ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

January 17, 2011

നയാഗ്ര പോലെ ഒന്ന് ..

ഇത് മെയില്‍ വഴി ലഭിച്ച കുറച്ചു ഫോട്ടോസ് ആണ് , നയനമനോഹരമായ ഒരു കാഴ്ച, കാണാത്തവര്‍ക്കായി ഇവിടെ ചേര്‍ക്കുന്നു ..ഈ ഫോട്ടോകള്‍ എടുത്ത  Mr: തോമസ്‌ വര്‍ഗീസിന് കടപ്പാടും നന്ദിയും അറിയിക്കട്ടെ.
 പ്രകൃതി കനിഞ്ഞു നല്‍കിയ  വശ്യ സുന്ദരമായ ഈ കാഴ്ചകള്‍മനസ്സില്‍ നിന്നും ഒരിക്കലും  മാഞ്ഞു പോകില്ല ജീവന്‍ നിലനില്‍ക്കുന്നിടത്തോളം കാലം  ഈ ഭൂമിയില്‍ ..

ഇത് എവിടെയാണെന്നുള്ള വിവരം മെയിലില്‍ ഉണ്ടായിരുന്നെങ്കിലും അന്വേഷനങ്ങളില്‍ നിന്നും പലരുടെയും കമ്മന്റുകളില്‍ നിന്നും അങ്ങിനെ ഒരെണ്ണം ഇല്ലെന്ന വസ്തുതയാണ് വെളിപ്പെടുന്നത്  .

എങ്കിലും അകലങ്ങളില്‍ നിന്നും  പാറക്കെട്ടുകളില്‍ തലതല്ലി ചിന്നിചിതറുന്ന ഈ വന സൗന്ദര്യം ചിത്രങ്ങളിലൂടെ ആസ്വദിക്കാം ..
അഗാതമായ ആഴങ്ങളിലേക്ക് നുരഞ്ഞു പതഞ്ഞ്..
മാരിവില്ലുകള്‍ വിരിയുന്ന മനോഹാരിത .

നിശ്ചയം ഈ ഭൂമി ഒരു പാട് സുന്ദരമാണ്.

ഫോട്ടോകള്‍ക്ക് കടപ്പാട് -  Mr : തോമസ്‌ വര്‍ഗീസ്‌

50 അഭിപ്രായ(ങ്ങള്‍):

സാബിബാവ said...

നല്ല ഫോട്ടോസ്

നിരക്ഷരൻ said...

സിദ്ദിക്ക് ഭായ് സ്വന്തമായി എടുത്ത ചിത്രങ്ങളല്ലെങ്കിൽ ശ്രദ്ദിക്കണം. കുറഞ്ഞ പക്ഷം ആരുടെ ചിത്രം എന്ന് കടപ്പാടെങ്കിലും രേഖപ്പെടുത്തി അയാളുടെ അനുവാദവും വാങ്ങിയിട്ടില്ലെങ്കിൽ കോപ്പി റൈറ്റ് വയലേഷന്റെ പരിധിയിൽ വരും. മുൻ‌കാലങ്ങളിൽ ഇത്തരം പല കുഴപ്പങ്ങളും ഉണ്ടായിട്ടുണ്ട്.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പണ്ട് ഷോളയാർ കാടുകയറി മഴക്കാലത്ത് മാത്രം കാ‍ണുന്ന ഇമ്പമാർന്ന ഈ കാഴ്ച്ചനേരിട്ട് കണ്ടതായി ഓർക്കുന്നു.....
അന്നൊന്നും കൈയ്യിൽ ക്യാമറയില്ലാത്ത കാലമായിരുന്നു കേട്ടൊ സിദ്ദിക്ക് ഭായ്

mini//മിനി said...

ഉഗ്രൻ സംഭവം തന്നെ

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

നേരില്‍ കണ്ടതാണ്..
ആ കാഴ്ചയല്ല ഈ കാഴ്ച..
ദൈവത്തിന്റെ സ്വന്തം വെള്ളച്ചാട്ടം..!

ബിഗു said...

ഇന്ത്യയില്‍ ഇതിനെക്കാള്‍ വലിയ വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്. പേര്‍ കേരള നയാഗ്ര എന്നു മതിയായിരുന്നു :)

മനോജേട്ടന്‍(നിരക്ഷരന്‍) പറഞ്ഞ കാര്യം ശ്രദ്ധിക്കണം.

റാണിപ്രിയ said...

GOOD Photos!!!!!!!!!!

സിദ്ധീക്ക.. said...

സാബിയുടെ ആദ്യ കമ്മന്റിനു നന്ദി .വിവാഹ വാര്‍ഷീക ആശംസകള്‍ ..
മനോജ്‌ ഭായ് മെയില്‍ അയച്ച ആള്‍ എടുത്തതല്ല ഫോട്ടോകള്‍ എന്ന് അറിയാമായിരുന്നു,പിന്നെ ഫോട്ടോകളില്‍ അത്ര ശ്രദ്ധിച്ചും ഇല്ല ഇപ്പോള്‍ കണ്ടു ഒരു ഫോട്ടോയില്‍ പേര് , ചേര്‍ത്തു, മണ്ടത്തരങ്ങള്‍ പറ്റിയാല്‍ ചൂണ്ടികാട്ടാന്‍ താങ്കളെ പ്പോലെ ഉള്ളവര്‍ ഇവിടെ ഉള്ളത് വലിയൊരു കാര്യമാണ് . വളരെ വളരെ സന്തോഷം ,നന്ദി .
മുരളീ ഭായ് ..അതാണ്‌ പ്രശ്നം..നമ്മള്‍ പലതും കാണും പക്ഷെ ക്യാമറ എടുതില്ലല്ലോ എന്നോര്‍ക്കുക പിന്നീടാണ് .
മിനി ടീച്ചറെ സന്തോഷം
ഉസ്മാന്‍ ഭായ് -ഇത്തവണ മഴക്കാലത്ത് പോയി ഒന്ന് കാണാന്‍ തന്നെ തീരുമാനം .
ബിഗു - താങ്കളുടെ അഭിപ്രായ പ്രകാരം സംഭവം തിരുത്തി -ഞാന്‍ അത്രക്കങ്ങോട്ടു ചിന്തിച്ചില്ല ,മെയിലില്‍ കിട്ടിയ തലക്കെട്ട്‌ തന്നെ ഇട്ടതാണ് ആദ്യം .നന്ദി .

റഷീദ്‌ കോട്ടപ്പാടം said...

നല്ല ചിത്രങ്ങള്‍...

Areekkodan | അരീക്കോടന്‍ said...

ഒരു സംശയം, എല്ലാ കാലത്തും ഈ വെള്ളച്ചാട്ടങ്ങള്‍ കാണോ?

ഉമേഷ്‌ പിലിക്കൊട് said...

nice photos...

ഹാക്കര്‍ said...

നല്ലൊരു പോസ്റ്റ്..ഒഴിവു കിട്ടുമ്പോള്‍ ഇവിടേക്ക് ഒന്ന് വന്നു നോക്കുക http://www.computric.co.cc/

iylaserikkaran said...

good

അഭി said...

Nice Photos

രമേശ്‌അരൂര്‍ said...

സിദ്ദിക്ക് ഭായി മനോഹരമായ ചിത്രങ്ങള്‍ തന്നെ ..പങ്കു വച്ചതിനു നന്ദി .."ആഘാതതമായ ആഴങ്ങളിലേക്ക് " എന്ന് ഒരു ചിത്രത്തില്‍ അടിക്കുറിപ്പ് കണ്ടു ..ഈ പ്രയോഗം തെറ്റാണ് ."അഗാധമായ ആഴങ്ങളിലേക്ക് "
എന്ന് തിരുത്തുമല്ലോ ..:)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

very nice bhai..thank u

Echmukutty said...

ഞാൻ കണ്ടിട്ടുണ്ടേയ്.......
പിന്നെ പടമൊന്നുമില്ല. ക്യാമറയുണ്ടായാലും എടുക്കാനറിയില്ലാന്നാ പ്രമാണം.!
നന്നായിട്ടുണ്ട് കേട്ടോ.

അഘാതതം തിരുത്തണം പ്ലീസ്.

നന്ദു കാവാലം said...

ചിത്രങ്ങള്‍ കൊള്ളാം . പക്ഷെ സാഹിത്യ ഭാഷക്കിടയില്‍.... എഴുതിയ “അഘാതതമായ ആഴങ്ങളിലേക്ക് നുരഞ്ഞു പതഞ്ഞ്“ എന്നിടത്തു സകല ചാരുതയും പോയി.അഗാധമായ എന്നാണ്. പ്ലീസ്...തെറ്റിദ്ധരിക്കരുതെ.

പ്രയാണ്‍ said...

beautiful!!

പള്ളിക്കരയില്‍ said...

വന്നു, കണ്ടു, ഞാൻ കീഴടങ്ങി.

പട്ടേപ്പാടം റാംജി said...

ഞങ്ങടെ അടുത്താ.
ഫോട്ടോ ഗംഭീരം.

ജുവൈരിയ സലാം said...
This comment has been removed by the author.
ജുവൈരിയ സലാം said...

നല്ല ചിത്രങ്ങൾ

ഹംസ said...

റാജിയുടെ അടുത്താണത്രേ ,,, ഈ വെക്കേഷനു റാംജിയുടെ വീടും ഈ വെള്ളച്ചാട്ടവും എന്‍റെ ലക്ഷ്യം. :) നല്ല ചിത്രങ്ങള്‍ ... -------------------------------------------------- ഞാന്‍ നാട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിലാ എനിക്ക് പകരമായി എത്തിയ ആളെ ജോലി പഠിപ്പിക്കണം, കണക്കുകള്‍ ശരിയാക്കി കൊടുക്കണം, ആകെ മൊത്തം ബിസിയാ... അതുകൊണ്ട് ഇനി നാട്ടില്‍ പോവും വരെ ബൂലോകത്ത് കൂടുതല്‍ ഉണ്ടാവില്ല എന്ന് വേദനപൂര്‍വ്വം അറിയിക്കുന്നു

കാക്കര kaakkara said...

പക്ഷെ ഇത്‌ അതിരപ്പള്ളിക്ക്‌ അടുത്ത്‌ എന്ന്‌ എഴുതി... പക്ഷെ സ്ഥലം എവിടെ... ഇത്‌ ആരെങ്ങിലും കണ്ടിട്ടുണ്ടോ? സ്ഥലത്തിനും വെള്ളച്ചാട്ടത്തിനും പേരില്ലേ? അറിയുന്നവർ പറയുക... സംശയത്തോടെയാണ്‌ ചോദിക്കുന്നത്‌...

ഇത്രയും ഭംഗിയുള്ള സ്ഥലം ഞാനും കണ്ടിട്ടില്ല... ഉണ്ടെങ്ങിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ്‌...

കൂതറHashimܓ said...

കട്ട പടംസ്... :)

സ്ഥലം നല്ലത്,

കുസുമം ആര്‍ പുന്നപ്ര said...

ഈസ്ഥലത്തിന്‍റെ പേരുകൂടി ഒന്നു പറയുക

വീ കെ said...

അടുത്തൊരു മഴക്കാലത്ത് എത്തും ഞാൻ അവിടെ തീർച്ച... അടിപൊളി കെട്ടൊ, ഈ നയന മനോഹരകാഴ്ച...!!!!

ഫസലുൽ said...

nayanamanoharam

Shukoor said...

വളരെ മനോഹരമായ ദൃശ്യങ്ങള്‍.

താന്തോന്നി/Thanthonni said...

നേരില്‍ കണ്ടിട്ടുണ്ട് സിദ്ദിക്ക്.
പക്ഷെ ഫോട്ടോസ് അതി ഗംഭീരം.

പാലക്കുഴി said...

നല്ല പടം

dotcompals said...

ഈ സ്ഥലം ഇന്ത്യയില്‍ അല്ല. ആതിരപള്ളിക്കടുത്ത് ഇങ്ങിനെ ഒരു സ്ഥലം ഇല്ല.

Naushu said...

super photos

Jishad Cronic said...

ഞാനിതുവരെ കണ്ടിട്ടില്ല ഇത്, നന്ദി ഇക്കാ...

സിദ്ധീക്ക.. said...

റാണിപ്രിയ..സന്തോഷം
റഷീദ്‌ ഭായ് ,നന്ദി
അരീക്കൊടന്‍സ്‌ ..മഴക്കാലത്താണ് കൂടുതല്‍ ചാരുത.
ഉമേഷ്‌ ,വീണ്ടും കാണാം
ഹാക്കര്‍, സൈറ്റ്‌ കണ്ടു നന്നായിരിക്കുന്നു ..
ഇയലശ്ശേരിക്കാരാ..വരവില്‍ സന്തോഷം .
അഭി...കാണാം ..
രമേഷ്..തിരുത്തി മന്ഗ്ലിഷിന്റെ പ്രശ്നങ്ങള്‍ ..
സുനില്‍ ..മീറ്റില്‍ കാണാം
ഇപ്പോള്‍ എല്ലാം ആട്ടോ ഫോക്‌സ്‌ അല്ലേ എച്ചുമു ..
നോക്കുക ക്ലിക്കുക..തിരുത്തലിനു നന്ദി
നന്ദു -നന്ദി.
പ്രയാണ്‍..സന്തോഷം .
പള്ളിക്കരക്കാരാ...കാണുന്നത് അപൂര്‍വ മാണല്ലോ -സന്തോഷം.
റാംജി സാബ്..ഹംസക്കാ നോട്ടമിട്ടു കഴിഞ്ഞു ..ഞാനും അധികം വൈകാതെ അങ്ങെത്തിക്കോളാം..
ജുവൈരീ,,വളരെ സന്തോഷം..ഒന്ന് മിണ്ടിയല്ലോ !
ഹംസക്കാ ..ക്യാമറ എടുക്കാന്‍ മറക്കണ്ട ..എടുത്ത ഫോട്ടോസ് മെയില്‍ അയച്ചാല്‍ മതി ..
കാക്കരെ..അതിരപ്പള്ളിക്ക് അടുതുപോയി അന്വേഷിക്കാം .നമ്മുടെ റാംജി അല്ലെ അടുത്തുള്ളത് ?
കൂതൂ..കുറെ നാളുകള്‍ക്കു ശേഷം തന്ന കമന്റു ..സന്തോഷമായി
കുസുമ ടീച്ചറെ ..സത്യമായും അറിയില്ല, മെയിലില്‍ കിട്ടി ഭംഗി കണ്ടപ്പോള്‍ എടുത്തു പോസ്റ്റി, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നല്ലേ ..നമുക്ക് അത് ചെയ്യാം ..

സിദ്ധീക്ക.. said...

വീകേ..ഞാനും വരും
ഫസലുല്‍ ..ഇവിടെ കണ്ടതില്‍ സന്തോഷം ..
ശുക്കൂര്‍...ഇനിയും കാണാം ..
താന്തോന്നി .. ഫോട്ടോസ് കണ്ടാല്‍ കൊതി തീരില്ലല്ലോ ..
പാലക്കുഴി ..നന്ദിയുണ്ട്.
ടോക്ടോപാല്സ്..അറിയാമെങ്കില്‍ പറ മാഷേ ..
നൗഷു.. നന്ദി
ജിഷാദ്..എവിടെയാ ,തിരക്കിലാണോ ?

faisu madeena said...

നല്ല മനോഹരമായ ചിത്രങ്ങള്‍

കാക്കര kaakkara said...

"ഇവിടെ അഭിപ്രായം പറഞ്ഞവരിൽ പലരും അതിരപ്പള്ളിയിൽ പോയിട്ടുള്ളവരാണ്‌... അതിരപ്പള്ളിയെ കേന്ദ്രികരിച്ച്` ഒരു പാട്‌ മലയാള-തമിഴ് സിനിമകൾ വന്നിട്ടുണ്ട്‌... ഒരിക്കൽ പോലും നമ്മൾ ഈ സ്ഥലം കണ്ടിട്ടില്ല... ഇത്രയും മനോഹരമായ സ്ഥലം, അതും ചാലക്കുടിക്ക്‌ അടുത്ത്‌... അത്‌ എങ്ങനെ നാം അറിയാതെ പോകുന്നു...

നമുക്ക്‌ കാത്തിരിക്കാം...

Manickethaar said...

good one..

Jidhu Jose said...

several times I visited here. a lovely place

ജോ l JOE said...

പ്രിയ സിദ്ദിക്ക് ,

അവിചാരിതമായിട്ടാണ് ഈ ബ്ലോഗില്‍ എത്തിയത്. ചാലക്കുടി - ഷോളയാര്‍ - വാല്‍പ്പാറ വഴി പലവട്ടം സഞ്ചരിച്ചിട്ടുള്ള ആളാണ്‌ ഞാന്‍. ഒരു നേച്ചര്‍ ഫോട്ടോഗ്രഫി സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതുകാരണം പശ്ചിമ ഘട്ടത്തിലെ ഏതാണ്ട് എല്ലാ സൌത്ത് ഇന്ത്യ വന മേഖലയിലും പോകാനുള്ള അവസരവും അവയെക്കുറിച്ച് മനസ്സിലാക്കാനുള്ള സൌകര്യവും ഉണ്ടായിട്ടുണ്ട്.
താങ്കളുടെ ഈ ബ്ലോഗ്‌ പോസ്റ്റ് കണ്ടിട്ട് ഞാന്‍ അന്തം വിടുകയാണ്. ഒന്നാമതായി , ഏതോ ഒരു മെയില്‍ ഫോര്‍വേര്‍ഡ് കിട്ടിയത് അതിന്റെ ആധികാരികത പോലും മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതിനു. .....
രണ്ടാമത്, ദൈവത്തിന്റെ സ്വന്തം നാടെന്നു ലോകം വിളിക്കുന്ന ഈ കൊച്ചു കേരളത്തില്‍ ഇത്രയും വലിയ ഒരു വെള്ളച്ചാട്ടം ഉണ്ടായിട്ടു ഇത്രനാളും അത് അധികാരികളുടെ ശ്രദ്ധയില്‍ പെടാതെ പോയതിനു. :) ........

സിദ്ദീക്ക്, ഈ ചിത്രം കണ്ടാല്‍ കേരളമെന്നു തോന്നാമെങ്കിലും ചിത്രത്തെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ അറിയാം അവിടം അല്ലെന്നു.ആയിരുന്നെങ്കില്‍ എന്നേ അതൊരു ടൂറിസ്റ്റ് ഡസ്റ്റിനേഷന്‍ ആയേനെ. എന്തായാലും പത്തിരുപതു വട്ടം അത് വഴി പോയിട്ടും ഇങ്ങനെ ഒരു സ്ഥലം ആ റൂട്ടില്‍ ഉള്ളതായി എനിക്കോ ഫോറസ്റ്റര്‍ മാര്‍ക്കോ അറിവില്ല. അതിരപ്പിള്ളി - വാഴച്ചാല്‍ (ചാലക്കുടി)ഫോറെസ്റ്റ് ഡിവിഷന്റെ മറുവശം പറമ്പിക്കുളം വന മേഖല ആണ് . പക്ഷെ അവിടെ പോകണമെങ്കില്‍ പൊള്ളാച്ചി വഴി ഇന്ദിരാ ഗാന്ധി നാഷണല്‍ പാര്‍ക്കിലൂടെ മാത്രമേ പറ്റൂ. പറമ്പിക്കുളത്തു നിന്നും ചാലക്കുടിയിലേക്ക് ഒരു ട്രാം വെ (റെയില്‍ ലൈന്‍ ) ഉണ്ടായിരുന്ന കാര്യം താങ്കള്‍ക്കു അറിയാമോ? ഇപ്പോഴും അതവിടെ ഉണ്ട്.
.....2

ജോ l JOE said...

.....
ഇനി കാര്യത്തിലേക്ക് കടക്കാം, താങ്കളും അറിയാതെ ഒരു പരസ്യവാഹകനായി മാറിക്കഴിഞ്ഞിരിക്കുകയാണ്. റൂട്ട് മാപ്പ് മാത്രം നോക്കിയാല്‍ മതി ഈ പ്രദേശത്തിന്റെ സൌന്ദര്യം നുകരാനെത്തുന്ന സഞ്ചാരികള്‍ അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടവും കണ്ടു അവസാനം ഈ സ്ഥലത്തേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ അങ്ങിനെ ഒന്നില്ല എന്ന അറിവ് അവരെ നിരാശപ്പെടുത്തും. പിന്നെ അധികം വന്ന സമയം ചിലവഴിക്കാന്‍ അവര്‍ ചെല്ലുനത് അടുത്തുള്ള വാട്ടര്‍ തീം പാര്‍ക്കില്‍ ആയിരിക്കും. എങ്ങനുണ്ട് ബിസ്സിനസ്സ് തന്ത്രം ?

ബ്ലോഗ്‌ വഴി തെറ്റായ വിവരങ്ങള്‍ പൊതു ജന സമക്ഷം അവതരിപ്പിക്കും മുന്‍പ് അവയുടെ ആധികാരികത പരിശോധിക്കാന്‍ ഒരപേക്ഷ
@ ജിദ്ദു ജോസ് - അതിരപ്പിള്ളി സന്ദര്‍ശിചിട്ടുണ്ടെന്നല്ലേ പറഞ്ഞത് ; ഇവിടം അല്ലല്ലോ :)
@ കക്കര - ഇങ്ങനെ ഒന്നുണ്ടായിരുന്നെങ്കില്‍ അതെപ്പോഴേ സിനിമകളിലും ആല്‍ബങ്ങളിലും നിറഞ്ഞു നിന്നേനെ.
@ dotcompals - You said it.
@ റാംജി - താങ്കളുടെ സ്ഥലം എവിടെയാ ?
@ ബിലാത്തിപ്പട്ടണം - ഷോളയാര്‍ കാട് കയറിയാല്‍ ഇത്ര വലിയ വെള്ളചാട്ടമൊന്നും കാണാന്‍ കഴിയില്ല. ഏതു മഴക്കാലത്തായാലും. :)

ജോ

ജോ l JOE said...

Track

സിദ്ധീക്ക.. said...

ജോ നന്ദി , ഞാനും അതേകുറിച്ച് ചിന്തിച്ചിരുന്നുവെങ്കിലും റൂട്ട് മാപ്പും കൂടി കണ്ടപ്പോള്‍ വിശ്വസിച്ചു പോയി ,അത് തിരുത്തി പോസ്റ്റിട്ടു, താങ്കളുടെ സന്ദര്‍ശനത്തിനും വിലയേറിയ വളരെ വിശദമായ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും കടപ്പാട് അറിയിക്കുന്നു
ഇവിടെ അഭിപ്രായം പറഞ്ഞവര്‍ ഉദ്ദേശിച്ചിരിക്കുക അതിരപ്പള്ളിയിലെ യഥാര്‍ത്ഥ വെള്ളച്ചാട്ടം ആയിരിക്കണം , പോകാന്‍ തയ്യാറായവരെ നേരിട്ട് മെയില്‍ വഴി ഞാന്‍ വിവരം അറിയിക്കാം .
സ്നേഹാദരങ്ങളോടെ -സിദ്ധീക്ക്.

എന്‍.ബി.സുരേഷ് said...

സിദ്ദിക്കിക്കാ ഇത് ജ്യൊ പറഞ്ഞ പോലെ ഒരിക്കലും കേരളത്തിൽ അല്ല. മാത്രമല്ല ഇത് നയാഗ്രയുടെ മാനിപ്പുലേറ്റഡ് ചിത്രമാൺനെന്നാണെന്റെ സംശയം. ഇത് കേരളത്തിലുട്ണ്ടായിരുന്നെങ്കിൽ ആദ്യം നമ്മുടെ കെ.എസ്.ഇ.ബി. എന്നേ കണ്ടെത്തുമായിരുന്നു.അവരെ മറയ്ക്കാൻ കഴിയുന്ന ഏത് വെള്ളച്ചാട്ടമാണ് കേരളത്തിലുള്ളത്? വല്ലാത്ത ഒരു പറ്റിക്കൽ നിങ്ങൾക്കിട്ട് ആരോ ഒരുക്കി. സാരമില്ല, നമുക്ക് തിരിച്ച് പണികൊടുക്കാമെന്നേ

സിദ്ധീക്ക.. said...

കാര്യമില്ല മാഷേ , ഞാന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു .പറ്റെണ്ടത് പറ്റി , സംഗതി ശെരിയാണല്ലോ, ഇങ്ങിനെ ഒരെണ്ണം ഇവിടെ ഉണ്ടെങ്കില്‍ കെ എസ ഇ ബി എപ്പോ കെട്ടിതടഞ്ഞൂന്നു ചോദിക്കെണ്ടതില്ലല്ലോ!

thalayambalath said...

നേരിട്ട് കണ്ടത് മധുരം... ഫോട്ടോയില്‍ കണ്ടത് അതിമധുരം. ഒരേസമയം പേടിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന ചിത്രങ്ങള്‍

Anonymous said...

നന്നായിരിക്കുന്നു... അടിപൊളി...

ente lokam said...

photo ishtappettu....

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..