ഇതൊരു ബ്ലോഗ് പോസ്റ്റല്ല യുടുബില്‍ അപ്ലോഡ് ചെയ്തിട്ടുള്ള ഒരു ഹൃസ്വചിത്രം കാണാനായുള്ള ക്ഷണം മാത്രം. ദോഹ ഡ്രീംസ് അവതരിപ്പിക്കുന്ന ആദ്യ സംരംഭം വാള്‍പോസ്റ്റ് (Wall post) പതിമൂന്നു മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ടെലിഫിലിം , കണ്ടു വിലയിരുത്തണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.
ഇന്ന് വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും എന്നാല്‍ നിത്യസംഭവമായതിനാല്‍ ശ്രദ്ധിക്കപ്പെടാത്തതുമായ ഒരു വാര്‍ത്തയാണ് യുവത്വങ്ങളുടെ അകാലമരണങ്ങള്‍ , 'കുഴുഞ്ഞുവീണു മരിച്ചു , ഹൃദയാഘാതം മൂലം യുവാവ് മരിച്ചു ,സ്കൂള്‍ വിദ്യാര്‍ഥിനീ യാത്രക്കിടെ മരിച്ചു , ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മരിച്ചു , കല്യാണതലേന്ന് യുവാവ് മരിച്ചു...' എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കാണാത്ത ദിനങ്ങള്‍ ചുരുക്കം.
ഈ വാര്‍ത്തകളോട് ചേര്‍ത്ത് വായിക്കപ്പെടേണ്ട ചില വാര്‍ത്തകള്‍ കൂടി നാം നിത്യേന കാണാറുണ്ടെങ്കിലും അതാരും അത്ര ഗൌരവമായി എടുക്കാറില്ലെന്നതാണ് യാഥാര്‍ത്യം. ഫാസ്റ്റ്‌ഫുഡ് മരണത്തിലേക്കുള്ള എളുപ്പമാര്‍ഗ്ഗം; ആഴ്ചയില്‍ ഒരിക്കല്‍ പോലും ഫാസ്റ്റ് ഫുഡ് കഴിക്കരുത് , സോസേജ് കഴിച്ചാല്‍ കാന്‍സറിനു സാധ്യത തുടങ്ങിയ അത്തരം വാര്‍ത്തകള്‍ നമ്മള്‍ കണ്ടില്ലെന്നു വെക്കാറാണ് പതിവ്.
ഇത്തരം വാര്‍ത്തകളെ അടിസ്ഥാനമാക്കി ഞങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ ബോധവത്കരണ സംരംഭമായി ഒരു ഹൃസ്വചിത്രം ഇവിടെ സമര്‍പ്പിക്കുന്നു, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എല്ലാവരും ദോഹയില്‍ (ഖത്തര്‍ ) വിവിധ കമ്പനികളില്‍ ജോലി നോക്കുന്നവരാണ്,പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകളോ പ്രോഫഷണന്‍ ഉപകരണങ്ങളോ ഇല്ലാതെ ഒരു എളിയ സംരംഭം, നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തുടക്കാരെന്ന നിലക്ക് ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് ഉത്തേജനമാണെന്നതിനാല്‍ മനസ്സില്‍ തോന്നിയത് എന്തുതന്നെയായാലും അതിവിടെയോ യുടുബ് കമ്മന്റ് പേജിലോ കുറിക്കണമെന്ന് അപേക്ഷയോടെ വാള്‍പോസ്റ്റ് എന്ന ഈ കൊച്ചു ടെലിഫിലിം ഇവിടെ സമര്‍പ്പിക്കുന്നു.
ഈ സംരംഭത്തിന്റെ ക്യാമറക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ :-
അജീഷ് കുമാര്‍