മിഴികളെയൊന്നും ഇതില്‍ പങ്കെടുപ്പിയ്ക്കാത്തെ

ശ്രദ്ധേയന്‍ | shradheyan said...

ഈ ഖത്തരി കാണട്ടെ :)

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍ .....

MyDreams said...

പുതിയ വല്ല തരികിട പരിപാടി ആണോ ?....:)

Kalavallabhan said...

ഒരു തെറ്റ് ചൂണ്ടിക്കാണിക്കുന്നതിനാൽ ആദ്യത്തെ ഒരു കാറെങ്കിലും എനിക്ക് കിട്ടണം. സമ്മതിച്ചല്ലോ ?
ദാ പിടിച്ചോ...
2010 ഡിസം. 25 നു ഫലം ബ്ലോഗിൽ ???
എന്റ്രി കിട്ടേണ്ടത് 2011 ജനു.18 ????
വീണ്ടും ഫലം 2011 ജനു. 25 ???
കണ്ണുള്ളവൻ കണ്ടു, അതിനാൽ സമ്മാനം മറക്കരുത്

പട്ടേപ്പാടം റാംജി said...

പുതിയ മല്‍സരം കൊള്ളാം.

സിദ്ധീക്ക.. said...

എച്ചുമുവിനെ നോട്ടമിട്ടതാ യുസഫ്പ പക്ഷെ കണ്ണ് എവിടെയാണെന്ന് പ്രൊഫൈല്‍ ഫോട്ടോയില്‍ കാണുന്നില്ല.
ഒരു തവണ പോരെ ഹംസക്കാ ..?
പെണ്‍ പുലികള്‍ക്ക് അടുത്ത മല്‍സരത്തില്‍ അവസരം എന്ന് എഴുതിയത് വായിച്ചില്ലേ ടീച്ചറേ..
പുതിയ തരികിട എന്ന് ചോദിക്കുമ്പോള്‍ ഒരു ഡൌട്ട് പഴയത് എന്താണെന്ന് പുടികിട്ടുന്നില്ല...സ്വപ്നക്കാരാ..
ശ്രദ്ധേയന്‍ ,ഉമേഷ്‌ , റാംജി സന്തോഷം ..
കലാവല്ലഭാ ..കണ്ണുണ്ടായാല്‍ പോരാ ശേര്‍ക്കും നോക്കി വായിക്കണം , സമ്മാനത്തിന്റെ വിവരമാണ് ഡിസംബര്‍ 25നു.

രമേശ്‌അരൂര്‍ said...
This comment has been removed by the author.
സലാഹ് said...

:)

ചെറുവാടി said...

മത്സരം പൊടിപൊടിക്കട്ടെ.
ആശംസകള്‍

രമേശ്‌അരൂര്‍ said...

ഞാനും ആള്വന്താനും കണ്ണുരാനും .ചെറു വാടിയും ,മനോരാജും ,ജീവി കരിവെള്ളുരും ,രാംജിയും ഒക്കെ മത്സരിക്കുന്നതിനാല്‍ അഭിപ്രായം ചെവിയില്‍ പറയാം (കാറ് ഞങ്ങള്‍ക്ക് തന്നെ തരണം ..വീതം വച്ച് എടുത്തോളാം : )

ജീവി കരിവെള്ളൂര്‍ said...

രമേശ് ജി പറഞ്ഞതുപോലെ ചെവിയില്‍ പറഞ്ഞാല്പോരേ..........:)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എനിക്ക് മനസ്സിലായിട്ടാ...

ആദ്യം സമ്മാനമെന്തന്നറിയട്ടെ എന്നിട്ട് മെയില്‍ അയക്കാം

ഒഴാക്കന്‍. said...

സംഭവം എടങ്ങേരാനെങ്കിലും .. കലക്കി ആകെ മൊത്തം പേരെ ഒറ്റ നോട്ടത്തില്‍ പിടികിട്ടി ബാക്കി സമ്മാനം പറഞ്ഞിട്ട് പറയാട്ടോ

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കണ്ണിന് കണ്മണികളായ ഇവരെല്ലാവരേയും എനിക്കറിയാം,എന്നാൽ ഇപ്പോളുത്തരം പറഞ്ഞ് സമ്മാനം അടിച്ചുമാറ്റുന്നില്ല..കേട്ടൊ ഭായ്യ്..

പിന്നെ ഒരു ബുലോഗമിത്രമിതിലുള്ളതിൽ(പ്രൊഫയിൽ ചിത്രം)മൂപ്പരുടെ യഥാർത്ഥ കണ്ണുകളല്ല അവ എന്നുകൂടി പറയേണ്ടിയിരിക്കുന്നൂ...

jayaraj said...

ellavarudeyum perukal ormichirikkuvan oru nalla paripadi. kollam, kalakkiyirikkunnu mashe,

shinod said...

kandu
kannadichu pOyi

Shukoor said...

നല്ല മത്സരം.

നേന സിദ്ധീഖ് said...

ഈ ഉപ്പാടെ ഒരു കാര്യം.!

faisu madeena said...

എനിക്കിവരെ ആരെയും അറിയില്ല ......പുതിയ ആളാ........നമ്മള്‍ അടുത്ത വര്‍ഷത്തെ പരിപാടിക്ക് വരാം ..

Akbar said...

ആശംസകള്‍

ManzoorAluvila said...

മത്സരം നടക്കട്ടെ..വിജയിയെ അറിയിക്കണെ..ആശംസകൾ

ശാന്ത കാവുമ്പായി said...

കണ്ണന്മാരേ ഉള്ളോ?കണ്ണികൾ ഇല്ലേ?

സിദ്ധീക്ക.. said...

അരൂര് മാഷേ , ഇനിപ്പോ ബാക്കികൂടി അങ്ങ് പറ , എല്ലാര്‍ക്കും ഉത്തരം കിട്ടുമെല്ലോ !
ജീവീ മെയില്‍ അയക്കണം മെയില്..
റിയാസ്‌ ..അങ്ങിനെ തന്നെ ആവട്ടെ
ഒഴാക്കോ ..സമ്മാനം കൊണ്ടേ പോവു അല്ലെ?
ബിലാത്തി മാഷേ ഒരാളല്ല രണ്ടുപെരുണ്ട് ,ഞാന്‍ അക്കാര്യം മേലെ ചേര്‍ത്തിരുന്നു ,
സലാഹ് ചെറുവാടി ജയരാജ്‌ ,ഷിനോദ് ,ശുക്കൂര്‍ ,ഫൈസ്, അക്ബര്‍ ഭായ്, മന്‍സൂര്‍ ..സന്തോഷം ,മല്‍സരത്തില്‍ പങ്കെടുക്കുമെല്ലോ !
കാവുമ്പായി ടീച്ചറെ പെണ്‍പുലികള്‍ക്കായി അടുത്ത മല്‍സരം ഉടനെ ..
മോളെ നേന...കൊത്തി കൊത്തി ..മൊറത്തീ കേറി ..
ബാക്കി പറയേണ്ടല്ലോ..!

Anees Hassan said...

kannu kandu

മാണിക്യം said...

എല്ലാ "കണ്ണന്മാരെയും" എനിക്ക് മനസ്സിലായി
പറഞ്ഞാല്‍ പ്രശ്നം സമ്മനം എനിക്ക് കിട്ടും

***പെണ്‍ പുലികള്‍ക്ക് അടുത്ത മല്‍സരത്തില്‍ അവസരം
എന്ന് എഴുതിയത് വായിച്ചില്ലേ ടീച്ചറേ.***
ഇതിപ്പോഴാ വായിച്ചത് ശക്തമായി പ്രതിഷേധിക്കുന്നു
സ്ത്രീകളെ രണ്ടാം നിരയിലേയ്ക്ക് മാറ്റിയത് അത്യധികം ..............
{ഹോ കട്ടിയുള്ള വാക്കുകളൊന്നും കിട്ടുന്നുമില്ല.}
ബ്ലോഗിണികളെ സംഘടിക്കുവിന്‍ എന്താ സ്ത്രീകള്‍ക്ക് ഒന്നും കണ്ണില്ലേ?

നൗഷാദ് അകമ്പാടം said...

കൊള്ളാംകൊള്ളാം..ഇടക്ക് ഇങ്ങനെയും ഓരോ പോസ്റ്റ് നല്ലതാ...
(( അവസാനത്തെ ആ കണ്ണനെ മാത്രം മനസ്സിലായില്ല കൊട്ടോ!))

സിദ്ധീക്ക.. said...

അനീസ്‌..ഇപ്പൊ അത്രേം കണ്ടാമതി ..ബാക്കി പിന്നെ ..
മാണിക്യം ..വെറുതെ പെണ്‍പുലികളുടെ മാളത്തില്‍ കൊലിട്ടിളക്കല്ലേ..അവര്‍ അങ്ങിനെ ഒരു പ്രശ്നമേ ആലോചിചിരിക്കാന്‍ തരമില്ല ..
നൌഷാദ്..ആ കണ്ണു കള്ളനെ ഉടനെ മനസ്സിലാവും ..

അബ്ദുള്‍ ജിഷാദ് said...

അയ്യോ ... എന്‍റെ കണ്ണ് എനിക്ക് കാണാന്‍ വയ്യേ...

കമ്പർ said...

അമ്പടാ..ഇവിടെ ഇങ്ങനെയും നടക്കുന്നുണ്ടല്ലേ...കൊള്ളാം,
ആശംസകൾ

തെച്ചിക്കോടന്‍ said...

പെണ്ണുങ്ങളാരും സ്വന്തം ഫോട്ടോ വയ്ക്കുന്നില്ലല്ലോ അപ്പോള്‍ എങ്ങിനെ അവരെ പങ്കെടുപ്പിക്കും!

smitha adharsh said...

മാണിക്യാമ്മയുടെ കമന്റ്‌നു വാല് പിടിച്ച് ഞാനും പ്രതിഷേധം അറിയിച്ച് കമന്റ്‌ ഇടാതെ പോകുന്നു.ബ്ലോഗിണികളുടെ കണ്ണുകള്‍ കണ്ടില്ലെന്നു നടിച്ചവര്‍ മൂര്‍ദ്ദാബാദ്!!

ശ്രീക്കുട്ടന്‍ said...

ഞാന്‍ കൊറച്ചുനേരമായി എന്റെ കണ്ണുകള്‍ തിരഞ്ഞുകൊണ്ടിരിക്കുന്നു.ഭഗവാനെ അടിച്ചുപോയോ..ഓല്‍ഡ് മങ്കിലും വ്യാജനോ..

Areekkodan | അരീക്കോടന്‍ said...

ആഹാ....എങ്കില്‍ ഞാനുമൊന്ന് ശ്രമിക്കട്ടെ...അല്ലാ പ്രോത്സാഹന സമ്മാനങ്ങള്‍ ഒന്നുമില്ലേ?

സിദ്ധീക്ക.. said...

ജിഷാദ്..നല്ല കണ്ണുള്ള ഫോട്ടോ പ്രൊഫൈലില്‍ ചേര്‍ക്കണമെന്ന് ഇപ്പൊ മനസ്സിലായില്ലേ?
കമ്പര്‍ ഭായ് ..എന്നേ മെയില്‍ അയച്ചിരുന്നു ,എല്ലാം ഡിലീറ്റ് ചെയ്തിട്ടല്ലേ അറിയാന്‍ വൈകിയത് ..
തെച്ചിക്കൊടന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു എന്ന് മാത്രമല്ല ഈ പ്രതിഷേധിച്ചവര്‍ തന്നെ അവരുടെ കണ്ണുകള്‍ ഒന്ന് കണ്ടു പിടിച്ചു തരാമോ എന്നൂടെ കൂട്ടിച്ചേര്‍ക്കുന്നു ..എപ്പടി?
എന്തായാലും സ്മിതയ്ക്ക് ഒരു കൊച്ചു രൂപമെങ്കിലും ഉണ്ട് ,മാണിക്യത്തിനോ?..
ശീ കുട്ടാ ..ഞാന്‍ ആദ്യായി കാണുകയാ..അത് കൊണ്ടാ ..അടുത്തതില്‍ കാണും ..
അരീക്കൊടന്‍സ്‌..പിന്നില്ലാതെ ..പ്രോത്സാഹനങ്ങളെ ഉള്ളൂ...

ജുവൈരിയ സലാം said...

കണ്ണുള്ളവർ പറയട്ടെ

ismail chemmad said...

ഇത് കലക്കീട്ടുണ്ട് ട്ടോ സിദ്ധീക്കാ ..
ഭൂലോകത്തെ ഓരോ കണ്ണന്മാര്‍

കൊട്ടോട്ടിക്കാരന്‍... said...

സമ്മാനങ്ങള്‍ എനിക്കുമാത്രമായി തരേണ്ടിവരുമെന്നുള്ളതിനാല്‍ ഞാന്‍ ഇതില്‍ പങ്കെടുക്കുന്നില്ല..... (സമ്മാനങ്ങള്‍ കിട്ടുന്നവര്‍ എനിയ്ക്കു തന്നാല്‍ മതി).

ഹാപ്പി ബാച്ചിലേഴ്സ് said...

ഞങ്ങള്‍ടെ കണ്ണുകള്‍ അതില്‍ ഇല്ലാത്തതിനാല്‍ പ്രതിഷേധിച്ചു വാക്കൌട്ട് നടത്തുന്നു.
ഹി ഹി ഹി

ബിന്ദു കെ പി said...

ഉം..ഞാനും ഒരു കൈ നോക്കിയാലോ...? കണ്ണു പറ്റുമോ? :)

സിദ്ധീക്ക.. said...

ജുവൈരിയാ ..അത്ര തന്നെ..
ഇസ്മായീല്‍ ..സന്തോഷം ..
കൊട്ടോട്ടി ..എന്നാലും ഒരു കൈ നോക്കെന്നേ..പേടി വേണ്ട ,എന്തെങ്കിലും കിട്ടും..
നിങ്ങള്‍ക്ക് കണ്ണെവിടെ ഹാപ്പിക്കാരെ..
കണ്ണിന്‍റെ കാര്യമല്ലേ ബിന്ദു ..കണ്ണൊന്നും പറ്റില്ലന്നെ..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

all the best.. but i am not in a status to participate ..let me know the result..

MT Manaf said...

എന്‍റെ പ്രൊഫൈലിലെ ഇരുത്തം അല്പം ചരിഞ്ഞായിപ്പോയി
ഒരു കണ്ണു മതിയെങ്കില്‍.....

സിദ്ധീക്ക.. said...

മോനെ ബഷീറേ..എല്ലാ ബ്ലോഗര്‍മാര്‍ക്കും പങ്കെടുക്കാം ,ഇനി പങ്കെടുത്താലും സമ്മാനം കിട്ടാതെ ഞാന്‍ നോക്കിക്കോളാം..അല്ലെങ്കില്‍ ഭൂലോകാര് പറയില്ലേ ഇക്കയും ഉണ്ണിയും തമ്മിലുള്ള ഒത്തുകളിയാണ് എന്ന് ..
അവിടെ കണ്ണ് ഒരെണ്ണവും കാണുന്നില്ല , അല്ലെങ്കില്‍ ഈ പുലിയെ ഒഴിവാക്കില്ലല്ലോ !

Anonymous said...

കൊള്ളാം കേട്ടോ ഈ കണ്ണൂരിക്കളി.
ന്റെ സിദ്ധിക്കാ... ഇങ്ങളെക്കൊണ്ട് തോറ്റു.
ന്നാലും നന്ദിണ്ട്. റിസൾട്ട് വന്നിട്ടുവേണം ഈ ബ്ലോഗർമാരെയൊക്കെയൊന്ന് അടുത്തറിയാൻ.

അലി said...

ഈ കണ്ണന്മാരുടെ കളി കൊള്ളാമല്ലോ സിദ്ധിക്കാ...
50% ശതമാനം സം‌വരണം വേണമെന്ന് കണ്ണികള്‍ ചോദിച്ചുവരുമോ..? സ്വന്തമല്ലെങ്കിലും സുന്ദരമായ കണ്ണുകളുള്ളവരാണവര്‍!

ആശംസകള്‍!

അലി said...

കണ്ണന്മാരുടെ കണ്ണുകളി കൊള്ളാമല്ലോ സിദ്ധീക്ക...
50% സം‌വരണം കണ്ണികള്‍ക്കും കൊടുക്കാമായിരുന്നു, സ്വന്തം കണ്ണായിരുന്നെങ്കില്‍.

ആശംസകള്‍!

സിദ്ധീക്ക.. said...

മഴനാരെ...എല്ലാ ബ്ലോഗുകളിലും ഒന്ന് വിസിറ്റ് ചെയ്‌താല്‍ കുറെ പേരെ പിടികിട്ടും..
അലി ഭായ് ..ഒരൊറ്റ പെണ്‍പുലിക്കും കണ്ണില്ലന്നേ..പിന്നെന്തു ചെയ്യും? അമ്പതു ശതമാനം പോയിട്ട് അഞ്ചു ശതമാനം പോലും കൊടുക്കാന്‍ ആളില്ല ..

കുഞ്ഞൂസ് (Kunjuss) said...

പുലികള്‍ അല്ലാത്തത് കൊണ്ടാണോ കണ്ണുള്ള പെണ്‍ബ്ലോഗ്ഗര്‍മാരെ കാണാതെ പോയത്?

സംവരണം എന്തിനു,അര്‍ഹിക്കുന്നത് മതിയല്ലോ അലിഭായ്...

അനില്‍കുമാര്‍. സി.പി. said...

കണ്ണാ...... :)

സിദ്ധീക്ക.. said...

പുലിയും എലിയുമൊന്നുമല്ല കുഞ്ഞൂസേ ഇതിന്‍റെ മാനദണ്ഡം..അടുത്ത ഒരു മത്സരം പൂര്‍ണ്ണമായും പെണ്‍ പുലികള്‍ക്കായി മാറ്റിവെചിട്ടുള്ള കാര്യം പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട് ,വിശദീകരണം നോക്കാതെയാണ് പലരും കമ്മന്റുന്നതെന്ന് തോന്നുന്നു..
അനില്‍ ഭായ് ...ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌ ..

Abdulkader kodungallur said...

ഇതൊരു നല്ല സംരംഭം . പല കണ്ണുകളിലും സൂക്ഷിച്ചു നോക്കുമ്പോള്‍ കാണുന്നത് പ്രതിഭയുടെ തിളക്കം. ഒരു നറുക്കിനു എന്നെയും ചേര്‍ക്കണേ .

സിദ്ധീക്ക.. said...

കാദര്‍ ഭായ് ,ഈയ്യിടെയായി ബൂ ലോകത്ത് കണ്ടിരുന്നില്ല , എന്തായാലും അടുത്തതില്‍ ഉറപ്പു തരുന്നു ..

Noushad Koodaranhi said...

കണ്ടേന്‍..കണ്ടേന്‍..നേര്‍ക്കാഴ്ച കണ്ടേന്‍..

Naushu said...

നന്നായിരിക്കുന്നു.

Naseef U Areacode said...

കണ്ണും... കണ്ണും..... തമ്മില്‍ ...തമ്മില്‍ ....

സിദ്ധീക്ക.. said...

നൗഷാദ്‌ , നൌഷു, നഫീസ്..സന്തോഷങ്ങള്‍ തന്നെ...മത്സരത്തില്‍ പങ്കെടുക്കുമെല്ലോ അല്ലെ ?

സലീം ഇ.പി. said...

സിദ്ധീക്ക് ഭായിനെ കണ്ടിട്ട് കുറെ കാലമായല്ലോ എന്ന് കരുതി ഒന്ന് തിരയാന്‍ വന്നതാ...ഇവിടെയെന്താ കണ്ണുകെട്ടി മത്സരമോ..സംഭവം മഹാമഹം..ഇങ്ങളുടെ മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റുമോന്നു നോക്കെട്ടെ..ആശംസകള്‍ ....അതിലെയൊക്കെ വരുമല്ലോ... ..

സിദ്ധീക്ക.. said...

മത്സരത്തിലേക്ക് സ്വാഗതം സലിം ഭായ് ..

മുല്ല said...

ഞാനീ നാട്ടുകാരിയല്ല...

nikukechery said...

കണ്ടുപുടിച്ചാൽ അറിയിക്കണേ..
എന്നിട്ടുവേണം ഈ പുലികളെ പരിജയപ്പെടാൻ.

»¦മുഖ്‌താര്‍¦udarampoyil¦« said...

ഹ ഹാ
കൊള്ളാലോ കോയാ അന്റെ മല്‍സരം..
നേരത്തെ അറിഞ്ഞിരുന്നെങ്കില്‍
നല്ല രണ്ടു കണ്ണുകള്‍ അയച്ചു തന്നേനേ..

സിദ്ധീക്ക.. said...

മുല്ലതാതാ പിണങ്ങി പോവ്വാണോ ?
നികു ഈ മാസം ഇരുപത്തി അഞ്ചിന് അറിയാം ..
മുക്താര്‍ ഭായ് ഹേയ് പൂയ് ...സമയം കഴിഞ്ഞിട്ടില്ലെയ്

Mohamedkutty മുഹമ്മദുകുട്ടി said...

കണ്ണിന്റെ ഉടമസ്ഥര്‍ക്കും എന്തെങ്കിലും പ്രോത്സാഹന സമ്മാനം തരണം!

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..