ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

Showing posts with label വീഡിയോ. Show all posts
Showing posts with label വീഡിയോ. Show all posts

November 9, 2012

വാള്‍പോസ്റ്റ് (ടെലിഫിലിം)

ഇതൊരു ബ്ലോഗ്‌ പോസ്റ്റല്ല യുടുബില്‍ അപ്ലോഡ്‌ ചെയ്തിട്ടുള്ള ഒരു ഹൃസ്വചിത്രം കാണാനായുള്ള ക്ഷണം മാത്രം. ദോഹ ഡ്രീംസ് അവതരിപ്പിക്കുന്ന ആദ്യ സംരംഭം വാള്‍പോസ്റ്റ് (Wall post) പതിമൂന്നു മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ടെലിഫിലിം , കണ്ടു വിലയിരുത്തണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.



ഇന്ന് വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും എന്നാല്‍ നിത്യസംഭവമായതിനാല്‍ ശ്രദ്ധിക്കപ്പെടാത്തതുമായ ഒരു വാര്‍ത്തയാണ് യുവത്വങ്ങളുടെ അകാലമരണങ്ങള്‍ , 'കുഴുഞ്ഞുവീണു മരിച്ചു , ഹൃദയാഘാതം മൂലം യുവാവ് മരിച്ചു ,സ്കൂള്‍ വിദ്യാര്‍ഥിനീ യാത്രക്കിടെ മരിച്ചു , ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മരിച്ചു , കല്യാണതലേന്ന് യുവാവ് മരിച്ചു...' എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കാണാത്ത ദിനങ്ങള്‍ ചുരുക്കം.

ഈ വാര്‍ത്തകളോട് ചേര്‍ത്ത് വായിക്കപ്പെടേണ്ട ചില വാര്‍ത്തകള്‍ കൂടി നാം നിത്യേന കാണാറുണ്ടെങ്കിലും അതാരും അത്ര ഗൌരവമായി എടുക്കാറില്ലെന്നതാണ് യാഥാര്‍ത്യം. ഫാസ്റ്റ്‌ഫുഡ്‌ മരണത്തിലേക്കുള്ള എളുപ്പമാര്‍ഗ്ഗം; ആഴ്ചയില്‍ ഒരിക്കല്‍ പോലും ഫാസ്റ്റ് ഫുഡ്‌ കഴിക്കരുത് , സോസേജ്‌ കഴിച്ചാല്‍ കാന്‍സറിനു സാധ്യത തുടങ്ങിയ അത്തരം വാര്‍ത്തകള്‍ നമ്മള്‍ കണ്ടില്ലെന്നു വെക്കാറാണ് പതിവ്.


ഇത്തരം വാര്‍ത്തകളെ  അടിസ്ഥാനമാക്കി ഞങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ ബോധവത്കരണ സംരംഭമായി ഒരു ഹൃസ്വചിത്രം ഇവിടെ സമര്‍പ്പിക്കുന്നു, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എല്ലാവരും ദോഹയില്‍ (ഖത്തര്‍ ) വിവിധ കമ്പനികളില്‍ ജോലി നോക്കുന്നവരാണ്‌,പ്രൊഫഷണല്‍  ആര്‍ട്ടിസ്റ്റുകളോ പ്രോഫഷണന്‍  ഉപകരണങ്ങളോ  ഇല്ലാതെ ഒരു എളിയ സംരംഭം, നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തുടക്കാരെന്ന നിലക്ക് ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് ഉത്തേജനമാണെന്നതിനാല്‍ മനസ്സില്‍ തോന്നിയത് എന്തുതന്നെയായാലും അതിവിടെയോ യുടുബ്‌ കമ്മന്റ് പേജിലോ  കുറിക്കണമെന്ന് അപേക്ഷയോടെ വാള്‍പോസ്റ്റ് എന്ന ഈ കൊച്ചു ടെലിഫിലിം ഇവിടെ സമര്‍പ്പിക്കുന്നു.

ഈ സംരംഭത്തിന്റെ ക്യാമറക്ക്‌  മുന്നിലും  പിന്നിലും  പ്രവര്‍ത്തിച്ചവര്‍ :-


അജീഷ് കുമാര്‍ 

ഷാന്‍ വെങ്കിടങ്ങ്‌ 
നവാസ് തൊഴിയൂര്‍ 
തുഷാന്ത് 
 ആരിഫ് .യു .എ (ഗതാഗതം )


 നാഷി  ബക്കര്‍ 

 സലിം  കോഴിക്കോട് 

 സബിത്ത് 
( സഹസംവിധാനം )

 സിദ്ദിക് തെക്കേകാട് 

സിജോ ബേബി 

റിയാസ് ആര്‍ .എം 
(ചായാഗ്രഹണം )
അലി മാണിക്കത്ത് 
(രചന -സംവിധാനം)

July 4, 2011

"എന്തുകൊണ്ട് നമുക്കാവുന്നില്ല! "

                                        A News 9 Campaign video advt:
ജനങ്ങളെ ബോധവത്ക്കരിക്കാനായി ചിത്രീകരിച്ചതെങ്കിലും ഇതില്‍ കാണുന്നത് തള്ളിക്കളയാനാവില്ല, തിരക്കുകള്‍ക്കിടയില്‍ നാം മനപ്പൂര്‍വ്വം ശ്രദ്ധകൊടുക്കാത്ത ഒരു കാര്യം.
ജലം അമൂല്യമാണ്, നിധിപോലെയാണ്, അതൊരു തുള്ളിപോലും പാഴാക്കരുത്, ഒരു പാട് കേട്ടും കണ്ടും വായിച്ചും അനുഭവിച്ചും നാം ശെരിക്കും മനസ്സിലാക്കി വെച്ചിട്ടുള്ള കാര്യം , പക്ഷെ ഇങ്ങിനെ ഒരു കാഴ്ചയില്‍ നിന്നും നാം മുഖം തിരിച്ചു പോവുന്നതെന്തേ? ഈ ജീവിയുടെ വിവേകം പോലും കാണിക്കാനാവാത്ത

March 11, 2011

രാധയും കൃഷ്ണനും..എന്റമ്മോ.!




                             പിടിച്ചതിലും വലുത് മാളത്തിലുണ്ടായിരുന്നു ..കണ്ടു നോക്ക്..
                                  സില്‍സില ഇതിന്റെ നാലയലത്ത് വരില്ല മാഷേ..
                                  ഇനി എന്തെല്ലാം കാണേണ്ടി വരും ഹെന്റമ്മോ ..
                                                അപാരം ..ഈ തൊലിക്കട്ടി ..