വര്‍ഷം തോറും രണ്ടു പെരുന്നാള്‍ ദിനങ്ങളില്‍ നടത്തിവരാറുള്ള മഹത്തായ ഉറക്കയജ്ഞം (വളരെ അത്യാവശ്യ ദിനചര്യകള്‍ക്കും നിര്‍ബന്ധ കര്‍മ്മങ്ങള്‍ക്കും മാത്രമായി ടൈംടേബിള്‍ പ്രകാരം അലാറം വെച്ച് ഉണരുകയും കൂടിയാല്‍ അരമണിക്കൂര്‍ കൊണ്ട് പരിപാടി കഴിഞ്ഞു വീണ്ടും പൂര്വ്വസ്ഥിതി പ്രാപിക്കുന്നതുമായ ഇരുപത്തി നാല് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ പരിപാടി മിക്കവാറും ഗള്‍ഫ് നാടുകളില്‍ കണ്ടു വരുന്നതാണ്) അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയ ഒരു നേരത്താണ് സൈലന്‍റ് മോഡില്‍ കിടന്ന മൊബൈലില്‍ നിന്നും തുരു തുരാ വൈബ്രഷന്‍റെ മൂളിച്ച കേട്ടത്, മൂന്നു നാല് തവണ ആവര്ത്തിച്ചപ്പോള് മനമില്ലാ മനസ്സോടെയാണ് എടുത്തുനോക്കിയത്‍ തൊപ്പിക്കാരന്‍ കുറുമ്പടി ഡിസ്പ്ലേയില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു, ആ ചിരി കണ്ടപ്പോള്‍തന്നെ ഉറക്കത്തിന്‍റെ ആ ഒരു കെട്ടു വിട്ടൊഴിഞ്ഞു, ചില്ലറ കുശലങ്ങള്‍ക്ക് ശേഷം മൂപ്പര്‍ കാര്യത്തിലേക്ക് കടന്നു.
“അല്ല ഭായ് കേരളം മുഴുവന്‍ അങ്ങോളമിങ്ങോളം മീറ്റും ഈറ്റും തകൃതിയായി നടക്കുന്നു നമുക്കും പെരുന്നാളായിട്ടു ഒന്ന് കൂടണ്ടേ?”
ചോദ്യം കേട്ടപ്പോള്‍ എന്റെ മനസ്സിലും ഒരു ബിരിയാണി ധമ്മു പൊട്ടി, അങ്ങിനെ സുഹൃത്തുക്കളെ ക്ഷണിക്കാന്‍ ഒരു ദിവസത്തെ ഗ്യാപ്പില്‍ വ്യാഴാഴ്ച ഈറ്റിന്റെ കാര്യം ഇന്സ്റ്റന്റ് തീരുമാനമായി.
പിന്നെയെല്ലാം ഇടുത്തോ പിടിച്ചോ എന്ന മട്ടിലാണ് നടന്നത്, കയ്യിലുണ്ടായിരുന്ന ബ്ലോഗേര്സിന്റെ നമ്പറുകളില്‍ എല്ലാം ഞങ്ങള്‍ വിളിച്ചുനോക്കി , കിട്ടിയവോരെടെല്ലാം വിവരം പറഞ്ഞു ,മഞ്ഞിയില്‍ അസീസ്ക്ക, ഗ്രാമീണന്‍ ,നാമൂസ്, നജീംഭായ് ,ചാണ്ടിച്ചന്‍ തുടങ്ങിയ പ്രധാനികളില്‍ ചിലര്‍ നാട്ടിലാണെന്ന അറിവ് ഞങ്ങള അല്‍പ്പമൊരു അങ്കലാപ്പിലാക്കിയെങ്കിലും ഉള്ളവരെ വെച്ച് മുമ്പോട്ടുതന്നെ നീങ്ങി.
അങ്ങിനെ വ്യാഴാഴ്ച പതിനൊന്നു മണിയോടെ സല്‍വ റോഡിലെ റോയല്‍ ടേസ്റ്റ് എന്ന റെസ്റ്റോറന്റില്‍ ഞങ്ങള്‍ ഒത്തുകൂടി, കുറഞ്ഞത് പതിനഞ്ചു പേരെങ്കിലും പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച കൊച്ചു പെരുന്നാള്‍ ഈറ്റില്‍ കേവലം പത്തു പേര് മാത്രമേ എതിചേര്‍ന്നതുള്ളൂ, അതുകൊണ്ട് അതൊരു തീരെ കുഞ്ഞു ഈമീറ്റായിപ്പോയി , അവസാന നിമിഷത്തില്‍ കാലുവാരിയ മിഴിനീര്‍ തുള്ളിയുടെ മുതലാളിയെ കണ്ടിടത്ത് വെച്ച് കാലുവെട്ടാന്‍ കൊട്ടേഷന്‍ ടീമിനെ എല്പ്പിച്ചിട്ടുള്ള കാര്യം കൂടി ഇവിടെ സൂചിപ്പിച്ച കൊണ്ട് (കാലുമാറിയ പെണ്‍ ബ്ലോഗേര്‍സിനെ തല്‍ക്കാലം ഈ കൊട്ടേഷനില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു) കൂടുതല്‍ ഈറ്റ് വിശേഷങ്ങള്‍ക്കായി ഫോട്ടോകളിലേക്ക്..
ഈ ഈറ്റിന്റെ സൂത്രധാരന്‍ : ഇസ്മയില്‍ കുറുമ്പടി
(തണല്‍ )
കരിനാക്ക് വളക്കുമ്പോള്‍ ശ്രദ്ധിക്കണം .
കാരണം കാര്യങ്ങള്‍ ശ്രദ്ധേയമാണ്..
ഷഫീക്ക് ( കരിനാക്ക്, ശ്രദ്ധേയന്‍ )
ഇരുപത്തി ഒമ്പതു നോമ്പും നോറ്റ ക്ഷീണത്തില്‍ ..
സുനില്‍ പെരുമ്പാവൂര്‍
(ശാരദ നിലാവ്)
കവിതാ നിരീക്ഷണങ്ങളാണ് താല്‍പര്യം
കലാം
(മരുപ്പൂക്കള്‍ )
നിറഞ്ഞ ചിരിയും സംഗീതവും മുതല്‍ കൂട്ടാക്കി..
തന്സീം
(ഒരേ കടല്‍ )
ബസ്സും ബ്ലോഗുമൊക്കെ വിട്ടു,
ഇപ്പോള്‍ പ്ലസ്സും ഫേസ്ബുക്കുമാണ് പ്രധാനം.
ഇപ്പോള്‍ മൊത്തം ബ്ലോഗുകള്‍ ഒമ്പതെണ്ണം ..
സഗീര്‍ പണ്ടാറത്തില്‍ .
ഞാനൊരു പുതുമുഖമാണെ..പക്ഷേ കണ്ടാല്‍ തോന്നില്ല.
ബിജു ഡേവിസ്
( ഉഗ്രന്മാര്‍ )
പെണ്ണെവിടെ നിന്നാണെന്ന് പറഞ്ഞാല്‍
പാര വെക്കാനല്ലേ!ഞാന്‍ പറയൂല്ലാ...
ജിപ്പൂസ്
(എന്‍റെ ഇടം )
കൂട്ടത്തില്‍ കവിയോടൊപ്പം ഞമ്മളും..
www.sidheekthozhiyoor.com
ഇനിയിപ്പോ അടുത്ത മീറ്റ് എന്നുവേണം ?
കൂലങ്കുഷിതമായ ചര്‍ച്ചാവേള.
ഈ ഫ്ലവര്‍ ബേസ് എടുത്തു ഞാന്‍ ...
കവിതയെന്ന മഹാസാഗരത്തിന് കരയില്‍ പകച്ചു...
സുനിലും രാമചന്ദ്രനും ഇസ്മായിലിനോട് ..
ഇത് വരെ ഒരു ഇരുനൂറെണ്ണം ആയിക്കാണും.
കവിതയുടെ കാര്യമാണ്..
സഗീര്‍ പണ്ടാറത്തില്‍ .
ഈ ഫ്ലവര്‍ ബേസ് എടുത്തു ഞാന്‍ ...
എന്നാല്‍ തുടങ്ങാം...
ഈറ്റ് പപ്പടം കഴിച്ചുകൊണ്ട് ഉല്‍ഘാടിക്കുന്ന
സുനില്‍ .
രസത്തിനത്ര രസം പോരാ അല്ലെ? കലാം.
ഫോട്ടോയില്‍ പാത്രം ഉള്‍പ്പെടുത്തണ്ട..
രാമചന്ദ്രന്‍ .
നോമ്പിന്‍റെ ആ ക്ഷീണം അങ്ങോട്ട് തീരുന്നില്ലെന്നെ
സുനില്‍ .
പായസത്തിനൊന്നും ഇപ്പോള്‍ ആ പഴയ
രുചി ഇല്ലാന്നു തോന്നുന്നു ..ഏഴോ അതോ എട്ടോ വട്ടമായി..
( അധികമായാല്‍ പായസവും )..
ആകെ പത്തുപേരെ എത്തിയുള്ളൂ..ഫോട്ടോ എടുത്ത
സുനിലിന്‍റെ അരീക്കോട്ടുകാരന്‍ സുഹൃത്തിനു നന്ദി.
0 അഭിപ്രായ(ങ്ങള്‍):
Post a Comment
തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..