ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

July 4, 2011

"എന്തുകൊണ്ട് നമുക്കാവുന്നില്ല! "

                                        A News 9 Campaign video advt:
ജനങ്ങളെ ബോധവത്ക്കരിക്കാനായി ചിത്രീകരിച്ചതെങ്കിലും ഇതില്‍ കാണുന്നത് തള്ളിക്കളയാനാവില്ല, തിരക്കുകള്‍ക്കിടയില്‍ നാം മനപ്പൂര്‍വ്വം ശ്രദ്ധകൊടുക്കാത്ത ഒരു കാര്യം.
ജലം അമൂല്യമാണ്, നിധിപോലെയാണ്, അതൊരു തുള്ളിപോലും പാഴാക്കരുത്, ഒരു പാട് കേട്ടും കണ്ടും വായിച്ചും അനുഭവിച്ചും നാം ശെരിക്കും മനസ്സിലാക്കി വെച്ചിട്ടുള്ള കാര്യം , പക്ഷെ ഇങ്ങിനെ ഒരു കാഴ്ചയില്‍ നിന്നും നാം മുഖം തിരിച്ചു പോവുന്നതെന്തേ? ഈ ജീവിയുടെ വിവേകം പോലും കാണിക്കാനാവാത്ത
നാം സഹജീവികളോട് നീതി പുലര്‍ത്തുന്നുണ്ടോ? ചിന്തിക്കേണ്ടിയിരിക്കുന്നു.

40 അഭിപ്രായ(ങ്ങള്‍):

സിദ്ധീക്ക.. said...

എന്തുകൊണ്ട് നമുക്കാവുന്നില്ല ,സ്വയം ഓരോരുത്തരും ചോദിക്കേണ്ടിയിരിക്കുന്നു.

Lipi Ranju said...

ഇത് ഫേസ് ബുക്കില്‍ കണ്ടിരുന്നു... മനുഷ്യര്‍ ഇത് കണ്ടു നാണിക്കട്ടെ....

lathiff said...

ശരിക്കും നാണികേണ്ട കാര്യമാന്ന്‍,

കൊമ്പന്‍ said...

പറയാം അല്ലെ നമുക്ക് അഭിമാന പൂര്‍വ്വം നമ്മുടെ പൂര്‍വികര്‍ കുര ങ്ങ് ആണെന്ന്

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

കുരങ്ങന്മാരെ നമുക്ക് ഗുരുനാഥന്മാരാക്കാന്‍ സമയമായി!

ഉമേഷ്‌ പിലിക്കോട് said...

moveelil play aakunnilla !! nale nokkaam !! :))

Echmukutty said...

സഹജീവികളുടെ പ്രശ്നങ്ങളെക്കുറിച്ച് ഏറ്റവും കുറച്ച് ചിന്തിയ്ക്കുന്നവരാണ് മനുഷ്യർ എന്നതുകൊണ്ടാണ് നമുക്ക് ഇത് ആവാത്തത്......

വാഴക്കോടന്‍ ‍// vazhakodan said...

മനുഷ്യര്‍ ഇത് കണ്ടു നാണിക്കട്ടെ..!!!ഹല്ല പിന്നെ :)

രമേശ്‌ അരൂര്‍ said...

തുടരാം ഈ മുന്നറിയിപ്പുകള്‍ ...

yousufpa said...

സ്വന്തം ശരീരത്തോട്‌ തന്നെ നീതി പുലർത്താത്തവർ സഹജീവികളോട് എങ്ങിനെ പുലർത്തും...?

ആളവന്‍താന്‍ said...

ഹും...!

കെ.എം. റഷീദ് said...

ബിന്യാമിന്റെ ആടുജീവിതത്ത്തില്‍
ഒരിറ്റു വെള്ളത്തിനു വേണ്ടി നജീബും കൂട്ടരും അലയുന്നുട്
അവസ്സാനം സഹയാത്രികന്‍ (ഹക്കീം) വെള്ളം ദാഹം സഹിക്കാന്‍
പറ്റാതെ മണ്ണ് വാരിത്തിന്നു രക്തം ചര്‍ദ്ദിച്ചു മരിക്കുന്നു
നോവലില്‍ ഒരുപാട് ഭാഗത്ത് വെള്ളത്തിന്റെ വിലയെക്കുറിച്ച്
പറയുന്നുണ്ട് . ഈ വീഡിയോ കണ്ടപ്പോള്‍ മരുഭൂമിയില്‍
ഒരിറ്റു വെള്ളത്തിനു വേണ്ടി അലഞ്ഞ നജീബിനെ ഓര്‍ത്തു പോയി

www.sunammi.blogspot.com

Pradeep Kumar said...

If he can, Why can't we.'കുരങ്ങന്‍മാരെന്തറിഞ്ഞു വിഭോ'എന്നു പാടി നടക്കുന്ന പരിഷ്കൃതസമൂഹമേ ലജ്ജിക്കുക.

Vp Ahmed said...

നമ്മള്‍ മനുഷ്യര്‍ ബുദ്ധിജീവികള്‍ ആണല്ലോ. മൃഗങ്ങള്‍ അങ്ങനെയല്ല.

moideen angadimugar said...

ദേഷ്യം വന്നാൽ പോലും മനുഷ്യനെ കുരങ്ങനെന്നു വിളിക്കരുത്.അത് കുരങ്ങുകൾക്ക് അപമാനമാണ്.

Mohamedkutty മുഹമ്മദുകുട്ടി said...

അല്ലെങ്കിലും ഇപ്പോള്‍ മനുഷ്യനു പലതും മൃഗങ്ങളില്‍ നിന്നു പഠിക്കേണ്ടതായുണ്ട്!.പണ്ടു നാം പറഞ്ഞിരുന്ന/കേട്ടിരുന്ന മൃഗീയ സ്വഭാവം ഇന്നു തിരുത്തേണ്ടിയിരിക്കുന്നു.

പട്ടേപ്പാടം റാംജി said...

നാമോരുത്തരും കണ്ടു മനസ്സില്‍ കൊണ്ടു നടക്കേണ്ടത്‌.

വീ കെ said...

ഇനിയെങ്കിലും ഒന്നു ശ്രദ്ധിച്ചെങ്കിൽ....!

ente lokam said...

ചിന്തിക്കേണ്ട കാര്യം ..!!!

ajith said...

ഇനി വരും യുദ്ധം ജലത്തെച്ചൊല്ലിയായിരിക്കുമത്രെ...!!

K@nn(())raan*കണ്ണൂരാന്‍! said...

@@
ഒരുതുള്ളി വെള്ളംപോലും വെറുതെ കളയാത്ത കണ്ണൂരാനെ കണ്ടു പഠിക്കൂ മക്കളെ..!

(യദാ യദാഹി വെള്ളസ്യ ഗ്ലാനിര്‍ ഭവതി പോയസ്സ്യ)

**

mini//മിനി said...

മനുഷ്യൻ പൂർവ്വികരെ നോക്കി പഠിക്കണം.

പ്രയാണ്‍ said...

നന്നായി .ഇതെല്ലാവരും കണ്ടതാവും എന്നാലും ഒരിക്കല്‍ക്കൂടി https://www.facebook.com/video/video.php?v=194895710526302

Ashraf Ambalathu said...

ജലം അത് അമൂല്യമാണ്‌.
നാഥന്‍ കനിഞ്ഞേകിയ വിലകല്‍പ്പിക്കാനാകാത്ത അനുഗ്രഹങ്ങളില്‍ ഒന്ന്.
അടുത്ത നൂറ്റാണ്ടിലെ ലോക യുദ്ധം വെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന മുന്നറിയിപ്പിനെ അവഗണിച്ചുകൂടാ.
ഈ ഒരു ഓര്‍മ്മപ്പെടുത്തലിനു നന്ദി.

MyDreams said...

save water

naimishika said...

save water - ennu nettiyil ezhuthi ottichondu nadakkendi varum....

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

പണ്ടൊക്കെ മനുഷ്യരും ഇങ്ങനെ ആയിരുന്നു . പിന്നെ അവനു വിദ്യാഭ്യാസവും വിവരവും നാഗരീകതയും ഒക്കെ വന്നപ്പോളാണ് ഇത്തരം കാര്യങ്ങളില്‍ ഒക്കെ ഒരു സ്വാര്തത വന്നത് . തന്നെയോ തന്റെ കുടുംബത്തെയോ നേരിട്ട് ബാധിക്കുന്ന കാര്യത്തില്‍ മാത്രമേ അവന്‍ ഇടപെടുകയുള്ളൂ .

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

സ്വയം തോന്ന്ന്നുന്ന കാലം വരണം

കാന്താരി said...

enikonne parayaanullo...ingane kandaal njaan saadikunnath cheyyumennu urappichu

പരിണീത മേനോന്‍ said...

good post..... :)

സിദ്ധീക്ക.. said...

എല്ലാ പ്രിയപ്പെട്ട മിത്രങ്ങള്‍ക്കും നന്ദി , സന്തോഷം.

Sandeep.A.K said...

ഇത് കണ്ടു സ്വയം ചിന്തിക്കാന്‍ ചിലര്‍ക്കെങ്കിലുമായെങ്കില്‍.. അത്രേം നന്ന്..

Salam said...

ഇസ്മായില്‍ പറഞ്ഞ പോലെ.

ചന്തു നായര്‍ said...

ഇത് കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന നമ്മുടെ സമൂഹം.....ഒരു നിമിഷം തിരിഞ്ഞ് നിന്ന് ആ ടാപ്പ് അടയ്ക്കാൻ മനസ്സില്ലാ...... കഷ്ടം....

അസിന്‍ said...

ഫേസ്ബുക്കിലും കാണുകയുണ്ടായീ.... വിവേകമുള്ളവന്‍ വിവേകി... വിവേകി=മനുഷ്യന്‍.. പക്ഷേ ഇന്ന് നമുക്ക് വിവേകമുണ്ടൊ..? ആര്‍ക്കാ ഒരു നിമിഷം ചിതിയ്ക്കാന്‍; മറ്റുള്ളവര്‍ക്ക്-നാടിന്- ഒക്കെ വേണ്ടിക്കൂടി പ്രവര്‍ത്തിയ്ക്കാന്‍ മനസ്സുണ്ടാവുക.. തുലോം തുച്ഛം തന്നെ... സ്നേഹാശംസകള്‍ ഇക്കാ, ഈ ചിന്തയ്ക്ക്....

lekshmi. lachu said...

good post.....

പള്ളിക്കരയില്‍ said...

പരിണാമത്താൽ പകർന്ന് കിട്ടാതെ പോയ വിവേകം!

ഋതുസഞ്ജന said...

വീഡിയോ നേരത്തേ കണ്ടിരുന്നു... എന്ത് പറയാനാ.. കണ്ടില്ലെന്നു നടിക്കുകയാണല്ലോ പലരും പലതും പലപ്പോഴും

jayarajmurukkumpuzha said...

namukkellam ithu nanakkedu thanne.......

സിദ്ധീക്ക.. said...

അത് പ്രത്യേകം പറയേണ്ടതുണ്ടോ ജയകുമാര്ജീ

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..