ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

January 27, 2011

മത്സരഫലം - കണ്ണ് കണ്ടെത്തല്‍



മത്സരത്തില്‍ ഉള്‍പ്പെടുത്തിയ കണ്ണുകളുടെ യഥാര്‍ത്ഥ അവകാശികള്‍ താഴെ..
 നമ്മുടെ ബൂ ലോക കണ്ണ് കണ്ടെത്തല്‍ മത്സരത്തിലേക്ക് ഇരുപത്തിയാറു എന്ട്രികള്‍ ലഭിച്ചു അവയില്‍ പൂര്‍ണ്ണമായി ശരിയുത്തരം തീരെയില്ല , രണ്ടു തെറ്റുകള്‍ വരുത്തിയ ഒരു എന്‍ട്രിയും മൂന്ന്‌  തെറ്റുകള്‍ വീതം വരുത്തിയ രണ്ടു എന്‍ട്രികളും ഉണ്ട് , മറ്റു പലതും മുപ്പതു കണ്ണുകള്‍ പോലും കണ്ടെത്താത്തവരായിരുന്നു , കിട്ടിയവയില്‍ ഇരുപത്തി അഞ്ചു ഉത്തരങ്ങളും ഗള്‍ഫ്‌ നാടുകളില്‍ നിന്നാണ് കോട്ടയത്തുനിന്നുമുള്ള ഒരു എന്‍ട്രി മാത്രമാണ് കേരളത്തില്‍ നിന്നായി ലഭിച്ചത് , ഈ മത്സരത്തില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹര്‍ രണ്ടു പേര്‍ ഉള്ളതിനാല്‍ രണ്ടു പേര്‍ക്കും ഓരോ  ലാപ്‌ ടോപ്‌ ആക്സസ്സറീസ് കിറ്റ്‌ നല്‍കുന്നതാണ് , കൂടാതെ മത്സരത്തിലേക്ക് എന്ട്രികള്‍ അയച്ച ഒന്നും രണ്ടും സമ്മാനങ്ങള്‍ക്കര്‍ഹരായവരല്ല്ലാത്ത എല്ലാ ബ്ലോഗര്‍മാര്‍ക്കും LG-KP 105 -മോഡല്‍ ഓരോ മൊബൈല്‍ ഫോണുകള്‍ ലഭിക്കുന്നതാണ്.
ഫെബ്രുവരി പത്താം തീയ്യതിക്കുള്ളില്‍ സമ്മാനം ലഭിക്കാത്തവര്‍ വിവരം അറിയിക്കാന്‍ 
താല്പര്യപ്പെടുന്നു.

ഖത്തര്‍ ഫാമിലി ഫുഡ്‌ സെന്റെര്‍ നടത്തിയ സീസന്‍  പ്രൊമോഷന്‍ നറുക്കെടുപ്പ്

എയര്‍ പോര്‍ട്ട്‌ റോഡ്‌ ബ്രാഞ്ചിലെ നറുക്കെടുപ്പ് 

മെയിന്‍ ബ്രാഞ്ച് നറുക്കെടുപ്പ് .

മൂന്ന്‌ ബ്രാഞ്ചുകളിലായി മൂന്ന്‌ കാഡിലാക്ക് SRX 2010 കാറുകളായിരുന്നു ഉപപോക്താക്കള്‍ക്ക് സമ്മാനമായി നല്‍കിയത് , ഇതിനു മുമ്പ് നടത്തിയിരുന്ന പ്രോമോഷനുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ സമ്മാനങ്ങള്‍ റയാന്‍ ബ്രാഞ്ചിലെത് മലയാളിയായ രമേഷിനും മെയിന്‍ ബ്രാഞ്ചില്‍ മലയാളിയായ മുസ്തഫക്കും ലഭിച്ചു , രണ്ടു പേരും അറബിവീടുകളിലെ ഡ്രൈവര്‍മാരായി ജോലി നോക്കുന്നവരാണ്‌. എയര്‍പോര്‍ട്ട് ബ്രാഞ്ചില്‍ സമ്മാനം ലഭിച്ചത് കാറല്‍ എന്നൊരു ഇന്‍ഡോനേഷ്യക്കാരനാണ്.
ഈ മത്സരത്തോട്‌ സഹകരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി .






41 അഭിപ്രായ(ങ്ങള്‍):

രമേശ്‌ അരൂര്‍ said...

വിജയികള്‍ക്കും സംഘാടകര്‍ക്കും ആശംസകള്‍
മത്സരിക്കാന്‍ മനോഹരമായ കണ്ണുകള്‍ ദാനം ചെയ്തവര്‍ക്ക്
ഒരു സമ്മാനവും ഇല്ലേ ..:(

സ്വപ്നസഖി said...

സമ്മാനാര്‍ഹരായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

mini//മിനി said...

കണ്ണ് ദാനം ചെയ്ത രണ്ട്പേർക്ക് സമ്മാനം കിട്ടിയല്ലൊ. ഇനി അടുത്ത തവണ കണ്ണിനു പകരം മൂക്ക് ആയാൽ ഞാനും പങ്കെടുക്കാം. വിജയികൾക്ക് അഭിനന്ദനങ്ങൾ.

Mohamedkutty മുഹമ്മദുകുട്ടി said...

വലിയ നഷ്ടമായിപ്പോയി. ഞാന്‍ കാത്തിരുന്നു ദിവസങ്ങള്‍ കഴിഞ്ഞതറിഞ്ഞില്ല. എനിക്ക് എല്ലാവരെയും അറിയാമായിരുന്നു(ഞാന്‍ സാധാരണ ഫോട്ടൊകള്‍ സേവ് ചെയ്യുന്ന കൂട്ടത്തിലാ!) . എന്നാലും പങ്കെടുത്തവര്‍ക്കൊക്കെ മൊബൈല്‍ കൊടുത്ത സ്ഥിതിയ്ക്ക് കണ്ണിന്റെ ഉടമസ്ഥര്‍ക്കും കൊടുക്കേണ്ടതായിരുന്നു.ഇനി കഷണ്ടി മത്സരം വരുമ്പോള്‍ അറിയിക്കുക!

K@nn(())raan*خلي ولي said...

@@
ഇങ്ങനെയൊരു മല്‍സരം നടത്താന്‍ ധൈര്യം കാണിച്ച ധീര നേതാവിനും വിജയികള്‍ക്കും കണ്ണേറ് നടത്തിയ സഖാക്കള്‍ക്കും കണ്ണൂരാന്‍റെ വിപ്ളവാഭിവാദ്യങ്ങള്‍..!

**

aniyan said...

nice gooddddddddddddd

Umesh Pilicode said...

വിജയികള്‍ക്കും സംഘാടകര്‍ക്കും ആശംസകള്‍

Jikkumon - Thattukadablog.com said...

എല്ലാ കണ്ണൂകള്‍ക്കും സമ്മാനങ്ങള്‍ക്കും നന്ദി

Areekkodan | അരീക്കോടന്‍ said...

മയമോട്ടിക്ക പറഞ്ഞപോലെ ഞാനും കാത്തിരുന്ന് സമയം പോയതറിഞ്ഞില്ല.പക്ഷേ അതിനകത്ത് എന്റെ കണ്ണൂം ഉണ്ടായിരുന്നു എന്ന വിവരം ഇപ്പോഴാണ് അറിഞ്ഞത്!പിന്നെ മയമോട്ടിക്കാ കഷണ്ടി മത്സര‍ത്തിനും ഞാനും റെഡി.ജൂനിയര്‍,സീനിയര്‍ തരം തിരിവ് വേണ്ടി വരും.

Irshad said...

സമ്മാനാര്‍ഹര്‍ക്കു അഭിനന്ദനങ്ങള്‍

ബഷീർ said...

ഈ മത്സരം കലക്കി..
വിജയികൾക്ക് അഭിനന്ദനങ്ങൾ

അടുത്തത് “പെണ്ണ് കാണൽ’ ആവട്ടെ :

മൻസൂർ അബ്ദു ചെറുവാടി said...

വിജയികള്‍ക്ക് ആശംസകള്‍. വിത്യസ്തമായ മത്സരം നടത്തിയ സംഘാടകര്‍ക്ക് പ്രത്യേക ആശംസകള്‍.

Kalavallabhan said...

എനിക്കൊന്നുമില്ലേ ?
കണ്ണുണ്ടെങ്കിലും കാഴ്ച്ചയില്ലാത്തതിനാൽ
കാറു വേണ്ട ഒരു
കറുത്ത മൊബൈൽ എങ്കിലും...

Unknown said...

ആണ്‍ കണ്ണുകള്‍ ആയതു കൊണ്ട ഞാന്‍ പങ്കെടുകാതിരുനത് ..ഇന്നി പെണ്‍ കണ്ണുകള്‍ വരട്ടെ ..ഞാനും ഒരു കൈ നോക്കും ....:)

ബിഗു said...

മത്സരത്തില്‍ എന്റെ കണ്ണും ഉണ്ടായിരുന്നു അല്ലേ? എനിക്ക് അതുപോലും തിരിച്ചറിയാന്‍ പറ്റിയില്ല ഹി ഹി ഹി :)

Naushu said...

വിജയികള്‍ക്കും സംഘാടകര്‍ക്കും ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

രണ്ടാം സമ്മാനം Laptop accessories തന്നെ ആയിരിക്കണം എന്ന് എനിക്ക് തീരെ നിര്‍ബന്ധമില്ല.
വെറും 'ലാന്‍ഡ്‌ക്രൂയിസര്‍ ആയാല്‍ പോലും ' സ്വീകരിക്കാന്‍ ഞാന്‍ തയ്യാര്‍!!!

Yasmin NK said...

അയ്യോ..എല്ലാവര്‍ക്കും സമ്മാനം കൊടുക്കുന്ന കാര്യം എന്താ നേരത്തെ പറയാഞ്ഞത്.ചതിയായ്പ്പോയ്.

Echmukutty said...

എല്ലാവർക്കും ആശംസകൾ.

TPShukooR said...

ആശംസകള്‍.

പട്ടേപ്പാടം റാംജി said...

പരസ്പരം പെട്ടെന്നു തിരിച്ചറിയാന്‍ സഹായിക്കുന്ന മത്സരത്തിന്റെ ആശയത്തിനും സിദ്ദിക്കാക്കും ആശംസകള്‍.

ശ്രദ്ധേയന്‍ | shradheyan said...

ആശംസകള്‍

ഉസ്മാന്‍ പള്ളിക്കരയില്‍ said...

എന്റെ കണ്ണ് സൺഗ്ലാസുകൊണ്ട് മറച്ചുവെച്ചിരുന്നതിനാൽ മത്സരാർത്ഥികൾക്ക് വെല്ലുവിളിയായിട്ടുണ്ടാകാം.(മറിച്ചും). സമ്മതം ചോദിക്കാതെ എന്റെ കണ്ണ് ഉപയോഗപ്പെടുത്തിയതിനു കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ ഒരു കൺസോലേഷൻ പ്രൈസ് എനിക്കും കിട്ടുമോ എന്ന സ്വകാര്യചിന്ത ഇവിടെ പരസ്യപ്പെടുത്തുന്നു!!

ആളവന്‍താന്‍ said...

ഈശോയെ... എന്റെ കണ്ണും ഉണ്ടായിരുന്നോ?
ഇങ്ങനെ ഒരു മല്‍സരം നടന്നു എന്ന് അറിഞ്ഞത് തന്നെ കഴിഞ്ഞ ആഴ്ചയായിരുന്നു.
ഏതായാലും വിജയികള്‍ക്കും ഇക്കയ്ക്കും ആശംസാസ്..!

ശ്രീ said...

കൊള്ളാമല്ലോ :)

കൂതറHashimܓ said...

ആഹാ കൊള്ളാം :)

Muralee Mukundan , ബിലാത്തിപട്ടണം said...

സമ്മാനം ലഭിച്ചവർക്ക് അഭിനന്ദങ്ങൾ..!

jayanEvoor said...

ദെന്താപ്പോ സംഭവം!

എന്റെ ഫോട്ടോ ഉണ്ട്.
സമ്മാനം വല്ലതും കിട്ട്വോ!?

K.P.Sukumaran said...

ആശംസകള്‍ !

ഒഴാക്കന്‍. said...

സംഭവം കലക്കി!!

ഞാന്‍ ഒന്ന് ശ്രമിച്ചു പക്ഷെ എല്ലാ കണ്ണും പിടി കിട്ടിയില്ല അതാ അയക്കാത്തെ....

ഇനിയും മത്സരങ്ങള്‍ വരട്ടെ :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഞാനും ശ്രമിച്ചു നോക്കി.കംപ്ലീറ്റ് ചെയ്യാന്‍ പറ്റിയില്ല.അതു കൊണ്ട് ഞാനും അയച്ചില്ല.അയച്ചിരുന്നേല്‍ സമ്മാനം എനിക്ക് തന്നെ കിട്ടിയേനെ.

വിജയികള്‍ക്കും, സംഘാടകര്‍ക്കും അഭിനന്ദങ്ങള്‍..

Anonymous said...

ഏതായാലും ഇനിയും വരട്ടെ ഇങ്ങനെയുള്ള മത്സരങ്ങള്‍ ... ഇപ്പൊ കുറച്ചു അഹങ്കാരമൊക്കെ ഉണ്ട് ...

ജീവി കരിവെള്ളൂർ said...

അപ്പോ അങ്ങനെ കണ്ണേറ് കൊണ്ടുള്ള കണ്‍‌കെട്ടിക്കളി കഴിഞ്ഞല്ലേ .വിജയികള്‍ക്കെല്ലാം ചെലവൊട്ടുമില്ലാത്ത ആശംസകളിരിക്കട്ടെ !

smitha adharsh said...

athu kalakki..good!!

Sidheek Thozhiyoor said...

രമേഷ്..അടുത്തതവണ അക്കാര്യം ആലോചിക്കാം
സ്വപ്ന സഖി -സന്തോഷം
മിനി ടീച്ചറെ -മൂക്ക് കാണാനില്ലല്ലോ
മോമുട്ടിക്കാ -റീ മൈന്‍ഡര്‍ മെയില്‍ അയച്ചതും കണ്ടില്ലേ ?
അടുത്തത് കഷണ്ടി ആക്കാം അല്ലെ ?
കണ്ണൂരാനെ - ഇപ്പോഴത്തെ ബൂലോക അനിഷേധ്യ നേതാവ് കണ്ണൂരാന്‍ തന്നെ ..വന്നതിലും അഭിപ്രായത്തിലും വളരെ സന്തോഷം .
അനിയാ - താങ്ക്സ്
ഉമേഷ്- സന്തോഷമായി
ജിക്കുമോനെ - വളരെ വളരെ സന്തോഷം
അരീക്കോടാ - അങ്ങിനെ തന്നെ കഷണ്ടിക്കാര്‍ എത്രയുണ്ടോ ആവോ?
പഥികന്‍- സന്തോഷമുണ്ടെ

Sidheek Thozhiyoor said...

ബഷീറുണ്ണി -കുറെ ആയല്ലോ കണ്ടിട്ട് !
ചെറുവാടി- കാണാം വീണ്ടും
കലവല്ലഭന്‍- അങ്ങിനെ ആവട്ടെ നല്ലൊരു ടോയ്സ്‌ കള്ളക്ഷന്‍ ഇവിടെ ഉണ്ട്.
ഡ്രീംസ്‌ - നമുക്ക് നോക്കാം
ബിഗു - എന്തായിത് ..? കഷ്ടമല്ലേ ?
നൌഷാദ് - സന്തോഷം
ഇസ്മയില്‍ ഭായ് - നമുക്ക് നേരിട്ട് സെലക്ട്‌ ചെയ്യാം സൗകര്യം പോലെ കാണാം
മുല്ലക്കുട്ടി - അതുകൊണ്ടാ പറയാതിരുന്നത് .
എച്ചുമു - സന്തോഷം
ശുക്കൂര്‍ - വീണ്ടും കാണാം

Sidheek Thozhiyoor said...

റാംജി സാബ്- വളരെ നന്ദി സന്തോഷം
ശ്രദ്ധേയാ- സന്തോഷം
പള്ളിക്കരക്കാ - പാരയുമായി ഇറങ്ങിയിരിക്കുകയാണല്ലേ!
ആളവന്‍- ഇപ്പൊ കണ്ടേയുള്ളൂ!
സലാം - സന്തോഷം വീണ്ടും കാണാം
ശ്രീ - ആവട്ടെ, നന്ദി
ഹാഷിം- അങ്ങിനെ കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടു തുടങ്ങിയതില്‍ സന്തോഷം
മുരളീ - നന്ദി സന്തോഷം
ജയാ- എന്‍ട്രി കണ്ടില്ല ,കണ്ണ് മാത്രേ ഉള്ളൂ
സുകുമാരേട്ടാ - താങ്കളുടെ വരവില്‍ സന്തോഷം -നന്ദി
ഒഴാക്കാ - ഒന്ന് നന്നായി നോക്കിയാല്‍ മതിയായിരുന്നു
റിയാസ്‌ - പോയ ബുദ്ധി ആന പിടിച്ചാലും....
അമ്മാരെ - അപ്പൊ അങ്ങിനെ ആവട്ടെ .
ജീവി - സന്തോഷം
സ്മിതാ - നന്ദിയുണ്ട് ..

Unknown said...

ജിദ്ദയില്‍ മഴകാരണം എല്ലാം താറുമാറായി (കറന്‍റ് അടക്കം), എത്താന്‍ വൈകി.

സന്തോഷം, എല്ലാവര്ക്കും ആശംസകള്‍.

Sidheek Thozhiyoor said...

വൈകിയാലും ഇങ്ങോട്ട് എത്തിയല്ലോ ! എന്തായീ അവിടുത്തെ പ്രശ്നങ്ങള്‍ ?

കുഞ്ഞൂസ്(Kunjuss) said...

കണ്ണു ദാനം ചെയ്തവര്‍ക്കും സമ്മാനം കിട്ടിയവര്‍ക്കും ആശംസകള്‍ !
എനിക്കെല്ലാവരെയും അറിയാമായിരുന്നു,പിന്നെ 'തെച്ചിക്കോടന്‍ ' പാവമല്ലേ... സമ്മാനം എടുത്തോട്ടെ എന്നു കരുതി മാറി നിന്നതാ....

Sidheek Thozhiyoor said...

അത് നന്നായി കുഞ്ഞൂസേ ...പാവം നമ്മുടെ തെചിക്കൊടന് വേണ്ടിയല്ലേ

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..