ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

November 9, 2012

വാള്‍പോസ്റ്റ് (ടെലിഫിലിം)

ഇതൊരു ബ്ലോഗ്‌ പോസ്റ്റല്ല യുടുബില്‍ അപ്ലോഡ്‌ ചെയ്തിട്ടുള്ള ഒരു ഹൃസ്വചിത്രം കാണാനായുള്ള ക്ഷണം മാത്രം. ദോഹ ഡ്രീംസ് അവതരിപ്പിക്കുന്ന ആദ്യ സംരംഭം വാള്‍പോസ്റ്റ് (Wall post) പതിമൂന്നു മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ടെലിഫിലിം , കണ്ടു വിലയിരുത്തണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.ഇന്ന് വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും എന്നാല്‍ നിത്യസംഭവമായതിനാല്‍ ശ്രദ്ധിക്കപ്പെടാത്തതുമായ ഒരു വാര്‍ത്തയാണ് യുവത്വങ്ങളുടെ അകാലമരണങ്ങള്‍ , 'കുഴുഞ്ഞുവീണു മരിച്ചു , ഹൃദയാഘാതം മൂലം യുവാവ് മരിച്ചു ,സ്കൂള്‍ വിദ്യാര്‍ഥിനീ യാത്രക്കിടെ മരിച്ചു , ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മരിച്ചു , കല്യാണതലേന്ന് യുവാവ് മരിച്ചു...' എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കാണാത്ത ദിനങ്ങള്‍ ചുരുക്കം.

ഈ വാര്‍ത്തകളോട് ചേര്‍ത്ത് വായിക്കപ്പെടേണ്ട ചില വാര്‍ത്തകള്‍ കൂടി നാം നിത്യേന കാണാറുണ്ടെങ്കിലും അതാരും അത്ര ഗൌരവമായി എടുക്കാറില്ലെന്നതാണ് യാഥാര്‍ത്യം. ഫാസ്റ്റ്‌ഫുഡ്‌ മരണത്തിലേക്കുള്ള എളുപ്പമാര്‍ഗ്ഗം; ആഴ്ചയില്‍ ഒരിക്കല്‍ പോലും ഫാസ്റ്റ് ഫുഡ്‌ കഴിക്കരുത് , സോസേജ്‌ കഴിച്ചാല്‍ കാന്‍സറിനു സാധ്യത തുടങ്ങിയ അത്തരം വാര്‍ത്തകള്‍ നമ്മള്‍ കണ്ടില്ലെന്നു വെക്കാറാണ് പതിവ്.


ഇത്തരം വാര്‍ത്തകളെ  അടിസ്ഥാനമാക്കി ഞങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ ബോധവത്കരണ സംരംഭമായി ഒരു ഹൃസ്വചിത്രം ഇവിടെ സമര്‍പ്പിക്കുന്നു, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എല്ലാവരും ദോഹയില്‍ (ഖത്തര്‍ ) വിവിധ കമ്പനികളില്‍ ജോലി നോക്കുന്നവരാണ്‌,പ്രൊഫഷണല്‍  ആര്‍ട്ടിസ്റ്റുകളോ പ്രോഫഷണന്‍  ഉപകരണങ്ങളോ  ഇല്ലാതെ ഒരു എളിയ സംരംഭം, നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തുടക്കാരെന്ന നിലക്ക് ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് ഉത്തേജനമാണെന്നതിനാല്‍ മനസ്സില്‍ തോന്നിയത് എന്തുതന്നെയായാലും അതിവിടെയോ യുടുബ്‌ കമ്മന്റ് പേജിലോ  കുറിക്കണമെന്ന് അപേക്ഷയോടെ വാള്‍പോസ്റ്റ് എന്ന ഈ കൊച്ചു ടെലിഫിലിം ഇവിടെ സമര്‍പ്പിക്കുന്നു.

ഈ സംരംഭത്തിന്റെ ക്യാമറക്ക്‌  മുന്നിലും  പിന്നിലും  പ്രവര്‍ത്തിച്ചവര്‍ :-


അജീഷ് കുമാര്‍ 

ഷാന്‍ വെങ്കിടങ്ങ്‌ 
നവാസ് തൊഴിയൂര്‍ 
തുഷാന്ത് 
 ആരിഫ് .യു .എ (ഗതാഗതം )


 നാഷി  ബക്കര്‍ 

 സലിം  കോഴിക്കോട് 

 സബിത്ത് 
( സഹസംവിധാനം )

 സിദ്ദിക് തെക്കേകാട് 

സിജോ ബേബി 

റിയാസ് ആര്‍ .എം 
(ചായാഗ്രഹണം )
അലി മാണിക്കത്ത് 
(രചന -സംവിധാനം)

May 12, 2012

എന്റെ നാട്ടിലൂടെ..

തൊഴിയൂര്‍ ഗ്രാമത്തിലേക്ക് സ്വാഗതം  ഗുരുവായൂര്‍ പൊന്നാനി റോഡ്‌ -ഗുരുവായൂര്‍ നിന്നും നാല് കിലോമീറ്റര്‍ തൊഴിയൂര്‍ സുനേന നഗറിലേക്ക് .

March 25, 2012

"സെക്രീത്തു യാത്ര, ചില രഹസ്യവെളിപ്പെടുത്തലുകള്‍ "

ഇത്  16-03-12 ന് വെളളിയാഴ്ച നടത്തിയ സെക്രീത്തു  യാത്രയിലെ അനുഭവങ്ങള്‍ വിവരിക്കാനോ ചിത്രങ്ങള്‍ കാണിക്കാനോ ഉള്ളതായ ഒരു പോസ്റ്റായി കരുതരുത്, അതിനു വേണമെങ്കില്‍ നമ്മുടെ ഖത്തര്‍ മലയാളം ബ്ലോഗിലെ രാമന്‍റെ Qമലയാളം യാത്ര  ബിജുകുമാര്‍ ഭായിയുടെ നേര്‍ക്കാഴ്ചകളിലെ ദുഖാന്‍ വിനോദയാത്രാ - ഫോട്ടോ ഫീച്ചര്‍"  സുബൈര്‍ ബിന്‍  ഇബ്രാഹീമിന്റെ തിരയിലെ" ക്യു -മലയാളം യാത്രയും രാജന്‍ ജോസഫും "മജീദ്‌ഭായിയുടെ ആര്‍ട്ട് ഓഫ് വേവിലെ "സിക്രീത്തിലേക്കൊരു" വിനോദ യാത്ര" എന്നിവ ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ പോയി വായിക്കാം ,കാണാം. ഈ പോസ്റ്റ്  ആ യാത്രയില്‍ നിന്നും എനിക്ക് വീണുകിട്ടിയ ചില രഹസ്യങ്ങളുടെ നഗ്നമായ വെളിപ്പെടുത്തലിന് വേണ്ടിയാണ് , ഇനിയും അത്  ഉളളിലൊതുക്കി വെച്ചുക്കൊണ്ട് നടന്നാല്‍ എന്റെ സര്‍വ്വവിധ കണ്ട്രോളും കൈവിട്ടു പോകുമെന്നതിനാല്‍ ആ രഹസ്യങ്ങളുടെ കലവറ ഇവിടെ ഞാന്‍ മലര്‍ക്കെ തുറക്കുകയാണ് , അതിനു മുമ്പ് രണ്ടു വാക്ക് പറഞ്ഞോട്ടെ. 

February 29, 2012

പൂരക്കാഴ്ചകള്‍ .

                  പ്രവാസ ജീവിതത്താല്‍ അന്യവല്‍ക്കരിക്കപ്പെടുന്ന ചില കാഴ്ചവട്ടങ്ങള്‍ ..

February 20, 2012

"കോപ്പിലെ പോസ്റ്റും, മീറ്റും, ഈറ്റും"


മത്തായിച്ഛന്‍  : കുര്യച്ചന്‍ എന്താ പറഞ്ഞത്?
ബാലകൃഷ്ണന്‍  : മത്തായിച്ചന്‍  നല്ലൊരു  മനുഷ്യനാണെന്ന്..,  
മത്തായിച്ചന്‍  : വേറെ  വല്ലതും  അയാള്‍  പറഞ്ഞോ ?
ബാലകൃഷ്ണന്‍  : വിഷമം  പറഞ്ഞാല്‍   മതി  മത്തായിച്ചന്റെ  മനസ്സലിയും  എന്നും  പറഞ്ഞു ..
റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ ഈ  സീനില്‍ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍  മാന്നാര്‍ മത്തായിച്ചന്റെ  മുഖത്ത്  മിന്നിമറയുന്ന  ചില  ഭാവങ്ങള്‍  ഓര്‍ക്കുന്നില്ലേ ? , അങ്ങിനെ  ഒരു  ഭാവം  ഇക്കഴിഞ്ഞ  ഖത്തര്‍  മീറ്റില്‍  എന്റെ  മുഖത്തും  മിന്നിമറഞ്ഞോ  എന്നൊരു  സംശയം! അതെന്തുകൊണ്ടാണെന്ന്   വഴിയെ  പറയാം..
ഈയിടെയായി  എല്ലാവരും  കോപ്പിന്മേല്‍   കേറിപ്പിടിച്ചിരിക്കുകയാണെന്ന്  തോന്നുന്നു , കോപ്പിലെ  ബ്ലോഗ്ഗര്‍ ,'കോപ്പിലെ ബ്ലോഗ്‌ മീറ്റ് , കോപ്പിലെ  അവാര്‍ഡ്‌  എന്നിങ്ങനെ  ഒരഞ്ചാറു  കോപ്പിലെ  പോസ്റ്റുകള്‍  ഈയിടെ കണ്ടു , നിഘണ്ടുവില്‍  മുങ്ങിത്തപ്പി  നോക്കിയെങ്കിലും  കോപ്പിന്  പ്രതേകിച്ചു  അര്‍ഥം  ഒന്നും  കിട്ടിയില്ല  ,എന്നാപിന്നെ  അര്‍ഥം  എന്ത്  കോപ്പായാലും  വേണ്ടില്ല  കിടക്കട്ടെ  നമ്മടെ  വകയും  കോപ്പിലെ  പോസ്റ്റൊരെണ്ണമെന്നു  കരുതി, ഹല്ല  പിന്നെ!
പശൂം ചത്തു മോരിലെ പുളിയും പോയെന്നു പറഞ്ഞപോലെ മീറ്റ് കഴിഞ്ഞിട്ടിപ്പോ ആഴ്ച രണ്ടാവാറായി..ഇപ്പോഴാ ഇയാള്‍ടെ ഒടുക്കത്തെ കോപ്പിലെയൊരു പോസ്റ്റ്‌ എന്ന് കരുതുന്നവര്‍ക്കും പറയാന്‍ എളുപ്പമായല്ലോ!