ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

February 29, 2012

പൂരക്കാഴ്ചകള്‍ .

                  പ്രവാസ ജീവിതത്താല്‍ അന്യവല്‍ക്കരിക്കപ്പെടുന്ന ചില കാഴ്ചവട്ടങ്ങള്‍ ..


    തെയ്യവും, തിറയും, കാളിയും, മൂക്കന്‍ ചാത്തനും..അങ്ങിനെ അങ്ങിനെ എത്രയെത്ര മിത്തുകള്‍ .

         കരിങ്കാളിയുടെ വേഷപ്പകര്‍ച്ചകളില്‍ ഭയന്ന്  വിരണ്ടോടിയോളിച്ചിരുന്ന ബാല്യകാലം..

കരിമ്പ്‌,കറുത്തലുവ, ആറാംനമ്പര്‍ , പൊരി, ഉഴുന്നുവട, ഈത്തപ്പഴം..പൂരപ്പറമ്പുകളില്‍ സുലഭമായിലഭിച്ചിരുന്ന കൌമാരദിശയുടെ  മധുരിക്കും ഓര്‍മ്മകളിലേക്ക്..
ബലൂണുകളുടെ വിസ്മയിപ്പിക്കുന്ന നിറങ്ങള്‍ , കാറ്റില്‍ കറങ്ങുന്ന ഏഴു നിറങ്ങള്‍ ചാലിച്ച പമ്പരം.. ..ഓര്‍മ്മകളിലെ ഉത്സവങ്ങള്‍ക്ക് ഇന്നും മങ്ങലേറ്റിട്ടില്ലെന്ന തോന്നല്‍ ..
ആനയും അമ്പാരിയുമായി ഒരു ഉത്സവകാലം കൂടി വിടപറയുന്നു ..

49 അഭിപ്രായ(ങ്ങള്‍):

പട്ടേപ്പാടം റാംജി said...

വിട പറയാതെ എന്നെന്നും നിലനിന്നിരുന്നെന്കില്‍ എന്നാശിച്ചു പോകുന്നു.
കളര്‍ഫുളായ മനോഹരക്കാഴ്ചകള്‍ കൊതിപ്പിക്കുന്നു.

Sidheek Thozhiyoor said...

വളരെ സന്തോഷം റാംജിസാബ്

Arun Kumar Pillai said...

മനോഹരമായ ചിത്രങ്ങൾ

കൊമ്പന്‍ said...

പ്രവാസിക്ക് swantham ജീവിതം തന്നെ നഷ്ട്ടാ pinne എന്തോന്ന് പൂര കാഴ്ച ethaayaalum ഫോട്ടോസ് അടിപൊളി ആയി

Sidheek Thozhiyoor said...

സന്തോഷം കണ്ണാ ..
ആ നഷ്ടങ്ങളില്‍ ഇതൂടെ ഉള്‍പ്പെടുത്തെന്റെ കൊമ്പാ..

ajith said...

പൊടിപൂരം

ഫസലുൽ Fotoshopi said...

നൊസ്റ്റാൾജിക്... പണ്ടൊക്കെ രാവും പകലും പൂരപ്പറമ്പുകളിൽ തേരാപാരാ നടക്കുന്നത് ഓർമവരുന്നു...

വേണുഗോപാല്‍ said...

ഒരിക്കലും മനസ്സില്‍ നിന്ന് മായാത്ത ചിത്രങ്ങള്‍ ..
അതി മനോഹരം .... ആശംസകള്‍

Naushu said...

ഈ വര്‍ഷവും നാട്ടില്‍ കൂടാന്‍ സാധിച്ചില്ല....

നല്ല ചിത്രങ്ങള്‍ !

Unknown said...

നല്ലൻ ചിത്രങ്ങൾ...ആശംസകൾ.

Cv Thankappan said...

നല്ല ഫോട്ടോകള്‍
ആശംസകള്‍

ശ്രീ said...

ചിത്രങ്ങള്‍ നന്നായി, മാഷേ

Echmukutty said...

ചിത്രങ്ങൾ മനോഹരം. അവ തരുന്ന ഓർമ്മകൾ അതിലും മനോഹരം........

Unknown said...

വെടിക്കെട്ടൂടെ വേണാര്‍ന്ന് സിധീക്ക് ക്ക

ദിവാരേട്ടN said...

ഇതൊക്കെ കണ്ടപ്പോള്‍ ഒന്ന് നാട്ടില്‍ പോയാല്‍ കൊള്ളാമെന്ന് തോന്നി...

grkaviyoor said...

ശരിക്കും പൂരപറമ്പില്‍ പോയ പ്രതീതി ,കടകളും ,ആനയും തെയ്യങ്ങളും ,ഇനിയും ഇത് പോലെ ഉള്ള പോസ്റ്റുകള്‍ പ്രതിക്ഷീക്കുന്നു

khaadu.. said...

എവിടുന്നു ഒപ്പിക്കുന്നു ഇതൊക്കെ....
സംഭവം കലക്കി...

Yasmin NK said...

നല്ല ചിത്രങ്ങള്‍, ഇത് പോലെ പൂ‍രപ്പറമ്പില്‍ വള വാ‍ങ്ങാന്‍ എത്ര തവണ പോ‍യിരിക്കുന്നു ചെറുപ്പത്തില്‍. ആ ഓര്‍മ്മയൂടെ ഒരു പോസ്റ്റ് പണ്ട് ഞാന്‍ എഴുതീ‍രുന്നു.
http://mimmynk.blogspot.in/2011/04/blog-post_26.html നോക്കുമല്ലോ...

കുസുമം ആര്‍ പുന്നപ്ര said...

നല്ല ചിത്രങ്ങള്‍..വടക്കുള്ള ഈ പൂരകാഴ്ചകളൊക്കെ ഇതേപോലെ പടത്തിലേ കണ്ടിട്ടുള്ളു

kochumol(കുങ്കുമം) said...

ചിത്രങ്ങൾ മനോഹരമായിട്ടുണ്ട് ...ഇതില്‍ തെയ്യം കണ്ടിട്ട് കുറെ നാളായി ...ബാക്കി ഒക്കെ കഴിഞ്ഞ ഉത്സവത്തിനും കണ്ടിരുന്നു ..

Mohamedkutty മുഹമ്മദുകുട്ടി said...

സാധാരണ ചിത്രങ്ങളില്‍ നിന്നുംവിത്യസ്ഥമായിരിക്കുന്നു. നല്ല ഫോട്ടോകള്‍. സ്വന്തം ക്യാമറയിലൂടെ തന്നെയാവുമെന്ന് കരുതട്ടെ!.

അനില്‍കുമാര്‍ . സി. പി. said...

കൊതിപ്പിക്കുന്നു ....

Hashiq said...

ഉത്സവകാലം വിട പറയാറായിട്ടില്ല ഇക്കാ. ഇനിയല്ലേ മ്മടെ തൃശൂര്‍ പൂരം വരാന്‍ പോകുന്നെ.....കൊതിപ്പിക്കുന്ന കാഴ്ചകള്‍

Sidheek Thozhiyoor said...

അജിത്‌ജീ: സന്തോഷം
ഫസലുല്‍ : എല്ലാം ഓര്‍മ്മകള്‍ .
വേണുജീ : തീര്‍ച്ചയായും അതാണ്‌.. .
ജുവൈരി: വളരെ സന്തോഷം.
തങ്കപ്പെട്ടാ: കണ്ടതില്‍ സന്തോഷം.

Sidheek Thozhiyoor said...

ശ്രീ : കുറെ നാളായി കണ്ടിട്ട്.
എച്ചുമു: ഓര്‍മ്മകളിലെ ഉത്സവങ്ങള്‍ കൊണ്ടാടാനെ ഇപ്പോള്‍ നിവൃത്തിയുള്ളൂ.
നവാസ്‌ജീ :ഹ ഹ! അത് കരുതിയിരുന്നതാ ..ഫോട്ടോ കിട്ടിയില്ല.
ദിവാരേട്ടാ: അപ്പൊവെക്കേഷന്‍ ഇനി എന്നാ?

Sidheek Thozhiyoor said...

കവിയൂര്‍ജീ : മനസ്സിന് ഒരു സുഖം ഇതൊക്കെകാണുമ്പോള്‍ .
കാദു : നമ്മടെ ഗൂഗിള്‍ അമ്മായി വകതന്നെ .
മുല്ലാ: അന്തകാലം ഓര്‍മ്മകളില്‍ പുളകം തന്നെ,പോസ്റ്റ്‌ ഞാന്‍ നോക്കട്ടെ.
കുസുമടീച്ചറെ : അപ്പൊ തെക്ക് പൂരപ്പരിപാടി ഒന്നും ഇല്ലേ?

Sidheek Thozhiyoor said...

കൊച്ചുമോള്‍ : അപ്പൊ ഉത്സവങ്ങള്‍ ഇപ്പോഴും കാണുന്നുണ്ടല്ലേ? നമ്മളാ കാലമൊക്കെ മറന്നു മോളെ.
മോമുട്ടിക്കാ : ക്യാമറ ഏതായാലും ഫോട്ടോ നന്നായാല്‍ മതിയല്ലോ!ഏതു?
അനില്‍ജീ : സത്യം.
ഹാഷിക്‌::::: : :പറഞ്ഞ പോലെ അതിങ്ങടുത്തല്ലോ !

കൈതപ്പുഴ said...

നല്ല ചിത്രങ്ങള്‍ !

Unknown said...

good

jain said...

poorakazhchakal sammanichathinu nandi. pinne uthvakalam ennum niram pidikunna, chilapol nanavooruna ormakalanu sammanikuka. chilapol ava ormakalil mathramayi odipoyekam

Nena Sidheek said...

ഈ ഉപ്പാക്കൊരു ഫോട്ടോ അയച്ചു കൊടുക്കാനും വയ്യ, അപ്പൊ എടുത്തു എവിടെയെങ്കിലും പോസ്റ്റും.എന്നാലും നന്നായിട്ടുണ്ട്.

Fousia R said...

നല്ല പടങ്ങള്‍, പലതും കണ്ടിട്ടില്ല. കേട്ടിട്ടേ ഒള്ളൂ

വീകെ said...

നാട്ടിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ മായാതെ നിൽക്കുന്ന ചിത്രങ്ങളിൽ ഒരു വിഭാഗം ചിത്രങ്ങളാണ് ഇവയൊക്കെ. ഒരിക്കലും മനസ്സിൽ നിന്നും തുടച്ചുമാറ്റാനാവാത്തവ....!
ആശംസകൾ....

Elayoden said...

പ്രവാസം കൊണ്ട് നഷ്ട്ടപെട്ടു പോകുന്ന പൂര കാഴ്ചകള്‍, ഒത്തിരിയൊത്തിരി കൊച്ചു പൂരങ്ങള്‍ അരങ്ങേറുന്ന ഒരു ഗ്രാമത്തിലെ പൂര നഷ്ടങ്ങളെ താലോലിച്ചുകൊണ്ട്‌.....

പൂര കാഴ്ചകള്‍ക്ക് ആശംസകളോടെ.

Sidheek Thozhiyoor said...

കൈതപ്പുഴ : വളരെ സന്തോഷം.
സുബൈർ ബിൻ ഇബ്രാഹിം : നന്ദി വീണ്ടും കാണാം .
ജെയിന്‍ : അഭിപ്രായത്തിനു നന്ദി , ചിത്രങ്ങളില്‍ കണ്ടെന്ടെങ്കിലും നമുക്ക് ആശ്വസിക്കാം .

Sidheek Thozhiyoor said...

നെനാസേ : നമ്മടെ രഹസ്യങ്ങള്‍ ഇങ്ങനെ വിളിച്ചു പറഞ്ഞാലോടീ പെണ്ണെ ?ആ മോമുട്ടിക്ക എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്ക്യാണെന്ന് അറിയില്ലേ ?
ഫൌസീ : അപ്പൊ നിങ്ങടെ നാട്ടീല്‍ പൂരമോന്നും ഇല്ലേ ?
വീകെ ; നന്ദി ,തീര്‍ച്ചയായും തുടച്ചുമാറ്റാനാവാത്തത് തന്നെ .
സന്തോഷം ഇളയോടാ ..എല്ലാം ഓര്‍മ്മകളില്‍ ഒതുങ്ങി പ്പോവുന്നു ..

മെഹദ്‌ മഖ്‌ബൂല്‍ said...

തെയ്യവും കരിങ്കാളിയുമൊന്നുമല്ല ഈ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നവരോട് തന്ന്യാ എനിക്ക് പ്രിയം..

(നൗഷാദ് പൂച്ചക്കണ്ണന്‍) said...

താങ്കളുടെ ക്യാമറാ കണ്ണുകളില്‍ പകര്‍ത്തിയ
പൂരക്കാഴ്ച്ചകള്‍ മനോഹരം
അന്യം നിന്നുപോകുന്ന നമ്മുടെ കേരള പൈതൃകം
ഇനി ഇതെല്ലാം ചിത്രങ്ങളില്‍ ഒതുങ്ങുമോ
അതോ ടുരിസ്ടുകള്‍ക്ക് വേണ്ടിമാത്രം പുനര്‍ നിര്മിക്കപ്പെടുമോ
ആശംസകളോടെ

kharaaksharangal.com said...

(:

Sidheek Thozhiyoor said...

മഖ്ബൂല്‍ :അത് തന്ന്യാ എനിക്കും പഥ്യം.സന്തോഷം.
നൌഷാദ്ഭായ് : വളരെ സന്തോഷം കണ്ടതില്‍ .
കനകാംബര്‍ജീ : :)

Muralee Mukundan , ബിലാത്തിപട്ടണം said...

ബലൂണുകളുടെ വിസ്മയിപ്പിക്കുന്ന നിറങ്ങള്‍ , കാറ്റില്‍ കറങ്ങുന്ന ഏഴു നിറങ്ങള്‍ ചാലിച്ച പമ്പരം.. ..ഓര്‍മ്മകളിലെ ഉത്സവങ്ങള്‍ക്ക് ഇന്നും മങ്ങലേറ്റിട്ടില്ലെന്ന തോന്നല്‍ ..

Sidheek Thozhiyoor said...

അങ്ങനെതന്നെയല്ലേ മുരളീ ജീ ?

ente lokam said...

നേന, ഇടുന്ന പോസ്റ്റില്‍ അപ്പൊ തന്നെ

ഇങ്ങനെ ഉപ്പയെ പെനാല്‍ടി കിക്ക്

ചെയ്യല്ലേ..ഒരു സാവകാശം കൊടുത്തു

അടുത്തതില്‍ പോരെ?

തെയ്യം,കോലങ്ങള്‍,കുടമാറ്റം.പൂരം

എല്ലാം എനിക്ക് കാഴ്ചകളിലും വായനയിലും

മാത്രം..പൂരം അടുത്തു അല്ലെ?ഇനി എല്ലാം ഒന്ന്

നേരിട്ട് കാണാന്‍ ആഗ്രഹം...ചിത്രങ്ങള്‍ക്ക് നന്ദി

ഇക്ക..(ഇതെവിടെ (നന്ദി) പോവും..നേന തട്ടി എടുക്കുമോ?)

Vp Ahmed said...

കൂടുതല്‍ വാണിജ്യപരമായി ഇപ്പോഴും ഇതൊക്കെ കാണുന്നുണ്ട്. ആശംസകള്‍

Sidheek Thozhiyoor said...

വിന്‍സന്റ് ഭായ് : മോള്‍ പരീക്ഷാചൂടിലായതിനാല്‍ ഇത് എനിക്കുതന്നെ കിട്ടി.
അഹമ്മദ്‌ഭായ്: തീര്‍ച്ചയായും ,പക്ഷെ ഇതിന്റെ ഒരു സുഖം അതിനു തോന്നുന്നില്ല.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

തെയ്യവും തിരയും കാണാന്‍ ഇത് വരെ കഴിഞ്ഞിട്ടില ,,,ആഗ്രഹം ഉണ്ടെങ്കിലും ,.ചിത്രങ്ങള്‍ നന്നായി ,,ആശംസകള്‍ ...

Sidheek Thozhiyoor said...

സിയാഫ്‌ ഫോട്ടോ കണ്ടു കൊതിതീര്‍ക്കാം കുറെയൊക്കെ.

നികു കേച്ചേരി said...

ആൾക്കൂട്ടമില്ലാത്ത പൂരമൊരു പൂരാവില്ലാട്ടാ.....
പിന്നെതെവിടത്തെ പൂരാ...ആനപുറത്തിരിക്കുന്ന കോലമൊക്കെ ശുഷ്കിച്ചൊരു കോലമല്ലാതായി.....ആലവട്ടമെവിടെ???? വെഞ്ചാമരമെവിടെ????
ഒക്കെ പോട്ടെ ഒന്നു താളം പിടിക്കാൻ...ചെണ്ടമേളമെവിടെ????
പൂരാണുപോലും...പൂരം...ത്രിശൂർക്കാരടെ പേരുകളയണ പൂരപ്പടങ്ങൾ!!!!!!
:))

Sidheek Thozhiyoor said...

അത് പൂരം വേറെ മോനെ നികുവേ..

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..