ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

April 14, 2011

വിസ്മൃതിയിലേക്ക് .

ഓര്‍മ്മകളിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്ന ഒരു നാടന്‍ കാഴ്ച 

42 അഭിപ്രായ(ങ്ങള്‍):

ചെറുവാടി said...

വേദനയുടെ ഭാരവും പേറി നടന്നു നീങ്ങുന്ന ഈ നാല്‍കാലികള്‍ വലിയ സങ്കടം ആയിരുന്നു.
അതിന്‍റെ ചിത്രം പോലും വിസ്മൃതിയിലേക്ക് മരയുന്നതാണ് നല്ലത്

വീ കെ said...

ഒരു യുഗം അവിടെ അവസാനിക്കുന്നു...!
ഇപ്പോൾ ഇതുപയോഗിക്കുന്നത് രാഷ്ട്രീയക്കാർ മാത്രം...!(കാളവണ്ടിയുഗം)
ആശംസകൾ...

പട്ടേപ്പാടം റാംജി said...

ചെറുവാടി പറഞ്ഞത് പോലെ അന്നാ കാഴ്ചകള്‍ ഒരു പ്രയാസം തന്നെയായിരുന്നു.
മാറുന്ന കാലം മായ്ക്കുന്ന കാഴ്ചകള്‍.
വിഷു ആശംസകള്‍.

ente lokam said...

കാലം മാറി .കഥ മാറിയില്ല ..
നാല്കാലികള്‍ മാറി ..മനുഷ്യര്‍
മാറിയില്ല .ഇന്നും ചുമക്കുന്നു
ഭാരം മറ്റുള്ളവര്‍ക്ക് വേണ്ടി.......

ഷമീര്‍ തളിക്കുളം said...

ബംഗാളില്‍ ഇപ്പോഴും മനുഷ്യന്‍ വലിക്കുന്ന ഇത്തരം വണ്ടികള്‍ ഉണ്ടത്രേ...!
എന്തായാലുംഈ കാഴ്ച നമ്മളില്‍ നിന്നും മറഞ്ഞുതുടങ്ങിയിരിക്കുന്നു.

രമേശ്‌ അരൂര്‍ said...

പഴമയുടെ ഭാരം ..

മാണിക്യം said...

♥ വിഷുആശംസകള്‍ ♥

ഫസലുൽ Fotoshopi said...

ഭാരം, വേദന എന്നൊക്കെ പറഞ്ഞാലും അതിലൊരു ഗൃഹാതുരത്വമുണ്ട്

Lipi Ranju said...

ഒരു തരത്തില്‍ ആശ്വാസമാണ്.... ആ പാവം
നാല്‍കാലികളെ ഇനി ആരും അങ്ങനെ കഷ്ടപ്പെടത്തില്ലല്ലോ...

ജുവൈരിയ സലാം said...

ആശ്വാസം തന്നെ!

റ്റോംസ്‌ || thattakam .com said...

sathyam

ചന്തു നായര്‍ said...

ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ... പണ്ട് വീട്ടിൽ ഒരു ഡക്കാട്ട് വണ്ടിയുണ്ടായിരുന്നൂ.. അലംകരിച്ച വില്ലു വണ്ടി..കുഞ്ഞുന്നാളിൽ അതിൽ കയറി യാത്രചെയ്യുമ്പോൾ ഒരു രാജകുമാരന്റെ ഗമയൊക്കെ ഉണ്ടായിരുന്നൂ... ഇപ്പോൾ കാളവണ്ടി കിടന്നിരുന്ന കൊട്ടിലിൽ ഒരു മോറിസ് മൈനർ തുരുമ്പ്പിടിച്ച് കിടക്കുന്നൂ.. ഒരു യുഗത്തിന്റെ ചരമഗീതത്തിനു..എന്റെ ‘മുഖാരി’ രാഗം

Thooval.. said...

പഴയ ഒരു കാലത്തിന്റെ
കുളമ്പടി ശബ്ദം
നേര്‍ത്തു മുറിയുന്നു.,

അതോടോപ്പോം
വേദനയുടെ
ഭാരവും കുറയുന്നു .,

ഓര്‍മയുടെ
ഒരു പാലവും
തകരുന്നു ...
very good pic;

ജയിംസ് സണ്ണി പാറ്റൂര്‍ said...

തിരുവനന്തപുരം നഗരത്തിലൂടെ ഈ വണ്ടികള്‍
പോയിരുന്നതു് ഇന്നാര്‍ക്കും വിശ്വസിക്കാനാകില്ല.
സമരകാലങ്ങളില്‍ ബസ്സു കിട്ടാതാകുമ്പോള്‍ വണ്ടി
ക്കാരനറിയാതെ പുസ്തക സഞ്ചി വണ്ടിയുടെ പിന്‍
ഭാഗത്തു വെച്ചു ഞങ്ങള്‍ വണ്ടിയ്ക്കൊപ്പം നടന്നു
നീങ്ങുമായിരുന്നു.

Anonymous said...

പുതിയ തലമുറയ്ക്ക് അപരിചിതമായ കാഴ്ച....

വിനുവേട്ടന്‍ said...

ഈ മരച്ചക്രങ്ങള്‍ ടാറിട്ട റോഡിന്‌ കേടുപാടുകളുണ്ടാക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് പിന്നീട്‌ തൃശൂര്‍ നഗരത്തില്‍ കാളവണ്ടികള്‍ക്ക്‌ ലോറിയുടെ ടയറുകള്‍ ഘടിപ്പിച്ചിരുന്നു. പിന്നെ പിന്നെ പതിയെ കാളവണ്ടികള്‍ അപ്രത്യക്ഷമായി... ഗൃഹാതുരത്വമുണര്‍ത്തുന്ന ചിത്രം...

സിദ്ധീക്ക.. said...

ചെറുവാടി ..വളരെ സന്തോഷം.ഗൃഹാതുരത്വംഅത്രേ ഉള്ളൂ.
വീകെ..അങ്ങിനെയും ഒരു യുഗം കഴിഞ്ഞു..
റാംജി സാബ് ..അതെ കാലത്തിനൊത്ത് മാറുന്ന കാഴ്ചകള്‍ ..
എന്‍റെ ലോകം..ശെരിതന്നെ..മാറ്റങ്ങള്‍ അനിവാര്യം
ഷമീര്‍ ..സന്തോഷം..മാറ്റങ്ങള്‍ നല്ലതിനാണല്ലോ..
രമേഷ്..അതെ
മാണിക്യം ..സന്തോഷം..

സിദ്ധീക്ക.. said...

ഫസലുല്‍ ..അതെ അതാണ്‌ കാര്യം..
ലിപി ..തീര്‍ച്ചയായും..യാഥാര്‍ത്ഥ്യം.
ജുവൈരി..ആശ്വാസം തന്നെ..ഉറപ്പു..
ടോംസ് :സത്യം..

സിദ്ധീക്ക.. said...

ചന്തു നായര്‍ ..അതെ അന്ന് അതൊക്കെ ഒരു കാഴ്ചതന്നെ ആയിരുന്നു..
തൂവല്‍ : നല്ലവരികള്‍ക്ക് നന്ദി..
ജെയിംസ്‌ ..ആ ഓര്‍മ്മകള്‍ പഴയ തലമുറയിലെ എല്ലാവര്‍ക്കും കാണും..
പ്രിയ മഞ്ഞുതുള്ളീ..അങ്ങിനെത്തന്നെ..
വിനുവേട്ടാ..ഒരു കാലഘട്ടം..അതിന്‍റെ ഓര്‍മ്മ.

Echmukutty said...

കാളവണ്ടികൾ ഇല്ലാതായപ്പോൾ വണ്ടിച്ചക്രം ഡൈനിംഗ് റ്റേബിൾ ആയതും കണ്ടു.....
ഓർക്കുക വല്ലപ്പോഴും .... എന്നല്ലേ?

ajith said...

തോളത്ത് കനം തൂങ്ങും വണ്ടിതന്‍ തണ്ടും പേറി
കാളകള്‍ മന്ദം മന്ദം.......

കുന്ന് കേറാന്‍ വിഷമിച്ച കാളവണ്ടി പിന്നില്‍ നിന്ന് തള്ളിക്കൊടുത്ത കുട്ടിപ്പടയില്‍ ഞാനുമുണ്ടായിരുന്നു

sm sadique said...

ആ കാളാകൾക്ക് ഇങ്ങനെയെങ്കിലും ആശ്വസിക്കാം “ എത്ര എരിയും വയറുകൾക്ക് ഞാൻ തീർഥജലം നൽകിയിട്ടുണ്ട് .” ചാട്ടവാറിന്റെ ഓരോ അടി വീഴുമ്പോളും അതിങ്ങനെ ആശ്വസിച്ചിട്ടുണ്ടാവും.

കൂതറHashimܓ said...

പാലക്കാടൻ ഉൾഗ്രാമങ്ങളിൽ ഇന്നും കാണാം ഈ കാള വണ്ടി

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഒറ്റക്കാള വണ്ടി...!
ഇനി പുത്തൻ തലമുറക്കൊന്നും കാണാൻ പറ്റാത്ത പണ്ടത്തെ പെട്ടിയോട്ടോയുടെ ഗുണമുള്ള വാഹനം

സിദ്ധീക്ക.. said...

അങ്ങിനെത്തന്നെ ആയിരിക്കും എച്ചുമു.
എല്ലാം ഓര്‍മ്മകളില്‍ ഉണ്ട് അജിത്‌ ഭായ് .
ഓരോ ചാട്ടവാറടിയും ഏറ്റുവാങ്ങുന്ന ആ മിണ്ടാ പ്രാണികളുടെ ദയനീയ രൂപം ഇന്നും മനസ്സില്‍ ഒരു നോവായി നില്‍ക്കുന്നു സാദിക്ക് ഭായ്.
ഹാഷിം ..ചില കുഗ്രാമങ്ങളില്‍ ഇന്നും ഉണ്ടെന്നറിയുന്നു.
മുരളീ ഭായ് ..ഒറ്റക്കാളവണ്ടി അപൂര്‍വ്വ കാഴ്ച തന്നെ ആയിരുന്നു അന്നും.

the man to walk with said...

mm...mayunna oru kazhcha

കെ.എം. റഷീദ് said...

മറ്റൊരു വണ്ടിക്കാള മാനുഷാകാരം പൂണ്ടിറ്റ്
അറ്റത്തു വണ്ടിക്കയില്‍ ഇരിപ്പൂ കൂനിക്കൂടി

Shukoor said...

പഴയ കാലത്തിലേക്കുള്ള ഈ എത്തിനോട്ടം ഭംഗിയായി.

ayyopavam said...

cheruvaadi paranjath njaanum parayunnuu

യൂസുഫ്പ said...

പഴയ കാലത്തിലേക്ക് തിരിച്ചു കൊണ്ടുപോയി.

സിദ്ധീക്ക.. said...

the man to walk with :തീര്‍ച്ചയായും
റഷീദ് ഭായ് : ചാട്ടവാറിന്റെ ശബ്ദമായിരുന്നു ഏറെ അരോചകം.
പഴയ ചില ഓര്‍മ്മകള്‍ മരണം വരെ നിലനിനിക്കുമെല്ലോ ശുക്കൂര്‍
അയ്യോ പാവം .സന്തോഷം
യൂസഫ്‌ പ : ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നല്ലേ ?

ഷബീര്‍ (തിരിച്ചിലാന്‍) said...

തീര്‍ച്ചയായും... ഈ കാഴ്ച കണ്ട കാലം മറന്നിരിക്കുന്നു...

ismail chemmad said...

കാലം മറന്ന കാഴ്ച

കുസുമം ആര്‍ പുന്നപ്ര said...

എന്തെല്ലാം കാഴ്ചകള്‍ നമുക്കന്യമായിക്കഴിഞ്ഞു

പഥികന്‍ said...

നട നട കാളേ ഇടം വലം ആടി
കുടമണിതുള്ളി നട നടോ നട...

നമുക്കുമുന്നിലെ വഴിയും നീളുന്നു
നമുക്കൊരുപോലെ വയസ്സുമേറുന്നു.....

സീത* said...

ഓർമ്മകളിൽ മാത്രം ബാക്കിയായ ഒരു കാഴ്ച

rafeeQ നടുവട്ടം said...

എന്നുമുണ്ടാകും ഇങ്ങനെ കാലങ്ങളെ ഓര്‍മിപ്പിക്കാന്‍ ചില ദൃശ്യങ്ങള്‍!

സിദ്ധീക്ക.. said...

ഷബീര്‍ : വളരെ നന്ദി..
ഇസ്മില്‍ : അതെ മറന്നു തുടങ്ങുന്ന കാഴ്ച .
കുസുമ ടീച്ചര്‍ : ഇനിയും എന്തൊക്കെ മറവിയിലേക്ക് !
പഥികന്‍ : വളരെ ശെരിയാണ് .

സിദ്ധീക്ക.. said...

സീത ..ചിത്രകൂടതിലേക്ക് സ്വാഗതം ..സന്തോഷം .
റഫീക്ക് ..ഓര്‍മ്മകളിലേക്ക് ഇടക്കൊരു തിരിഞ്ഞു നോട്ടം നല്ലതല്ലേ

സിദ്ധീക്ക.. said...

എല്ലാവര്ക്കും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി..

jayarajmurukkumpuzha said...

ippol kanane illa.......

Salam said...

ശരിക്കും നയന മനോഹരം

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..