ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

December 24, 2010

സമ്മാന വിവരം - ബൂലോക മത്സരം.

LG-KP 105
പങ്കെടുത്ത എല്ലാവര്‍ക്കും സ്പെഷല്‍ സമ്മാനം 

മത്സരത്തിലേക്ക് എന്ട്രികള്‍ ലഭിക്കേണ്ട പതിനെട്ടാം തീയ്യതി  പിന്നിട്ടപ്പോള്‍ നമ്മുടെ ബൂ ലോക കണ്ണ് കണ്ടെത്തല്‍ മത്സരത്തിലേക്ക് ഇരുപത്തിയാറു എന്ട്രികള്‍ ലഭിച്ചു അവയില്‍ പൂര്‍ണ്ണമായി ശരിയുത്തരം തീരെയില്ല , ഒരു തെറ്റ് വരുത്തിയ ഒരു എന്‍ട്രിയും മൂന്നു തെറ്റുകള്‍ വീതം വരുത്തിയ രണ്ടു എന്‍ട്രികളും ഉണ്ട് , മറ്റു പലതും മുപ്പതു കണ്ണുകള്‍ പോലും കണ്ടെത്താത്തവരായിരുന്നു , കിട്ടിയവയില്‍ ഇരുപത്തി അഞ്ചു ഉത്തരങ്ങളും ഗള്‍ഫ്‌ നാടുകളില്‍ നിന്നാണ് കോട്ടയത്തുനിന്നുമുള്ള ഒരു എന്‍ട്രി മാത്രമാണ് കേരളത്തില്‍ നിന്നായി ലഭിച്ചത് , ഈ മത്സരത്തില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹര്‍ രണ്ടു പേര്‍ ഉള്ളതിനാല്‍ രണ്ടു പേര്‍ക്കും ഓരോ  ലാപ്‌ ടോപ്‌ ആക്സസ്സറീസ് കിറ്റ്‌ നല്‍കുന്നതാണ് , കൂടാതെ മത്സരത്തിലേക്ക് എന്ട്രികള്‍ അയച്ച ഒന്നും രണ്ടും സമ്മാനങ്ങള്‍ക്കര്‍ഹരായവരല്ല്ലാത്ത എല്ലാ ബ്ലോഗര്‍മാര്‍ക്കും LG-KP 105 -മോഡല്‍ ഓരോ മൊബൈല്‍ ഫോണുകള്‍ ലഭിക്കുന്നതാണ് , ഈ വിവരം നേരത്തെ പ്രഖ്യാപിക്കാതിരുന്നത് അതിനായി മാത്രം വെറുതെ ഈ മത്സരത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു ,  ഫൈനല്‍ പരിശോധന കഴിഞ്ഞു മത്സര ഫലം ജനുവരി 25 നു തന്നെ പ്രഖ്യാപിക്കുന്നതാണ്..,മത്സരത്തില്‍ സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു .
______________________________________________________

മത്സരത്തിനുള്ള സമ്മാനം ഡിസംബര്‍ 25 നു പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നത് പ്രകാരം ഇവിടെ ചേര്‍ക്കുന്നു . നാട്ടില്‍ നിന്നും ഉള്ള ബ്ലോഗര്‍ക്കാണ്സമ്മാനം  ലഭിക്കുന്നതെങ്കില്‍ നമ്മുടെ പ്രിയ ബ്ലോഗര്‍ ഹാഷിം (കൂതറ) വഴി ലഭിക്കുന്നതാണ് ,വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് കൊറിയര്‍ ആയും അയക്കുന്നതാണ് . നാട്ടില്‍   സമ്മാനം ലഭിക്കുന്നവര്‍ ഹാഷിമുമായി താഴെ ചേര്‍ക്കുന്ന നമ്പറില്‍  ബന്ധപ്പെടാന്‍ താല്‍പര്യപ്പെടുന്നു
 MOBILE NO : 9895460920

 ഇനിയും മത്സരത്തിലേക്ക് ഉത്തരം അയച്ചിട്ടില്ലാത്തവര്‍ ജനുവരി 18 നു മുമ്പ് താഴെ ചേര്‍ത്ത മെയില്‍ അഡ്രസില്‍ അയക്കാന്‍ താല്പര്യപ്പെടുന്നു , കമ്മന്റ് ബോക്സില്‍ ഉത്തരം ചേര്‍ക്കരുതെന്നു വീണ്ടും ഓര്‍മ്മിപ്പിക്കുന്നു .. മത്സരത്തെ കുറിച്ച് അറിഞ്ഞിട്ടില്ലാത്തവര്‍ വിശദ വിവരത്തിനു  ഇതിനു മുമ്പുള്ള പോസ്റ്റ്‌   കാണുക. 
ffcfriendsgroup@gmail.com

                                                                  സമ്മാന വിവരം
                                                   ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക്  
                                              
                                                        WESTAR WATCH #7381STN

                                                    രണ്ടാം സ്ഥാനം നേടുന്ന വ്യക്തിക്ക്
                                                        LATOP ACCESSORIES KIT

22 അഭിപ്രായ(ങ്ങള്‍):

ഹംസ said...

ഞാന്‍ എന്‍റെ അഡ്രസ്സ് കൂതുമോനു കൊടുത്തിട്ടുണ്ട് ... അങ്ങോട്ടയക്കാന്‍ പറഞ്ഞാല്‍ മതി ....

ഇക്കാ നാട്ടില്‍ വിശ്വസിച്ചേൽപ്പിക്കാന്‍ മറ്റാരേയും കണ്ടില്ലെ? :)

സലീം ഇ.പി. said...

Congrats to the winners (in advance)...!

Mohamedkutty മുഹമ്മദുകുട്ടി said...

ഈയിടെയായി ഒരു പോസ്റ്റു പോലും ചെയ്യാത്ത “കൂതറക്ക്” പറ്റിയ പണിയാണല്ലോ കൊടുത്തത്!

lekshmi. lachu said...

ethu enthinaa sammanam??

ManzoorAluvila said...

കിട്ടി കിട്ടി...സമ്മാനം കിട്ടി..ആർക്കാ? ആ ആർക്കറിയാം..കാത്തിരിക്കാം അല്ലെ?

എല്ലാവർക്കും എന്റെ ക്രിസ്തുമസ് പുതുവത്സരാശംസകൾ

എല്ലാവർക്കും എല്ലാ വിജയവും നന്മകളും നേരുന്നു..

തെച്ചിക്കോടന്‍ said...

സമ്മാനം വരട്ടെ..

എന്‍.ബി.സുരേഷ് said...

അപ്പോൾ കൂതറ ബ്ലോഗൊക്കെ നിർത്തി സമ്മാനങ്ങളുടെ കള്ളക്കടത്ത് തുടങ്ങി അല്ലേ?

Akbar said...

:)

Shukoor said...

ആര്‍ക്കു കിട്ടും ആവോ. കാത്തിരിക്കാം

കുസുമം ആര്‍ പുന്നപ്ര said...

ഏതായാലും എനിയ്ക്കല്ല.

ഹാപ്പി ബാച്ചിലേഴ്സ് said...

“പ്രതിഷേധമറിയിച്ചവർക്ക്” എന്ന നിലയിൽ ഞങ്ങൾക്ക് ഒരു സമ്മാനവുമില്ലേ ഇക്കാ??

സിദ്ധീക്ക.. said...

ഹംസക്കാ , മോമുട്ടിക്കാ നിങ്ങളും അറിഞ്ഞിരിക്കുമെല്ലോ !...കൂതൂനെ കൂടുതല്‍ വൈകാതെ പൂര്‍വ്വാധികം ശക്തിയോടെ ഉടന്‍ കാണാം നമുക്ക് .
സലിം ഭായ് , ആശംസ വരവ് വെച്ചു .
ലച്ചു ..വല്ലപ്പോഴും ഭൂലോകത്തെക്ക് ഒന്നിറങ്ങി കറങ്ങണം.ട്ടോ.
മന്‍സൂര്‍ കിട്ടും ഉടനെ ആര്‍ക്കെങ്കിലും ..
ഉടനെ വരും തെച്ചിക്കൊടോ..
സുരേഷ് മാഷേ , സമ്മാനം ഒറിജിനല്‍ ആന്നേ..കള്ളകടതൊക്കെ പണ്ടേ നിറുത്തി ..
അക്ബര്‍ ഭായ് സന്തോഷം ...
ശുക്കൂര്‍ ..ആര്‍ക്കെങ്കിലും കിട്ടും ഉറപ്പ്..
കുസുമ ടീച്ചറെ , ഒന്ന് ട്രൈ ചെയ്‌താല്‍ കിട്ടിക്കൂടെന്നില്ല ...
ബാച്ചുകളെ...എന്‍ട്രി അയച്ചാല്‍ സമ്മാനം കിട്ടുമെല്ലോ ...

സലാഹ് said...

:)

mini//മിനി said...

ഇത് അമളി നമ്പർ രണ്ട്.

ഇന്നലെയും ഒരു അക്കിടി പറ്റി,
ഫോട്ടോബ്ലോഗ് മത്സരത്തിൽ വലിയപുലികൾ പലരും ഉണ്ടാകുമെന്ന് പേടിച്ച് മര്യാദക്കൊരു ഫോട്ടോ അയച്ചില്ല. അങ്ങനെ സമ്മാനം പോയി.

ഇന്ന് രാവ്വിലെ ഇങ്ങനെയും പലരുടെയും ഫോട്ടോ നോക്കി കണ്ണുകൾ പലതും കണ്ടെത്തിയെങ്കിലും അവിടെയും പുലികളെ പേടിച്ച് എൻ‌ട്രി അയച്ചില്ല. അങ്ങനെ ഒരു ഫ്രീ മൊബൈൽ പോയി,,,,
ഇനി ഞാൻ വിടില്ല, നോക്കിക്കോ,,,

Manoraj said...

സിദ്ദിഖ് മാഷേ,

കേരളത്തില്‍ നിന്നും ഒരു എന്റിയേ കിട്ടിയുള്ളൂ എന്ന് വായിച്ചു. അപ്പോള്‍ ഞാന്‍ അയച്ചത് എന്റിയായി കണക്കാക്കില്ലേ.. എല്ലാവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് സത്യമാണെങ്കിലും കണ്ടെത്തിയവരെ വെച്ച് ഞാന്‍ അയച്ചിരുന്നു. അതും വളരെ നേരത്തെ തന്നെ..

Echmukutty said...

ഇതൊക്കെ കാണുന്നുണ്ട്. മത്സരിച്ചില്ല എന്നു വെച്ച് സമ്മാനം തരാതിരിയ്ക്കേണ്ട കാര്യമൊന്നുമില്ല.

കുസുമം ആര്‍ പുന്നപ്ര said...

ഞാനിതൊന്നും അറിഞ്ഞില്ല സിദ്ധിക്കേ..

പട്ടേപ്പാടം റാംജി said...

സമ്മാന വിതരണ ചടങ്ങിന് എത്താന്‍ ശ്രമിക്കാം.
ബാക്കി എന്തെങ്കിലും കാണുമല്ലോ.

ഒഴാക്കന്‍. said...

എനിക്ക് കണ്ണുകള്‍ എല്ലാം പിടികിട്ടിയില്ല അയക്കാത്തെ... പക്ഷെ പരുപാടി ഗംഭീരം ആയി
റാംജി പറഞ്ഞ പോലെ ബാക്കി സമ്മാനം വല്ലതും ഉണ്ടേ പറയണേ :)

സിദ്ധീക്ക.. said...

മനു ..ഞാന്‍ മറുപടി മെയിലില്‍ അയച്ചിട്ടുണ്ട് ,
എച്ചുമു , ഒരു മെയില്‍ അയക്കാന്‍ ഇത്രമാത്രം മിനക്കെടുണ്ടായിരുന്നോ ?
കുസുമ ടീച്ചറെ .. മെയിലൊന്നും കണ്ടില്ലേ ? അയച്ചിരുന്നു തീര്‍ച്ച .
റാംജീ സാബ് ടിക്കറ്റ്‌ അയക്കട്ടെ ..
ഒഴാക്കോ ..ഉണ്ടാക്കാം വരുമെങ്കില്‍ ..

MyDreams said...

:)

പാവപ്പെട്ടവന്‍ said...

അപ്പോൾ ഞാൻ ഒരു കൊരിയർ പ്രതീക്ഷിക്കാം അല്ലേ മാഷേ

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..