ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

January 18, 2012

"കൂട് കൂട്ടാന്‍ പോണോരെ ..ഇതിലെ, ഇതിലെ.."


കഴിഞ്ഞ വര്‍ഷം ഞാനൊരു പുതിയ വീട് വെച്ചു, മനോരമ പ്രസിദ്ധീകരണമായ 'വീട്' മാഗസിന്‍റെ 2009 ലെ ഒരു ലക്കത്തില്‍ കണ്ട ഒരു ഇടത്തരം പ്ലാനില്‍ 
എന്റെ ഇഷ്ടത്തിനൊത്ത് ചില കൊച്ചു മാറ്റങ്ങള്‍ വരുത്തി 
അത് അവലംബിച്ചായിരുന്നു നിര്‍മ്മാണം.
2010 ജനുവരിയില്‍ ആരംഭം കുറിച്ച പണി സാമ്പത്തിക മാന്ദ്യങ്ങളില്‍  തട്ടിയും തടഞ്ഞും  
കഴിഞ്ഞ വര്‍ഷം  ഒക്ടോബറില്‍ ഏകദേശം കേറി താമസിക്കാനുള്ള പരുവത്തില്‍ ആയിക്കിട്ടി. 
പുതുതായി പണിത വീടുകളുടെ ഫോട്ടോകളും അവയുടെ പ്ലേനുകളും വീട് മാഗസിനില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് വളരെ ഉപകാരപ്രദമാണ്.
ഡിസംബര്‍ ലക്കം വീട് മാഗസിന്റെ വാര്‍ഷിക സ്പെഷ്യല്‍ പതിപ്പില്‍ 
പത്ത് വ്യത്യസ്തമായ വീടുകളും അവയുടെ പ്ലാനുകളും കണ്ടപ്പോല്‍ തോന്നിയ ഒരു ഐഡിയയാണിത് , ആ പ്ലേനുകളുടെയും വീടുകളുടെയും ഫോട്ടോകള്‍
 ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു.
എന്നെപ്പോലെ ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കിലോ! ഓരോ പ്ലേനുകളും തയ്യാറാക്കിയവരുടെ പേരുവിവരങ്ങളും ഫോണ്‍ നമ്പരും അവയോട് കൂടെയുണ്ട്.
വീട് മാഗസിന്റെ പ്രവര്‍ത്തകര്‍ക്ക് കടപ്പാടും കൃതഞ്ജതയും രേഖപ്പെടുത്തുന്നു.










































51 അഭിപ്രായ(ങ്ങള്‍):

TPShukooR said...

കണ്ടു. ആസ്വദിച്ചു. നന്ദി. എന്റേത് പണി കഴിഞ്ഞു. വേറെ സുഹൃത്തുക്കളെ അറിയിക്കാം.

Sidheek Thozhiyoor said...

സന്തോഷം അങ്ങിനെയാവട്ടെ

രമേശ്‌ അരൂര്‍ said...

ഞങ്ങള്‍ക്ക് കാണേണ്ടത് സിദ്ധീക്‌ ഭായിയുടെ വീടായിരുന്നു ,,അതിന്റെ പ്ലാനും അതനുസരിച്ച് പണി കഴിപ്പിച്ച വീടും എവിടെ ??????????????

മെഹദ്‌ മഖ്‌ബൂല്‍ said...

പുതിയ വീടിന് ഭാവുകങ്ങള്‍...

SHANAVAS said...

സിദ്ധീക്‌ ഭായിയുടെ വീട് കാണാന്‍ വേണ്ടിയാണ് നോക്കിയത്..കണ്ടത് കരക്കാരുടെ വീടുകളും..എല്ലാ ഭാവുകങ്ങളും..

Sidheek Thozhiyoor said...

രമേശ്‌ ഭായ്,ഷാനവാസ്‌ ഭായ് : പണി പൂര്‍ത്തിയായില്ല, അതുകൊണ്ടാണ് അത് ഇതില്‍ ഉള്‍പ്പെടുത്താതിരുന്നത്. എന്തായാലും കൂടുതല്‍ വൈകാതെ ഞാന്‍ കാണിച്ചു തരും തീര്‍ച്ച.

Sidheek Thozhiyoor said...

മെഹദ് മഖ്ബൂല്‍ : വളരെ സന്തോഷം.

പട്ടേപ്പാടം റാംജി said...

എല്ലാം ബെല്യ ബെല്യ പ്ലാനുകള്‍ ആണല്ലോ. എന്തായാലും ഭായിയുടെ വീട് കാണട്ടെ. എന്നിട്ട് പറയാം ബാക്കി.

Naushu said...

കൊള്ളാം ... :)

സിയാഫ് അബ്ദുള്‍ഖാദര്‍ said...

സിദ്ദീക്ക് ഭായിയുടെ വീട് ഇതിലേതാണ് ,നല്ല ഒരു സംരംഭം ആണ് കേട്ടോ ,ആശംസകള്‍ ,,,

khaadu.. said...

ഞാനും അതാ നോക്കുന്നത്.... :)

ചിന്താക്രാന്തൻ said...

ഞാനും കാത്തിരിക്കുന്നു സിദ്ധീക്‌ ഭായിയുടെ വീടിന്‍റെ ചിത്രം കാണാന്‍,

Nena Sidheek said...

ഞങ്ങളുടെ വീട് ഇതില്‍ കൊടുത്തിട്ടില്ല , പണി പൂര്‍ത്തിയാകാത്തതു കൊണ്ടാണെന്ന് ഉപ്പ മേലെ കമ്മന്റില്‍ എഴുതി വെച്ചിട്ടുണ്ട്. അടിപ്പണിയും പെയിന്റിംഗ്സും കഴിഞ്ഞിട്ടില്ല.

Mohamed Ali Ponneth said...

VERY NICE

Mohamed Ali Ponneth said...

Good opinion

Pradeep Kumar said...

നല്ലത് . പുതിയ വീടുവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം പോസ്റ്റുകള്‍ വളരെ ഉപകാരപ്രദമാണ്....

Mohiyudheen MP said...

കൊള്ളാം ... :) സിദ്ധീക്‌ ഭായിയുടെ വീടിന്‍റെ ചിത്രം കാണാന്‍ ഞാനും കാത്തിരിക്കുന്നു

http://njanorupavampravasi.blogspot.com/2012/01/blog-post_17.html

MOIDEEN ANGADIMUGAR said...

കൊള്ളാം.

ishaqh ഇസ്‌ഹാക് said...

ഭായിയുടെ വീടിന്റെ പടംകാണണം...:) കാത്തിരിക്കുന്നു,
ബര്‍ക്കത്തുകള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.

Vp Ahmed said...

വൈകിപ്പോയി. സദുദ്യമത്തിന് പിന്തുണയുണ്ട്.

grkaviyoor said...

നല്ല സചിത്ര ലേഖനം പ്രയോജന പ്രദമാര്‍ന്ന ബ്ലൊഘ് ആശംസകള്‍

ചന്തു നായർ said...

വളരെ ഉപകാരപ്രദം....മുപ്പത് വർഷം മുൻപ് ഞാനൊരു വീട് വച്ചു...ഞാഉം ഭാര്യയും,അമ്മയും ഇപ്പോഴും ആ കൂരയിലാണു താമസം...ഒരു കൊച്ച് വീട്...അന്ന് എനിക്ക് ഒന്നരലക്ഷം രൂപയ്യേ ആയൊള്ളൂ...പുതിയ വീടിൻഎക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ലാ..പിന്നെ സഹോദരങ്ങളുടെ മക്കൾക്ക് ഇത് ഉപകാരപ്പെടും..ഞാനിത് സൂക്ഷിച്ച് വക്കും സിദ്ധിക്ക....ഭാവുകങ്ങൾ

kochumol(കുങ്കുമം) said...

ഇത്രയും പ്ലാന്‍ കയ്യില്‍ ഉണ്ടേല്‍ തീര്‍ച്ചയായും പണി കഴിയാത്ത ഇക്കാടെ വീട് മനോഹരമായിരിക്കും എന്ന് കരുതുന്നു ട്ടോ!!

kARNOr(കാര്‍ന്നോര്) said...

ഞങ്ങള്‍ക്ക് കാണേണ്ടത് സിദ്ധീക്‌ ഭായിയുടെ വീടായിരുന്നു

Umesh Pilicode said...

വീടില്ലാത്തവനൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്
കുട്ടിയ്ക്കൊരു പേരിടാനും
ചൊല്ലുവേ നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീ കണ്ടുവോ.. :))




like...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കണ്ടു..കൊതിപെരുത്തു..

Cv Thankappan said...

പ്രയോജനപ്രദമായ പോസ്റ്റ്‌.,.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Yasmin NK said...

ഉം. കണ്ടു. വീടുകളെല്ലാം നല്ലത്, വീടുണ്ടാക്കിയാല്‍ മാത്രം പോരല്ലൊ അതില്‍ താമസിക്കാനുള്ള യോഗവും കൂടി വേണം അല്ലേ..

Sidheek Thozhiyoor said...

റാംജീസാബ്‌ : പണിതീരട്ടെ കാണിക്കാം.
നൗഷാദ്‌ : സന്തോഷം .
സിയാഫ്‌ : അത് ഇതില്‍ ഇല്ലല്ലോ സിയാഫ്‌
കാടു :സന്തോഷം ഇപ്പോള്‍ നോക്കിയാല്‍ കാണില്ല.
റഷീദ്‌ : നാട്ടിലെത്തിയാല്‍ വീട്ടിലൊന്നു പോവാലോ !

Sidheek Thozhiyoor said...

Mohamed Ali Ponneth : Thanks
Pradeep Kumar : സന്തോഷം ഭായ്.
Mohiyudheen MP : കൂടുതല്‍ വൈകാതെ കാണാം ഇന്‍ഷാഅള്ളാ
moideen angadimugar : സന്തോഷം ഭായ്, വീണ്ടും കാണാം.
ishaqh ഇസ്‌ഹാക് : പടച്ചോന്‍ തുണച്ചാല്‍ കൂടുതല്‍ വൈകില്ല.
Vp Ahmed : വൈകീറ്റൊന്നുമില്ല ,വളരെ സന്തോഷം.

Sidheek Thozhiyoor said...

ജീ . ആര്‍ . കവിയൂര്‍ജീ : ആശംസകള്‍ക്ക് നന്ദി ,സന്തോഷം.
ചന്തു നായർ : ഒരു അടച്ചുറപ്പു അത്രയല്ലേ വീടുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ ..അതുണ്ടല്ലോ , കണ്ടതില്‍ സന്തോഷം.
kochumol(കുങ്കുമം: ഈ പ്ലാനുകളും എന്റെ വീടും തമ്മില്‍ ഒരു ബന്ധവുമില്ല കൊച്ചുമോളെ.
kARNOr(കാര്‍ന്നോര്): കാട്ടിതന്നിരികും കാര്‍ന്നോരെ.
umesh pilicode : അതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ല ഉമേഷുജീ..

Sidheek Thozhiyoor said...

ആറങ്ങോട്ടുകര മുഹമ്മദ്‌ഭായ് : ശെരിക്കും കണ്ടല്ലോ!സന്തോഷം.
Cv Thankappan : ജീ വളരെ സന്തോഷം.
മുല്ലാ : അപ്പറഞ്ഞത് നേര്, നൂറു മാര്‍ക്ക് അഭിപ്രായത്തിന്.

Satheesan OP said...

ഒരു നല്ല സംരംഭം..ആശംസകള്‍ .

എന്‍.പി മുനീര്‍ said...

തൂതപ്പുഴയോരത്തൊരു വീടു കെട്ടുമ്പോള്‍ ഉപകാരപ്പെടും:) നന്ദി സിദ്ധീക്ക ഈ പോസ്റ്റിന്..പ്രത്യേകിച്ചും ഫോട്ടോസെല്ലാം ഉള്‍പ്പെടുത്തിയുള്ള ഈ പോസ്റ്റ് കാണുന്നവര്‍ക്ക് ഉപകാരപ്രദമാണ്.

എന്റെ എഴുത്തുമുറി said...

ആദ്യത്തെ പ്ലാന്‍ ഇഷ്ടപ്പെട്ടു....പക്ഷെ ,എന്‍റെ വീട് പണി പകുതിയായി കഴിഞ്ഞു.

Muralee Mukundan , ബിലാത്തിപട്ടണം said...

വീടിന്റെ വിളികൾ..!

രമേശ്‌ അരൂര്‍ said...

@നേന :"അടിപപ്പണിയും പെയിന്റിങ്ങും കഴിഞ്ഞിട്ടില്ല "
അടിപ്പണി കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞാല്‍ അടിത്തറ പോലും കെട്ടി തീര്‍ന്നിട്ടില്ലെന്നോ ? പെയിന്റിംഗ് ഏറ്റവും ലാസ്റ്റ്‌ ചെയ്യുന്ന ജോലിയാണ് .അതിനര്‍ത്ഥം നേനക്കുട്ടിയുടെ വീടിന്റെ പണി മനോരമയുടെ കടലാസില്‍ തന്നെ യാണ് എന്നാണോ ?

rajesh said...

സ്വപ്‌നങ്ങള്‍ അലങ്കരിക്കും സിദ്ടിക്കാടെ വീട് കണ്ടു സ്വര്‍ഗം നാണി ക്കട്ടെ.....

കൊമ്പന്‍ said...

സംഗതി കലക്കി ഇക്ക ഒരു കാര്യം കൂടി പറയട്ടെ ഇങ്ങനെ ഉള്ള ഒരു വീട് നിര്‍മിക്കാന്‍ ഉള്ള കാശും കൂടി ചെയ്യാതെ അയച്ചു തരണം

Sidheek Thozhiyoor said...

Satheesan .Op : സന്തോഷം
മുനീര്‍ തൂതപ്പുഴയോരം : തൂതപ്പുഴയോരത്തെ വീട് ആഗ്രഹം പോലെ സഫലമാവട്ടെ .
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം: അങ്ങിനെയും ഒരു വിളിയുണ്ടാല്ലേ ! സന്തോഷം മുരളീജീ.
രമേശ്‌ അരൂര്‍ : അവള്‍ അങ്ങിനെ എഴുതിയത് ഇപ്പോഴാണ് ശ്രദ്ധിച്ചത് , അടിപ്പണി എന്ന് ഉദ്ദേശിച്ചത് ഫ്ലോറിംഗ് ആണ് രമേഷ്‌ജീ , തേപ്പ് കഴിഞ്ഞു വെള്ള സിമന്റ് അടിച്ചിട്ടു, അപ്പോഴേക്കും സാമ്പത്തിക മാന്ദ്യം ബാധിച്ചു,ഇനി എന്തെങ്കിലും ചെയ്യാന്‍ കുറച്ചു കഴിയണം .

Sidheek Thozhiyoor said...

മോമുട്ടിക്കാ : നിങ്ങളുടെ പോസ്റ്റ്‌ ഞാന്‍ മുമ്പേ വായിച്ചിരുന്നു
എന്റേത് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല .
പാടൂരാന്‍ : ഒരു ഇടത്താവളം അത്രയല്ലേ നമുക്ക് വീടുകൊണ്ട് ഉധേഷമുള്ളൂ പാടൂരാനെ, കണ്ടതില്‍ വളരെ സന്തോഷം.
കൊമ്പാ : ഇന്ഷാ അള്ളാ ..ഒരു ലോട്ടറി അടിക്കട്ടെ.

നികു കേച്ചേരി said...

ഇതുമാതിരി വീടു മാഗസിനിൽ നിന്നൊരെണ്ണം എടുത്ത് വെട്ടിമുറിച്ചു വെച്ചിട്ട് വർഷം രണ്ടാവാറായി...എന്നു തുടങ്ങാൻ പറ്റുമെന്നൊരു പിടിയുമില്ല!!

Sidheek Thozhiyoor said...

എല്ലാത്തിനും അതിന്റെതായൊരു സമയമുണ്ട് നികൂജീ..ഏത്!

SURESH said...

GOOD.

I would like to see your dreamhouse photo also.

Suresh, Thazhissery

Sidheek Thozhiyoor said...

നാട്ടിലിപ്പോള്‍ ഉണ്ടെങ്കില്‍ സുനേന നഗര്‍ വരെ ഒന്ന് നടന്നാല്‍ കാണാവുന്നതെയുള്ളൂ.

Mohammed Jabir KK said...

7th one....mathruka manthiram....is a real stylish simplicity master piece. But how could we know how many is its square feet?

Sidheek Thozhiyoor said...

Hai Unknown Really you want know square feet of 7th one? please call to 9847944744 Mr: Biju P john

ente lokam said...

ഇക്ക ഞാന്‍ എന്‍റെ വീടിന്റെ modification കാര്യം ഒന്ന്
ആലോചിച്ചു ആ പ്രോഗ്രാം കണ്ടപ്പോള്‍...നല്ല പ്രോഗ്രാം
ആണ്‌ അത്...ഉപകാരപ്പെടും..പലര്‍ക്കും...

Sidheek Thozhiyoor said...

വളരെ സന്തോഷം വിന്‍സന്റ്ജീ .

വേണുഗോപാല്‍ said...

ഇവിടം എത്താന്‍ അല്പം വൈകി ...
ഈ പോസ്റ്റ്‌ വളരെ പ്രയോജന പ്രദം ...

ഞാന്‍ രണ്ടു വര്ഷം മുന്‍പ് വീട് പണി പൂര്‍ത്തിയാക്കി ...
ഈ ചിത്രങ്ങള്‍ കണ്ടു നോക്കിയപ്പോള്‍ ഞാന്‍ വെച്ചത് വെറും ശിശു ....

ആശംസകള്‍

Sidheek Thozhiyoor said...

നമുക്കുവേണ്ടത് നമുക്ക് പണിയണം.അത് നമ്മുടെ മനസ്സിന് ഇണങ്ങണം.അതാണ്‌ കാര്യം വേണുജീ..

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..